നിസ്‌മോയുടെ സ്മാര്‍ട് കംപാനിയന്‍ വാച്ച്

എണ്ണമറ്റ കുതിരകളെ പൂട്ടിയ എന്‍ജിനുകള്‍ക്കൊപ്പം കംപാനിയന്‍ വാച്ചുകള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. നിസ്സാന്റെ പെര്‍ഫോമന്‍സ് കാര്‍ വിഭാഗമായ നിസ്‌മോ പുറത്തിറക്കിയ കം,പാനിയന്‍ വാച്ച് ഇവയില്‍ നിന്നെല്ലാം സാരമായ അകലം പാലിക്കുന്ന ഒന്നാണ്. നിസ്സാന്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്ത 'സോഷ്യല്‍ സ്പീഡ് സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനിലാണ് നിസ്‌മോ കംപാനിയന്‍ വാച്ച് പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായി കംപാനിയന്‍ വാച്ചുകളില്‍ കണ്ടുവരാറുള്ള 'പരുക്കന്‍' സൗന്ദര്യമല്ല, മറിച്ച് ആധുനിക നാഗരികതയുടെ സുന്ദരന്‍ മുഖമാണ് നിസ്‌മോ കംപാനിയന്‍ വാച്ചില്‍ കാണാനാവുക.

സ്മാര്‍ട്‌വാച്ച് എന്നു വിളിക്കാവുന്ന നിസ്‌മോ വാച്ച് മറ്റു കംപാനിയന്‍ വാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി കാറിനോട് ആശയവിനിമയം നടത്തുന്നു. വാഹനത്തിന്റെ തല്‍സമയ നില തിരിച്ചറിയുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നു ഈ വാച്ച്.

Nissan Nismo Watch Concept

കാറിന്റെ ഇന്ധനക്ഷമത, ശരാശരി വേഗത തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഈ വാച്ചിന് സാധിക്കും. ട്രാക്കില്‍ കയറുമ്പോള്‍ വാഹനത്തിന്റെ ടെലിമാറ്റിക്‌സ്, പ്രകടനപരത തുടങ്ങിയവ ശേഖരിക്കുവാനുള്ള സംവിധാനവും നിസ്‌മോ വാച്ചിലുണ്ട്.

Nissan Nismo Watch Concept

ട്രാക്കുകളില്‍ ഡ്രൈവറുടെ ശാരീരിക നില പരിശോധിക്കപ്പെടേണ്ട ഒരു സുപ്രധാന ഘടകമാണ്. ഡ്രൈവറുടെ ഹൃദയത്തിന്റെ താളക്രമത്തെ കൃത്യമായി പിന്തുടരുകയും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തിരിച്ചറിയുകയും ചെയ്യുന്ന സംവിധാനം ഭാവിയില്‍ നിസ്‌മോ വാച്ചുകളില്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ട്.

Nissan Nismo Watch Concept

ഡ്രൈവറുടെ മനസ്സാന്നിധ്യത്തെ അളക്കുവാനുള്ള സംവിധാനം വരും.

Nissan Nismo Watch Concept

ഈ വാച്ച് ഒരു കണ്‍സെപ്റ്റ് മാത്രമാണ് ഇപ്പോള്‍. ഭാവിയില്‍ നിസ്‌മോ വാച്ചുകള്‍ വിപണിയിലെത്തുമെന്നു തന്നെയാണ് നിസ്സാന്‍ പറയുന്നത്.

More from DriveSpark

Article Published On: Wednesday, September 11, 2013, 12:52 [IST]
English summary
Nissan Nismo Watch is the one you need look out for in the future.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X