സാമ്പാർ സാദമോ, സാരിയോ വാങ്ങാനായാലും സേഫ്റ്റി മുഖ്യം! ബുള്ളറ്റ്പ്രൂഫ് ബെൻസിൽ ഷോപ്പിംഗിനിറങ്ങി ലേഡി അംബാനി
സാരികൾ വാങ്ങാൻ സാധാരണയായി സ്ത്രീകൾ അടുത്തുള്ള കടകളും കൂടിപ്പോയാൽ അടുത്ത ടൗണിലെ കടകളും മറ്റും സന്ദർശിക്കുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല, സർവ്വ സാധാരണമാണ്. എന്നാൽ ഷോപ്പിംഗിനായി പുറപ്പെട്ടിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ആണെങ്കിൽ അത് ജനശ്രദ്ധ നേടും എന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം മറ്റൊരു നഗരത്തിലേക്ക് കൂടെയാവുമ്പോൾ കാര്യം കൂടുതൽ വൈറലാവും. അടുത്തിടെ, നിത അംബാനിയെ കർണാടകയിലെ ബെംഗളൂരുവിൽ സാരി ഷോപ്പിംഗിന് എത്തിയതായി കണ്ടിരുന്നു.
ലേഡി അംബാനിയുടെ സുരക്ഷയ്ക്കായി, മുകേഷ് അംബാനിയുടെ 10 കോടി രൂപ വിലമതിക്കുന്ന ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് ബെൻസ് S600 ഗാർഡ് എന്ന അൾട്ര ലക്ഷ്വറി & സേഫ്റ്റി കാറിനെ കണ്ടെത്തിയതാണ് വാഹന ലോകത്തെ ഇവിടേയ്ക്കു അടുപ്പിക്കുന്നത്. നിത അംബാനി ബെംഗളൂരുവിലെ ഡിസൈനർ സാരി ബൊട്ടീക്കിൽ നിന്ന് പുറത്തുപോകുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലാണ്.

ഈ ചിത്രങ്ങളിൽ, സിൽവർ ഷെയ്ഡിൽ പൂർത്തിയാക്കിയിരിക്കുന്ന മെർസിഡീസ് ബെൻസ് S 600 ഗാർഡിന് ചുറ്റും നിരവധി ആയുധ ധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരേയും ഗാർഡുകളേയും നമുക്ക് കാണാം. നിത അംബാനി ലക്ഷ്വറി സാരി ബോട്ടിക്കിൽ നിന്ന് പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്നതും ഈ ചെറിയ ക്ലിപ്പിൽ കാണാം. ചിത്രങ്ങൾക്കൊപ്പം ഇതിന്റെ വീഡിയോയും ഇതേ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് സെഡാനിൽ പ്രവേശിക്കുന്നതിന് മുമ്പ് അവൾ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും കാണാം. അതു കൂടാതെ മുകളിൽ പറഞ്ഞതുപോലെ, ഈ പ്രത്യേക ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് ബെൻസ് S600 ഗാർഡ് മുമ്പ് മുകേഷ് അംബാനി സ്വയം ഉപയോഗിച്ചിരുന്ന ഒന്നു തന്നെയാണ്. ഇത് W222 ജനറേഷൻ മോഡലാണ് എന്നത് ശ്രദ്ധിക്കണം.

അക്കാലത്ത് ഇതിന് 10 കോടി രൂപയായിരുന്നു വില ലഭിച്ചിരുന്നത്. ഈ സെഡാന് മുമ്പ്, മുകേഷ് അംബാനി ബിഎംഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റിയും മെർസിഡീസ് WB 221 -മാണ് ഉപയോഗിച്ചിരുന്നത്. നിലവിൽ കൂടുതൽ അപ്പ്ഗ്രേഡിമായി വരുന്ന പുതിയ മെർസിഡീസ് ബെൻസ് S680 ഗാർഡാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
W222 മെർസിഡീസ് ബെൻസ് S600 ഗാർഡിന് VR10 -ലെവൽ പരിരക്ഷ/ പ്രൊട്ടക്ഷനുണ്ട്. സ്റ്റീൽ കോർ ബുള്ളറ്റുകൾ കാറിലേക്ക് നേരിട്ട് ഫയർ ചെയ്യാം, കൂടാതെ 2.0 മീറ്റർ അകലെ നിന്ന് 15 കിലോഗ്രാം TNT സ്ഫോടനം പോലും നേരിടാൻ ഈ സെഡാന് കഴിയും എന്നത് ശ്രദ്ധേയമാണ്! വീണ്ടും കരുത്ത് ഉറപ്പിച്ച അടിസ്ഥാന ഘടനയും പോളികാർബണേറ്റ് കോട്ടിംഗുള്ള വിൻഡോകളോടുകൂടിയ പ്രത്യേക അണ്ടർബോഡി ഷീൽഡും ഈ വാഹനത്തിന് ലഭിക്കുന്നു.
S600 ഗാർഡിന്റെ ഈ തലമുറയിൽ 6.0 ലിറ്റർ V12 ബൈ -ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മെർസിഡീസ് സജ്ജീകരിച്ചിരിക്കുന്നത്. ഈ യൂണിറ്റിന് 523 bhp മാക്സ് പവറും 850 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ ഇതിന് കഴിയും. ട്രാൻസ്മിഷൻ ചോയിസിനെ സംബന്ധിച്ചിടത്തോളം, ഇതിന് 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
പരമാവധി സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം അധിക ഭാരം ഭംഗിയായി കൈകാര്യം ചെയ്യുന്നതിനായി ഇത് വീണ്ടും ട്യൂൺ ചെയ്തിട്ടുണ്ട്. നേരത്തെ, ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് ബെൻസ് S-ക്ലാസ് ഗാർഡ് സെഡാനിൽ മുകേഷ് അംബാനിയെ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നിരുന്നാലും, സമീപകാലത്ത്, മിക്ക കുടുംബാംഗങ്ങൾക്കും പുതിയ S680 ഗാർഡ് മോഡലുകൾ ലഭിച്ചതായി മനസിലാക്കാം.
നിലവിൽ, കുടുംബത്തിന് ആകെ നാല് മെർസിഡീസ് ബെൻസ് S680 ഗാർഡ് സെഡാനുകളാണ് ഉള്ളത്. ഒന്ന് ബ്ലാക്ക് ഷെയ്ഡിൽ പൂർത്തിയാക്കിയപ്പോൾ മറ്റ് മൂന്നെണ്ണം ഗോൾഡ്, വൈറ്റ്, സിൽവർ എന്നീ ഷെയ്ഡുകളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. "999" എന്ന VIP രജിസ്ട്രേഷനുള്ള ഗോൾഡ് S680 -ലാണ് മുകേഷ് അംബാനിയെ കൂടുതലും കാണപ്പെടാറുള്ളന്നത്.


Click it and Unblock the Notifications








