ഓഡി ആര്‍8നെ കവച്ച് ചാടുന്ന നിക്ലാസ്
കുതിച്ചുപാഞ്ഞുവരുന്ന ഒരു ലംബോര്‍ഗിനിയെ കവച്ചുചാടുന്ന ഒരുത്തനെക്കുറിച്ച് നേരത്തെ നമ്മള്‍ വായിച്ചിട്ടുണ്ട്. പ്രസ്തുത ചാട്ടം ഔദ്യോഗുകമായി റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല. ഇക്കാരണത്താല്‍ തന്നെ റെക്കോഡ് പുസ്തകങ്ങളിലൊന്നു ആ ചാട്ടം കണ്ടെത്താന്‍ നമുക്ക് കഴിയുകയില്ല.
താഴെ ഒരു ഓഡി ആര്‍8നെ കവച്ചുചാടുന്നതിന്റെ വീഡിയോ കാണാം. ഫിന്‍ലാന്‍ഡുകാരനായ നിക്ലാസ് സ്ടാര്ന്‍ഡ്‌ബ്രേറ്റന്‍ ആണ് ചാട്ടക്കാരന്‍. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവരുന്ന ആര്‍8നെയാണ് ഇങ്ങോര്‍ എടുത്തുവെച്ച് ചാടിയത്.
എല്ലാ സന്നാഹങ്ങളുമൊരുക്കിവെച്ചാണ് ഇത്രമൊരു പരിപാടിക്ക് നിക്ലാസ് മുതിര്‍ന്നത്. ഇത് ഒരു കാരണവശാലും അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നു.


Click it and Unblock the Notifications