നിസ്സാന്‍ നോട്ട് ലോഞ്ച് വെള്ളത്തില്‍!

ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി നടത്തുന്ന പ്രമോഷണല്‍ തരികിടകള്‍ പലതും നമ്മള്‍ ഇതിനകം കണ്ടു കഴിഞ്ഞിട്ടുണ്ട്. യുകെയില്‍ നിസ്സാന്‍ നടത്തുന്നതും ഇത്തരമൊരു തരികിടയാണ്. നിസ്സാന്‍ നോട്ട് ഹാച്ച്ബാക്കിന്റെ ലോഞ്ച് പ്രത്യേക രീതിയിലാണ് കമ്പനി സംഘടിപ്പിച്ചത്. യുകെയിലെ കുറെ പത്രപ്രവര്‍ത്തകരെ വിളിച്ചുകൂട്ടുകയാണ് നിസ്സാന്‍ ചെയ്തത്. ഇവരെ പ്രത്യേകമായി തയ്യാര്‍ ചെയ്ത ചങ്ങാടത്തിനു മുകളില്‍ കയറ്റി നിറുത്തിയ നോട്ട് ഹാച്ച്ബാക്കില്‍ കയറ്റുകയും തുഴഞ്ഞു പൊയ്‌ക്കോളാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ കൊടുത്താന്‍ ഇവന്മാരൊക്കെ എന്തെല്ലാം കന്നത്തരങ്ങള്‍ എഴുതിവെക്കില്ലെന്നാരു കണ്ടു!!

'നോട്ട് ബോട്ട്' സവാരി യുകെയിലെ പത്രപ്രവര്‍ത്തകര്‍ നന്നായി ആസ്വദിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വാഹനത്തിന്റെ വിശദാംശങ്ങളും ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

Nissan Note Launched In Unusual Way

നിസ്സാന്‍ നോട്ട് യുകെയിലെ വിപണിയില്‍ ഫോര്‍ഡ് ഫിയസ്റ്റ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയെ എതിരിടുകയാണ്.

Nissan Note Launched In Unusual Way

നോട്ടിന്റെ 2013 മോഡല്‍ 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ പേറി വരുന്നു.

Nissan Note Launched In Unusual Way

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 79 കുതിരകളുടെ കരുത്താണുള്ളത്.

Nissan Note Launched In Unusual Way

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 കുതിരകളുടെ കരുത്ത് പുറത്തെടുക്കും.

Nissan Note Launched In Unusual Way

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള പദ്ധതികള്‍ നിസ്സാന്‍ നീക്കിക്കഴിഞ്ഞു. 2014 ജനുവരിയില്‍ 97 കുതിരകളുടെ കരുത്ത് പകരുന്ന ഈ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിന്‍ നോട്ടില്‍ ചേര്‍ക്കപ്പെടും.

Nissan Note Launched In Unusual Way

എല്ലാ വേരിയന്റുകളോടും സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണ്‍ ഘടിപ്പിച്ചിരിക്കുന്നു.

Nissan Note Launched In Unusual Way

മികച്ച പാസഞ്ചര്‍ സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട് നിസ്സാന്‍ നോട്ട്. വിലയുടെ കാര്യത്തിലും യുകെയില്‍ മികവുറ്റ നിലയിലാണ് നോട്ട് ഇടം പിടിച്ചിരിക്കുന്നത്.

വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Sunday, October 27, 2013, 16:14 [IST]
English summary
Nissan Note hatchback being launched in an unusual fashion in UK.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X