റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

By Staff

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

നിരവ് മോദി, പൊടുന്നനെ വാര്‍ത്തകളുടെ ഉയരത്തിലേക്ക് കയറി വന്ന ഇന്ത്യയുടെ വജ്രരാജാവ്. പത്രങ്ങളുടെ വാണിജ്യ-സാമ്പത്തിക പേജുകളില്‍ നിന്നും ഒന്നാം പേജിലേക്ക് കുപ്രസിദ്ധിയോടെ നിരവ് മോദി ചേക്കേറി കഴിഞ്ഞു.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പതിനായിരത്തില്‍പ്പരം കോടി രൂപയുടെ തട്ടിപ്പ്; ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ എണ്‍പത്തിയഞ്ചാം സ്ഥാനത്തുള്ള നിരവ് മോദി രാജ്യം വിട്ടത് കണ്ണടച്ചു തുറക്കും മുമ്പെ.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

സ്വപ്‌നങ്ങള്‍ക്ക് പിറകെ പോയി രത്‌നസാമ്രാജ്യം പടുത്തുയര്‍ത്തിയ നിരവ് മോദി ഇന്ന് രാജ്യത്തെ ഞെട്ടിച്ച വില്ലനാണ്. നിരവ് മോദിയെ പിടിച്ചുകെട്ടാനുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. നിരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങി കഴിഞ്ഞു.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

നടപടികളുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത നിരവ് മോദിയുടെ കാറുകള്‍ ഏതൊരു വാഹനപ്രേമിയുടെ കണ്ണുതള്ളിക്കും. എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത നിരവ് മോദിയുടെ കാറുകളെ പരിശോധിക്കാം —

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

റോള്‍സ് റോയ്‌സ് ഗോസ്റ്റ്

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, നിരവ് മോദിയുടെ ഗരാജില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്ത ഏറ്റവും മുന്തിയ കാര്‍. വില, 5.25 കോടി രൂപ മുതല്‍. ഭൂമിയില്‍ ലഭ്യമായ ഏറ്റവും അത്യാഢംബരം നിറഞ്ഞ കാറുകളില്‍ ഒന്നാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ്.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

ആഢംബരത്തിനൊപ്പം പെര്‍ഫോര്‍മന്‍സും; കേവലം ആഢംബര കാറെന്ന് പറഞ്ഞു ഗോസ്റ്റിനെ തള്ളിക്കള്ളയാന്‍ സാധിക്കില്ല. 6.6 ലിറ്റര്‍ V12 ട്വിന്‍-ടര്‍ബ്ബോ എഞ്ചിനിലാണ് കാറിന്റെ ഒരുക്കം.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

560 bhp കരുത്തും 780 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 8 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. സാറ്റലൈറ്റ് മുഖേന റോഡ് സാഹചര്യം തിരിച്ചറിഞ്ഞ അനുയോജ്യമായ ഗിയര്‍ അനുപാതം തെരഞ്ഞെടുക്കാനുള്ള ശേഷി ഗോസ്റ്റിന്റെ ഗിയര്‍ബോക്‌സിനുണ്ട്.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

പോര്‍ഷ പനാമേര

പോര്‍ഷയുടെ ഏക നാലു ഡോര്‍ സെഡാനെയും സ്വന്തം ഗരാജില്‍ നിരവ് മോദി തളച്ചിട്ടിട്ടുണ്ട്. നിലവില്‍ രണ്ട് കോടി രൂപയോളമാണ് പോര്‍ഷ പനാമേരയുടെ വില.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

എന്നാല്‍ നിരവ് മോദിയുടെ പക്കലുള്ളത് മുന്‍തലമുറ പനാമേരയാണ്. പഴയതെങ്കിലും ആഢംബരത്തിന്റെയും കരുത്തിന്റെയും കാര്യത്തില്‍ അത്ര പിന്നില്‍ അല്ല വജ്രരാജാവിന്റെ പനാമേര.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

