കേരളത്തിൽ ഇതാണോ ട്രെൻഡ്? മഹീന്ദ്രയ്ക്കു പിന്നാലെ ലോറി ഇടിച്ചു എയറിൽ കയറ്റി കരുത്ത് തെളിയിച്ച് മാഗ്നൈറ്റ്
മിക്കവാറും റോഡ് അപകടങ്ങൾ ഉണ്ടാവുമ്പോൾ അതിൽ ഉൾപ്പെട്ട ചെറു വാഹനത്തിന് വലിയ വാഹനത്തേക്കാളും കൂടുതൽ പരിക്ക് പറ്റുന്നതാണ് സാധാരണയായി നാം ഇതുവരെ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ ട്രെൻഡ് മാറിയിരിക്കുകയാണ്, ഈ പുത്തൻ കാലത്ത് പലയിടത്തും അപകടങ്ങൾ ഉണ്ടാവുമ്പോൾ അതിലുണ്ടായിരുന്ന വമ്പൻ വാഹനങ്ങളെ ഇടിച്ച് എയറിൽ കയറ്റുകയും തവിടുപൊടിയാക്കുകയുമാണ് ഇന്നത്തെ ചെറു വാഹനങ്ങൾ എന്നത് ശ്രദ്ധേയമാണ്. കുഞ്ഞൻ കാറുകൾ പോലും ഇന്ന് പണ്ടത്തേക്കാൾ കൂടുതൽ കരുത്തുറ്റതാണ് എന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.
അടുത്തിടെ കൊട്ടാരക്കരയിൽ വെച്ച് മഹീന്ദ്ര സ്കോർപിയോ -N കെഎസ്ആർടിസി ബസിൽ വന്നിടിച്ച് അതിന്റെ റിയർ ആക്സിലും വീലുമടക്കം തെറിപ്പിച്ച് യാത്രക്കാരുമായി വന്ന വാഹനത്തെ എയറിൽ കയറ്റിയിരുന്നു. ഈ സംഭവം സിസിടിവി ദൃശങ്ങൾ അടക്കം നാം എല്ലാം വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കണ്ടിരുന്നു.

എന്നാൽ ഇപ്പോൾ അതിനു തൊട്ടു പിന്നാലെ കോട്ടയം, തലയോലപ്പറമ്പിനു സമീപത്ത് സമാനമായ ഒരു ആക്സിഡറ്റ് കൂടെ ഉണ്ടായി. എന്നാൽ ഇതിൽ കെഎസ്ആർടിസി ബസിനു പകരം ഒരു ലോറിയും സ്കോർപിയോ -N എസ്‌യുവിയ്ക്കു പകരം നിസാൻ മാഗ്നൈറ്റ് കുഞ്ഞൻ എസ്‌യുവിയുമായിരുന്നു എന്നതാണ് വ്യത്യാസം.
വൈക്കം ഭാഗത്ത് നിന്ന് എത്തിയ കാർ തലയോലപ്പറമ്പ് ഭാഗത്തു നിന്ന് എത്തിയ ലോറിയുടെ പിൻഭാഗത്തെ വീലിനു സമീപമായി വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. നാട്ടിലെ റോഡുകൾ മെച്ചപ്പെട്ടതോടെ അപകടങ്ങളും എണ്ണവും അനുബിനം വർധിച്ചു വരികയാണ്.

എന്നാൽ ഇക്കാലത്തെ കാറുകൾ കൂടുതൽ സുരക്ഷിതമാക്കുവാൻ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ പരിശ്രമിക്കുകയും കരുത്തുറ്റ മോഡലുകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിനാൽ നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ കാര്യത്തിൽ സാരമായ കുറവുണ്ട് എന്നത് ആശ്വാസകരമാണ്. സർക്കാർ കർശനമായി അനുശാസിക്കുന്ന സ്റ്റാൻഡേർഡ് സേഫ്റ്റി എക്യുപ്മെന്റുകളും അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ വലിയ പങ്കു വഹിക്കുന്നു.
ഇനി നിസാൻ മാഗ്നൈറ്റിന്റെ കാര്യം പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ബ്രാൻഡിന്റെ ഏക പിടിവള്ളിയായിരുന്നു ഈ മോഡൽ എന്ന് നിസംശയം പറയാം. മൈക്രയും കിക്സും ടെറാനോയും എല്ലാം അടിയറവു വെച്ച് ഇനി എന്ത് എന്നറിയാതെ പകച്ചു നിന്ന നിസാനെ ഇന്ത്യൻ വിപണിയിൽ കൈപിടിച്ച് ഉയർത്തിയ മോഡലാണിത്.

സാധാരണക്കാരനെ എങ്ങനേയും ആകർഷിക്കുന്ന ഒരു മികവുറ്റ പായ്ക്കേജായിട്ടാണ് നിസാൻ ഈ വാഹനത്തെ അവതരിപ്പിച്ചത്. പോക്കറ്റ് ഫ്രണ്ട്ലിയായ വിലകൾ, നിരവധി വേരിയന്റുകൾ, മാന്യമായ ഫീച്ചർ ലിസ്റ്റ്, മികവുറ്റ സേഫ്റ്റി എന്നിവയാണ് ഈ കോംപാക്ട് എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ. സാധാരണക്കാർക്കും വേണ്ടത് ഇതൊക്കെ തന്നെയല്ലേ?
അടുത്തിടെ നിസാൻ തങ്ങളുടെ മാഗ്നൈറ്റിന് ഒരു അപ്പ്ഡേറ്റും നിസാൻ നൽകിയിരുന്നു. എന്നാൽ ഇവിടെ അപകടത്തിൽ പെട്ടിരിക്കുന്നത് മുൻതലമുറ മോഡലാണ്. 6.0 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിപണിയിൽ എത്തിയിരുന്നത്. XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിങ്ങനെ ഒട്ടനവധി വേരിയന്റുകളും ഇതിനുണ്ടായിരുന്നു.
1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ മാഗ്നൈറ്റ് എത്തിയിരുന്നത്. ഇതിൽ NA പെട്രോൾ യൂണിറ്റിന് 71 bhp മാക്സ് പവറും 96 Nm ടോർക്കും വരെ പുറപ്പെടുവിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പെട്രോൾ മോഡലുകൾ 99 bhp പരമാവധി പവറും 152 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.
അഞ്ച് സ്പീഡ് മാനുവൽ, AMT, CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് മാഗ്നൈറ്റിൽ നിസാൻ നൽകുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ. പിന്നെ സേഫ്റ്റിയുടെ കാര്യത്തിൽ ഫോർ സ്റ്റാർ ക്രാഷ്ടെസ്റ്റ് റേറ്റിംഗും വാഹനത്തിനുണ്ട്, വാഹനത്തിന്റെ ബിൾഡ് ക്വാളിറ്റിയും ഈ സംഭവത്തിൽ പ്രകടമാണ്. എന്നാൽ ഇത്തരത്തിൽ നടുറോഡിൽ സ്വന്തം വാഹനങ്ങളുടേയും മറ്റുള്ളവരുടേയും സേഫ്റ്റ് പരിശോധിക്കാതിരിക്കുക എന്നേ പറയാനുള്ളൂ.


Click it and Unblock the Notifications








