100 കോടി വിലയുളള നിറം മാറും കാർ നിത അംബാനി വാങ്ങിയോ; വാർത്തകളുടെ സത്യാവസ്ഥ എന്ത്

രാജ്യം എപ്പോഴും ഉറ്റുനോക്കുന്ന കുടുംബമാണ് അംബാനി കുടുംബം. അവിടെ എന്ത് നടന്നാലും അത് വാർത്തയാണല്ലോ, ചിലതൊക്കെ സത്യമായിരിക്കും, ചിലത് വെറുതേ റീച്ച് കൂട്ടാനും ലൈക്കും കമൻ്റിനും വേണ്ടി പാപ്പരാസികളുടെ സൃഷ്ടിയും. കോടികൾ വിലയുള്ള കാറുകളാണ് അംബാനി കുടുംബത്തിൻ്റെ ഗാരേജിൽ കിടക്കുന്നത്. ഏറ്റവും പുത്തൻ ആഡംബര വാഹനങ്ങൾ വരെ അംബാനിയുടെ ഗാരേജിൽ നിങ്ങൾക്ക് കാണാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും പല വാർത്ത വെബ്സൈറ്റുകളിലും നിത അംബാനി 100 കോടി രൂപ വിലയുള്ള പുതിയ കാർ സ്വന്തമാക്കി എന്ന വാർത്ത് വരുന്നുണ്ട്. അംബാനി കുടുംബമല്ലേ ഇതൊക്ക സാധാരണമാണല്ലോ എന്ന് പലരും പറഞ്ഞേക്കാം. എന്നാൽ ഇതിനെ പറ്റി ഔദ്യോഗികമായി ഒരു പ്രതികരണവും അംബാനി കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

ഇനി നിത അംബാനി സ്വന്തമാക്കി എന്ന പറയുന്ന കാർ ഏതാണെന്ന് ചോദിച്ചാൽ അത് ഔഡി A9 ചാമിലിയോൺ എന്ന കാറാണ്. ഇതിൻ്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ വാഹനത്തിൻ്റെ നിറം മാറ്റാൻ ഒരു സ്വിച്ചിൽ അമർത്തിയാൽ മതി എന്നതാണ്. എന്നാൽ ഔഡി കമ്പനിയുടെ വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഇത് ഒരു കൺസപ്റ്റ് കാർ മാത്രമാണ്. ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല എന്നതാണ് തമാശ. എന്നാൽ ഇത്തരം ഒരു കാർ രാജ്യത്ത് വന്നാൽ ഇതിൻ്റെ രജിസ്ട്രേഷൻ ഏതുവിധമായിരിക്കും.

nita ambani buys car worth 100 crore truth behind this

നിറം മാറുന്ന വാഹനം എങ്ങനെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടോ, എന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്. എന്തായാലും നിത അംബാനിയുടെ ഗാരേജിലെ ഏറ്റവും വില കൂടിയ വാഹനങ്ങൾ ഏതൊക്കെയെന്ന് ഒന്ന് പരിശോധിച്ചാലോ. റോൾസ് റോയ്‌സ് ഫാൻ്റം VIII EWB ആണ് നിതയുടെ ഗാരേജിലെ ഏറ്റവും വില കൂടിയ വാഹനം. നിത അംബാനി തൻ്റെ ആഡംബര സെഡാനായി റോസ് ക്വാർട്സ് കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.ഈ നിറമുള്ള രാജ്യത്തെ ആദ്യത്തെ റോൾസ് റോയ്‌സ് ഫാൻ്റം VIII EWB കാറാണിത് എന്നതും ശ്രദ്ധേയമാണ്.

ഇതിന്റെ സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 12 കോടി രൂപയോളമാണ് ചെലവാക്കേണ്ടി വരുന്നത്. നിത അംബാനി പ്രത്യേക കളർ ഓപ്ഷൻ കൂടി തെരഞ്ഞെടുത്തിരിക്കുന്നതിനാൽ വാഹനത്തിന്റെ വിലയും ഇതിലും കൂടിയിട്ടുണ്ടെന്നാണ് വിവരം. കാരണം ഇതുപോലെയുള്ള കസ്റ്റമൈസേഷൻ വർക്കുകൾക്ക് അധിക തുക മുടക്കേണ്ടി വരുമെന്ന് റോൾസ് റോയ്‌സ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

nita ambani buys car worth 100 crore truth behind this

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിന്റെ മുൻനിര മോഡലാണ് ഫാൻ്റം. EWB പതിപ്പായതിനാൽ പിൻസീറ്റ് യാത്രക്കാർക്ക് അത്യാഡംബര യാത്രയാണ് വാഹനം സമ്മാനിക്കുന്നത്. യാത്രക്കാർക്ക് പരമാവധി സൗകര്യം ഒരുക്കുകയെന്നതാണ് പരമപ്രധാനമായി കമ്പനി കാണുന്നതു തന്നെ. കാറിലെ ഹെഡ്‌റെസ്റ്റുകളിൽ നിതയുടെ ഇനീഷ്യലുകൾ (NMA) പോലും എംബ്രോയ്ഡറി ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

ഫിക്സഡ് റിയർ സെൻ്റർ കൺസോളിൽ വിസ്കി ഗ്ലാസുകളും ഡികാൻ്ററും, ഷാംപെയ്ൻ ഫ്ലൂട്ടുകളും കൂൾബോക്സും ഉള്ള ഒരു ഡ്രിങ്ക് കാബിനറ്റും വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. റോൾസ് റോയ്‌സ് ഫാൻ്റം VIII EWB സെഡാന്റെ ഡാഷ്‌ബോർഡിനെ ശ്രദ്ധേയമാക്കുന്നത് അനലോഗ് ക്ലോക്കാണ്.

6.75 ലിറ്റർ V12 ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഫാൻ്റം VIII EWB സെഡാന്റെ ഹൃദയം. ഇത് 571 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. "സാറ്റലൈറ്റ് എയ്ഡഡ് ട്രാൻസ്മിഷൻ" എന്ന് വിളിക്കപ്പെടുന്ന ജിപിഎസ് പ്രവർത്തനക്ഷമമാക്കിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അംബാനി കുടുംബത്തിന് വിലകൂടിയ കാറുകളുടെ വമ്പൻ കളക്ഷനുണ്ട്. ഏകദേശം 168 കാറുകളോളം സ്വന്തമായുള്ളതെന്നാണ് വിവരം. അതിൽ നിരവധി റോൾസ് റോയ്സ് ഫാന്റം, ഗോസ്റ്റ്, കലിനൻ എന്നിവയും ഉൾപ്പെടുന്നുണ്ട്. എന്തായാലും നിതം അംബാനിയുടെ 100 കോടി രൂപ വിലയുള്ള വാഹനത്തെ പറ്റി എന്തെങ്കിലും നിങ്ങളുടെ അറിഞ്ഞുവെങ്കിൽ തീർച്ചയായും കമൻ്റ് ചെയ്യാൻ മറക്കരുതേ എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 27, 2025, 13:00 [IST]
English summary
Nita ambani buys car worth rs 100 crore whats the truth behind this
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X