7 സീറ്ററാണെന്ന് വച്ച് ഇങ്ങനെ കത്തി വിലയിടാമോ; ഈ കാശിന് കിയ കാർണിവൽ വാങ്ങി മുറ്റത്തിടാം

നിസാൻ തങ്ങളുടെ ഒറ്റ മോഡൽ വച്ച് രാജ്യത്ത് ഉണ്ടാക്കുന്ന ഓളം അത്ര ചെറുതൊന്നുമല്ല. അപ്പോഴാണ് ബ്രാൻഡ് തങ്ങളുടെ 7 സീറ്റർ മോഡലായ ആരാധകരുടെ കണ്ണിലുണ്ണിയായ X-ട്രെയിൽ എന്ന മോഡൽ CBU വഴി രാജ്യത്ത് എത്തിക്കുന്നത്. വളരെ പരിമിത എണ്ണത്തിൽ മാത്രമാണ് മോഡൽ ഇന്ത്യയിലെത്തിച്ചിരുന്നുളളു. വില കേട്ടപ്പോൾ തന്നെ ആരാധകരുടെ ചൂട് ഒക്കെ തണുത്തുറഞ്ഞു എന്ന് വേണം പറയാൻ. കാരണം 50 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില. 150 എണ്ണമാണ് ഇറക്കുമതി ചെയ്തത്. പക്ഷേ ഇതുവരെ 21 എണ്ണം മാത്രമേ വിറ്റിട്ടുളളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഫുള്‍സൈസ് എസയുവിയുടെ വില 49.92 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വില മാത്രമാണിത്. നികുതിയും മറ്റ് ചെലവുകളും കൂടി ചേരുന്നതോടെ വില അരക്കോടി കടക്കും. നിസാന്‍ X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2021 മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാണ്.

Nissan x trail vs kia carnival

വിദേശ വിപണിയില്‍ നിസാന്‍ X-ട്രെയില്‍ എസ്‌യുവി 5-സീറ്റര്‍, 7-സീറ്റര്‍ സീറ്റിംഗ് ലേഔട്ടുകളോടെയാണ് വരുന്നത്. എന്നാല്‍ മൂന്ന് നിര പതിപ്പ് അതായത് 7 സീറ്റര്‍ വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വാഹനം ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

ഇത്രയൊക്കെ കൊടുത്തിട്ടും ഈ വിലയ്ക്കുള്ള വാഹനം ഇല്ലേ എന്ന സംശയമായിരിക്കും ജനങ്ങളെ ഈ മോഡലിൽ നിന്ന് അകറ്റി നിർത്താൻ കാരണം. എന്നാൽ ഒരു പത്ത് ലക്ഷം രൂപ കൂടുതൽ മുടക്കിയാൽ കിടിലൻ ഒരു എംപിവി വാങ്ങി മുറ്റത്തിടാം. ഏതാണെന്ന് അല്ലേ. അതാണ് കൊറിയൻ ബ്രാൻഡായ കിയയുടെ കാർണിവൽ എന്ന ആഡംബര എംപിവി. 2025 മോഡൽ കമ്പനി അവതരിപ്പിച്ചപ്പോൾ മുതൽ ഡിമാൻ്റ് കൂടുകയായിരുന്നു.

Nissan x trail vs kia carnival

ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഫ്യൂഷന്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ കാര്‍ണിവല്‍ ഓഫര്‍ ചെയ്യുന്നത്. കാര്‍ണിവലിന് 5,155 mm നീളവും 1,995 mm വീതിയും 1,775 mm ഉയരവുമുണ്ട്. ഇതിന്റെ വീല്‍ബേസ് അളവ് 3,090 mm ആണ്. ഈ കാര്‍ 7 സീറ്റര്‍ (2+2+3) ലേഔട്ടില്‍ ലഭിക്കും.

പുതിയ കാര്‍ണിവലിന്റെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഇത് അല്‍പ്പം വലുതും ഷാര്‍പ്പുമായാണ് കാണപ്പെടുന്നത്. മുന്‍വശത്ത് കറുപ്പും ക്രോമും നിറങ്ങളിലുള്ള കിയ 'ടൈഗര്‍ നോസ്' ഗ്രില്‍, 'ഐസ് ക്യൂബ്' എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്റ്റാര്‍മാപ്പ് ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവ കാണാം. പിന്നില്‍ എല്‍ഇഡി കോമ്പിനേഷന്‍ ലാമ്പുകളും വൈപ്പറും നല്‍കിയിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് പുതിയ കാര്‍ണിവലില്‍ വരുന്നത്.

അകത്തേക്ക് കടന്നാല്‍ 4-വേ ലംബര്‍ സപ്പോര്‍ട്ടും മെമ്മറി ഫംഗ്ഷനും ഉള്ള 12-വേ പവര്‍ ഡ്രൈവര്‍ സീറ്റും 8-വേ പവര്‍ ഫ്രണ്ട് പാസഞ്ചര്‍ സീറ്റും ഇതിനുണ്ട്. മുന്‍ സീറ്റുകളില്‍ വെന്റിലേഷന്‍, ഹീറ്റഡ് ഫംഗ്ഷനുകള്‍ ഉണ്ട്. വെന്റിലേഷന്‍, ഹീറ്റിംഗ്, ലെഗ് സപ്പോര്‍ട്ട് എന്നിവയുള്ള പവര്‍ഡ് റിലാക്‌സേഷന്‍ സീറ്റുകള്‍ രണ്ടാം നിരയില്‍ സജ്ജീകരിച്ചിരിക്കുന്നു.

യാത്രക്കാരുടെ സുരക്ഷക്കായി കാര്‍ണിവലില്‍ 8 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, എല്ലാ നിരകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈലൈന്‍ ടിപിഎംഎസ്, ട്രെയിലര്‍ സ്റ്റെബിലിറ്റി അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. 23 ഓട്ടോണമസ് സവിശേഷതകളുള്ള ലെവല്‍ 2 ADAS സ്യൂട്ടും എംപിവിയില്‍ സുരക്ഷയൊരുക്കുന്നു.

സ്മാര്‍ട്ട്‌സ്ട്രീം 2.2 ലിറ്റര്‍ ഇന്‍-ലൈന്‍ 4-സിലിണ്ടര്‍ E-VGT CRDi എഞ്ചിനാണ് പ്രീമിയം എംപിവിയുടെ ഹൃദയം. പരമാവധി 193PS പവറും 441Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്, സ്മാര്‍ട്ട് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകള്‍ ഇതിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 23, 2025, 8:30 [IST]
English summary
Nissan x trail vs kia carnival which one is better all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X