പോറലേ വിട പേടിയേ വിട! വണ്ടിയിൽ ഇനി സ്ക്രാച്ച് വീഴില്ല; PPF കോട്ടിങ്ങുമായി നിപ്പോൺ പെയിൻ്റസ്

പുത്തൻ വാഹനം വാങ്ങി പുറത്തേക്ക് ഇറങ്ങുമ്പോൾ പലരുടേയും പേടിസ്വപ്നമാണ് വാഹനത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പോറലുകൾ. പലപ്പോഴും വാഹനം കഴുകുമ്പോഴായിരിക്കും ഇത് ശ്രദ്ധയിൽപ്പെടുന്നത് തന്നെ. റബ്ബിങ്ങ് കോമ്പൗണ്ട് ഉപയോഗിച്ച് മായ്ച്ചു കളയാൻ ശ്രമിക്കുന്നതാണ് പതിവ്. എന്നാൽ ചില പോറലുകൾ കാരണം പെയിൻ്റും പോകാൻ സാധ്യതയുണ്ട്. റോഡരികിലെ ചെടികൾ ഉരയുന്നത്, ചെറിയ കല്ലുകൾ തെറിച്ചു വീഴുക എന്നതൊക്കെയാണ് സാധാരണയായി വാഹനങ്ങളിൽ പോറലുകളുണ്ടാകാനുളള കാരണങ്ങൾ. മറ്റേതെങ്കിലും വാഹനം വന്ന് ഉരയുന്നതും കാരണമാണ്. എങ്ങനെ ഇതിൽ നിന്ന് രക്ഷനേടാം എന്നതിനുള്ള ഉത്തരമാണ് പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം. ചെറിയ ഉരച്ചിലുകളൊക്കെ പിപിഎഫ് കൊണ്ട് തടയാൻ സാധിക്കും.

ഇനി നിങ്ങളുടെ വാഹനങ്ങളെ പോറലിൽ നിന്ന് സംരക്ഷിക്കാൻ പുത്തൻ ബ്രാൻഡുമായി എത്തിയിരിക്കുകയാണ് പെയിൻ്റ് വിപണിയിൽ 140 വർഷത്തെ പഴക്കവും അനുഭവവമുളള നിപ്പോൺ പെയിൻ്റ്സ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പെയിൻ്റ് നിർമാതാക്കൾ തങ്ങളുടെ പുതിയ ബ്രാൻഡിനെ അവതരിപ്പിച്ചിരിക്കുകയാണ്. N-SHIELD എന്ന പിപിഎഫ് വഴി നിങ്ങളുടെ വാഹനം എന്നും പുത്തൻ പോലെ സംരക്ഷിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

nippon paints launched new ppf brand

നിപ്പോൺ പെയിന്റ് ഇന്ത്യ, ഇന്ത്യ ചാമ്പ്യൻസ് ക്രിക്കറ്റ് ടീമുമായുള്ള സഹകരണം പ്രഖ്യാപിച്ച ചടങ്ങിൽ തന്നെയാണ്, ബ്രാൻഡ് ലോഞ്ചും പ്രഖ്യാപിച്ചിരിക്കുന്നത്. നിപ്പോൺ പെയിന്റ് ഫിലിമുകൾക്ക് ആഗോളതലത്തിൽ ഇ-വാറന്റി സംവിധാനവും നൽകുന്നുണ്ട്. പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകളിലും മറ്റ് ഉൽപ്പന്നങ്ങളിലും കൂടുതൽ താൽപ്പര്യമുള്ള കാർ ഉടമകൾക്ക് അവരുടെ കാറുകൾക്ക് കുറ്റമറ്റതും ദീർഘകാലം നിലനിൽക്കുന്നതുമായ ഫിനിഷും സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് കൂടിയാണ് കമ്പനിയുടെ ലക്ഷ്യം.

പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം അല്ലെങ്കിൽ PPF എന്നത് കാറിൻ്റെ ബോഡി വർക്കിൽ പ്രയോഗിക്കുന്ന വ്യക്തവും കട്ടിയുള്ളതും ഈടുനിൽക്കുന്നതുമായ ഒരു ഫിലിമാണ്. ചെറിയ പോറലുകൾ ഉണ്ടാകാതിരിക്കാൻ കാറിന്റെ ബോഡിയിൽ മുഴുവനായി ഇത് പതിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. സുതാര്യമായ ഒരു ഫിലിം ഒട്ടിച്ചുകൊണ്ട് വാഹനത്തിന്റെ പെയിന്റിന് സംരക്ഷണം നല്‍കുന്ന ഈ സംഗതിക്ക് ഇപ്പോൾ വലിയ ഡിമാന്റാണുള്ളതും.

nippon paints launched new ppf brand

സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന മങ്ങലിൽ നിന്ന് കാറിൻ്റെ പെയിൻ്റിനെ സംരക്ഷിക്കുന്നതിന് പുറമെ റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച വഴിയാണ് പെയിനറ് പ്രൊട്ടക്ഷൻ ഫിലിമുകൾ എന്നുവേണം പറയാൻ. പ്രത്യേകിച്ചും ഫ്രണ്ട് എൻഡ് അല്ലെങ്കിൽ വീൽ ആർച്ചുകൾ പോലുള്ള കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾക്ക് ഇത് ഉപയോഗപ്രദമാണ്.

പിപിഎഫ് പോലെ തന്നെയാണ് സെറാമിക് കോട്ടിങ്ങും.പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സെറാമിക് കോട്ടിംഗ് കാറിൻ്റെ ഉപരിതലത്തിൽ പ്രയോഗിക്കുന്ന ഒരുതരം ലിക്വിഡ് പോളിമറാണ്. പെയിൻ്റിൻ്റെ വ്യക്തമായ കോട്ടിന് മുകളിൽ ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കുന്നതാണ് സംഭവം. കാറിന് മികച്ച തിളക്കം നല്‍കാന്‍ സെറാമിക്കിന് സാധിക്കുമെന്നതിലുപരി അസിഡിക്കായ ജലം, പക്ഷി കാഷ്ഠം മുതലായവയിൽ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്നും ഈ കോട്ടിംഗിന് സാധിക്കുമെന്നതാണ് പ്രത്യേകത.

പുതിയതായാലും പഴയതായാലും കാറിന് തിളക്കം തോന്നിപ്പിക്കുന്ന ഗ്ലാസ് പോലെ തോന്നിക്കുന്ന ഫിനിഷിംഗാണ് സെറാമിക് കോട്ടിംഗിന്റെ പ്രത്യേകത. ഈ കോട്ടിംഗ് ഹൈഡ്രോഫോബിക് ഗുണങ്ങളും ചേർക്കുന്നുണ്ട്. അതായത് വെള്ളം, അഴുക്ക്, പൊടി എന്നിവ സ്വയമേവ അല്ലെങ്കിൽ ഒരു ചെറിയ വെള്ളം കൊണ്ട് പോലും ബോഡിയിൽ നിന്നും അപ്രത്യക്ഷമാവും. സൂര്യനിൽ നിന്നുള്ള യുവി ലൈറ്റിൽ നിന്നും സംരക്ഷണം നൽകുകയും സെറാമിക്കിൻ്റെ ഗുണനിലവാരം അനുസരിച്ച് ഓക്സിഡേഷനും പെയിൻ്റ് മങ്ങലും ഒരു പരിധി വരെ തടയുകയും ചെയ്യും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 30, 2025, 14:59 [IST]
English summary
Nippon paints commence new paint protection film brand in india all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X