മെര്‍സിഡീസ് ബെന്‍സ് GLS 350 CDI

എസ്‌യുവികളിലെ എസ് ക്ലാസെന്നാണ് മെര്‍സിഡീസ് GLS അറിയപ്പെടുന്നത്. ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വിലയേറിയ GLS 350 CDI എസ്‌യുവിയെയും നിരവ് മോദിയുടെ ഗരാജില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിട്ടുണ്ട്.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

82.81 ലക്ഷം രൂപ മുതല്‍ക്കാണ് എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. 3.0 ലിറ്റര്‍ V6 എഞ്ചിനിലാണ് GLS എസ്‌യുവിയുടെ ഒരുക്കം. 258 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. ഓഫ്‌റോഡ് ഡ്രൈവുകള്‍ക്ക് ഏറെ പേരുകേട്ട മെര്‍സിഡീസിന്റെ അവതാരമാണ് GLS 350 CDI.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

മെര്‍സിഡീസ് ബെന്‍സ് CLS

മെര്‍സിഡീസ് CLS ക്ലാസിന്റെ അവസാന തലമുറയും നിരവ് മോദിയുടെ ഗരാജില്‍ കിടപ്പുണ്ട്. 76.5 ലക്ഷം രൂപ മുതലാണ് 2.1 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനോടെയുള്ള പുതിയ C-Class മോഡലിന്റെ വില ആരംഭിക്കുന്നത്.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

മറ്റു മെര്‍സിഡീസ് കാറുകളെ പോലെ ആഢംബരത്തിന്റെയും മികവിന്റെയും കാര്യത്തില്‍ C-Class ഉം ജര്‍മ്മന്‍ പാരമ്പര്യം കാക്കുന്നുണ്ട്.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

ടൊയോട്ട ഫോര്‍ച്യൂണര്‍

ടൊയോട്ട ഫോര്‍ച്യൂണറും നിരവ് മോദിയുടെ കാര്‍ നിരയില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. 2009 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണറിനെയാണ് നിരവ് മോദിയുടെ ഗരാജില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കണ്ടെടുത്തത്. നിലവില്‍ 26.02 ലക്ഷം രൂപ മുതലാണ് പുതിയ ഫോര്‍ച്യൂണറിന്റെ വില ആരംഭിക്കുന്നത്.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

ടൊയോട്ട ഇന്നോവ

ഫോര്‍ച്യൂണറിന് പിന്നിലായി മുന്‍തലമുറ ടൊയോട്ട ഇന്നോവയും നിരവ് മോദിയുടെ ഗരാജില്‍ കിടപ്പുണ്ട്. ഇന്ത്യയില്‍ ടൊയോട്ടയ്ക്ക് വന്‍പ്രചാരം നേടിക്കൊടുത്തതില്‍ മുന്‍തലമുറ ഇന്നോവയ്ക്ക് മോശമല്ലാത്ത പങ്കുണ്ട്.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

ഹോണ്ട CR-V

നിരവ് മോദിയുടെ കാര്‍ നിരയിലെ ഏറ്റവും പുതിയ അംഗമാണ് ചിത്രത്തില്‍ കാണുന്ന ഹോണ്ട CR-V. ഇന്ത്യയില്‍ 27 ലക്ഷം രൂപ മുതലാണ് ഹോണ്ട CR-V യുടെ വില ആരംഭിക്കുന്നത്. ഏകദേശം പത്തു കോടി രൂപയോളം വില മതിക്കുന്നതാണ് നിരവ് മോദിയുടെ കാര്‍ നിരയെന്നാണ് സൂചന.

റോള്‍സ് റോയ്‌സ് മുതല്‍ ഇന്നോവ വരെ; അധികൃതര്‍ പിടിച്ചെടുത്ത നിരവ് മോദിയുടെ കാര്‍ ശേഖരം

ഇതിന് പുറമെ നിരവ് മോദിയുടെ സ്ഥാപനങ്ങളില്‍ നിന്ന് സ്വര്‍ണ, വജ്രാഭരണങ്ങളും അധികൃതര്‍ കണ്ടുകെട്ടിയിട്ടുണ്ട്.

Source: Network 18

More from DriveSpark

Article Published On: Thursday, February 22, 2018, 19:54 [IST]
English summary
Nirav Modi Cars Worth Over 10 Crores Seized. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X