അഭിഷേക് ബച്ചൻ്റെ വരെ മനം കവർന്ന സുന്ദരി, സ്വന്തമാക്കിയത് രണ്ടരക്കോടിയുടെ ആഡംബര സെഡാൻ

നിമ്രത് കൗറിൻ്റേയും അഭിഷേക് ബച്ചൻ്റെ പേരിലും ബോളിവുഡിൽ ഒരു കിംവദന്തി പ്രചരിക്കുന്നുണ്ട്. അഭിഷേക് ബച്ചൻ നടിയുടെ സിനിമയിലെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് സ്വന്തം കൈപടയിൽ കത്ത് എഴുതിയതാണ് ബോളിവുഡിലെ പാപ്പരാസികളെ ചൊടിപ്പിച്ചത്. ബച്ചൻ കുടുംബം ഇതിനെതിരെ പ്രതികരിച്ചത് കിംവദന്തികൾ വെറും മണ്ടത്തരം ആണെന്നാണ്. എന്തായാലും നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഡയറി മിൽക്കിൻ്റെ പരസ്യത്തിലൂടെയാണ് താരം ഏവരുടേയും മനസിലേക്ക് കയറി കൂടിയത്. ബോളിവുഡിൽ പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്നവരിൽ മുന്നിൽ തന്നെയുണ്ട് ഈ സുന്ദരി. ഇപ്പോൾ രണ്ടരക്കോടിയുടെ മെർസിഡീസ് ബെൻസ് എസ് ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

കാർസ് ഫോർ യു എന്ന യുട്യൂബ് ചാനലാണ് താരം പുതിയ എസ് ക്ലാസ് ബെൻസിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic.മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാര്‍ നിലവില്‍ 1.86 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്സ് ഷോറൂം വിലയാണ്. ഈ ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 2.30 കോടി രൂപയ്ക്ക് മുകളിൽ ചിലവാക്കേണ്ടി വരും.

nimrat kaur new s class benz

നടിയുടെ പക്കലുള്ള മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാറിന് 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പരമാവധി 362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, നാപ്പാ ലെതര്‍ ഉള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന കാര്‍ മോഡല്‍ തേടുന്നവര്‍ക്കുള്ള ഉത്തരമായി ഇത് മാറുന്നു.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 7 സീരീസ് 740i M സ്പോര്‍ട്ടുമായി മത്സരിക്കുന്നു. കഴിഞ്ഞ വർഷമാണ് താരം മൂന്ന്കോടി വില വരുന്ന റോഞ്ച് റോവർ വാങ്ങിയത്. ബവേറിയയിൽ നിന്നുള്ള ഇലക്ട്രിഫിക്കേഷൻ, പുതിയ ഷാസി, വിവിധ സാങ്കേതിക വിദ്യകൾ, പുതിയ എട്ട് സിലിണ്ടർ എഞ്ചിൻ എന്നിവയായെല്ലാം എത്തുന്ന റേഞ്ച് റോവറിന് ബേസ് 3.0 ലിറ്റർ ഡീസൽ SE വേരിയന്റിന് 2.38 കോടി രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില.

അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് ഏഴ് സീറ്റർ 4.4 ലിറ്റർ പെട്രോൾ LWB ഓട്ടോബയോഗ്രഫി വേരിയന്റിന് 3.43 കോടി ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന വില. പുതിയ PHEV, ടോപ്പ്-റംഗ് V8 എന്നിവയുൾപ്പെടെ ചില പാശ്ചാത്യ വിപണികളിൽ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് നിരവധി എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ 294 kW കരുത്തിൽ 550 Nm torque നൽകുമ്പോൾ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ 258 kW പവറിൽ 700 Nm torque ആണ് പുറപ്പെടുവിക്കുന്നത്.

nimrat kaur new s class benz

ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയുടെ 4.4 ലിറ്റർ ട്വിൻ ടർബോ V8 പതിപ്പിന്റെ മറ്റൊരു ശക്തമായ പുതിയ പെട്രോൾ എഞ്ചിൻ 390 kW കരുത്തിൽ 750 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണെന്നാണ് കമ്പനി പറയുന്നത്. സ്റ്റാൻഡേർഡ് (SWB), ലോംഗ് വീൽബേസ് (LWB) ബോഡി ഡിസൈനുകളിൽ അഞ്ച് സീറ്റുകളോടെയാണ് പുതിയ റേഞ്ച് റോവർ എസ്‌യുവി ലഭ്യമാകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

nimrat kaur new s class benz

More from DriveSpark

Article Published On: Wednesday, December 18, 2024, 10:58 [IST]
English summary
Nimrat kaur spotted in her brand new mercedes benz s class worth rs 2 10 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X