15 കോടിയുടെ 'കാറിൽ റിലയൻസ് സാമ്രാജ്യത്തിൻ്റെ റാണി', നിത അംബാനി ചെയ്ത കസ്റ്റമൈസേഷൻ ഇതൊക്കെ

ഇന്ത്യയിലെ ഏറ്റവും ധനികയായ വീട്ടമ്മ ആരാണ് എന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരമാണ് നിത അംബാനി. ആഡംബരങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിത അംബാനിയെങ്കിലും കാരുണ്യപ്രവർത്തികളുടെ കാര്യത്തിലും നിത അംബാനി പേരു കേട്ടതാണ്. അംബാനി കുടുംബത്തിൻ്റെ വാഹനപ്രേമം ഏതൊരു കൊച്ചു കുട്ടിക്കും അറിയാവുന്നതാണ്. ഒരു പുതിയ റോൾസ് റോയ്‌സ് ഫാൻ്റം VIII സീരീസ് II EWB ഈയിടെ സ്വന്തമാക്കിയിരുന്നു. 15 കോടിയുടെ വാഹനം അംബാനി ശേഖരത്തിലെ ഏറ്റവും ചെലവേറിയതാണ്. വാഹനത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും ഇൻ്റനെറ്റിൽ കാട്ടുതീ പോലെയാണ് പടരുന്നത്.

നിത അംബാനിയുടെ റോൾസ് റോയ്‌സ് ഫാൻ്റമിൻ്റെ ഈ വീഡിയോ യൂട്യൂബിൽ കാർസ് ഫോർ യു ആണ് പങ്കിട്ടിരിക്കുന്നത്. ഒരു റേഞ്ച് റോവർ വോഗ്, ഒരു MG ഗ്ലോസ്റ്റർ, ഒരു XUV 500 എന്നിവയൊക്കെയാണ് ബോഡി ഗാർഡ് കാറുകൾ. 15 കോടി വില വരുമെന്ന് പറയപ്പെടുന്ന കാറിന് ഇത്രയും വില കൂടാൻ കാരണം നിത വാഹനത്തിൽ ചെയ്ത കസ്റ്റമൈസേഷനുകൾ കൊണ്ടാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ ഫാൻ്റമിൻ്റെ പ്രധാന ഹൈലൈറ്റ് അതിൻ്റെ ഡ്യുവൽ-ടോൺ പെയിൻ്റ് ആണ്.

15

കാറിൻ്റെ മുകൾഭാഗം വെൽവെറ്റ് ഓർക്കിഡ് നിറമാണ്. അതേസമയം, ബോഡിയിൽ താഴത്തെ ഭാഗത്തിന് റോസ് ക്വാർട്സ് നിറം ലഭിക്കുന്നു. ഇവ പിങ്ക് നിറത്തിലുള്ള വളരെ സൂക്ഷ്മമായ ടോണുകളാണ്, ഫാൻ്റമിൻ്റെ ബോൾഡ് ഡിസൈനിൽ അവ വളരെ മനോഹരമായി തന്നെ കാണപ്പെടുന്നു. ഇതിനുപുറമെ, മുൻവശത്ത് നിത അംബാനി ഒരു ഗോൾഡ് സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി ഹുഡ് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുകൂടാതെ, റോൾസ് റോയ്‌സിൽ നിന്നുള്ള 22 ഇഞ്ച് ഡിന്നർ പ്ലേറ്റ് വീലുകളും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

മിനുക്കിയ വെള്ളി നിറത്തിൽ തീർത്ത ഇവ അതീവ ഗാംഭീര്യമുള്ളതായി തന്നെ കാണാം. റോൾസ് റോയ്സ് ഫാൻ്റമിനായി നിത അംബാനി തിരഞ്ഞെടുത്ത ഓപ്ഷനുകളുടെ കൃത്യമായ ലിസ്റ്റ് ഇപ്പോഴും വ്യക്തമല്ല. N.M.A(നിത മുകേഷ് അംബാനി) യോടുകൂടിയ പൂർണ്ണമായും വെളുത്ത ലെതർ ഇൻ്റീരിയർ ലഭിക്കുന്നു. ഈ കൂറ്റൻ കാറിൻ്റെ പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, 6.75 ലിറ്റർ V12 ഇരട്ട-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്. ഈ എഞ്ചിൻ 571 bhp കരുത്തും 900 Nm torque ഉം നൽകുന്നു. ഇത് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം വരുന്നു.

15

സംരംഭക, സാമൂഹിക പ്രവർത്തക, അധ്യാപക തുടങ്ങി നിരവധി റോളുകളിൽ നിത അംബാനി പേരെടുത്തിട്ടുണ്ട്. 2016-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നിലയിലൊക്കെ ആദരവ് ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മുകേഷ് അംബാനിയുടെ ഭാര്യ. 2022-ലെ കണക്കനുസരിച്ച് 23199 കോടിക്കും 24856 കോടിക്കും ഇടയിലാണ് നിത അംബാനിയുടെ ആസ്തിയെന്നാണ് റിപ്പോർട്ട്.

അംബാനി കുടുംബത്തിന് വിലകൂടിയ കാറുകളുടെ വമ്പൻ കളക്ഷനുണ്ട്. ഏകദേശം 168 കാറുകളോളം സ്വന്തമായുള്ളതെന്നാണ് വിവരം. അതിൽ നിരവധി റോൾസ് റോയ്സ് ഫാന്റം, ഗോസ്റ്റ്, കലിനൻ എന്നിവയും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ദീപാവലി വേളയിൽ മുകേഷ് അംബാനി നിത അംബാനിക്ക് ഒരു പുതിയ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ചിരുന്നു. ഇതിലാണ് അധികമായും നിതയുടെ സഞ്ചാരം.

മകൾ ഇഷാ അംബാനിക്കും വാഹനപ്രേമം ഒട്ടും കുറവല്ല. സെലിബ്രിറ്റികൾക്കിടയിലും അതുപോലെ തന്നെ വലിയ ബിസിനസുകാർക്കുമിടയിൽ ഏറെ പ്രിയപ്പെട്ട കാറുകളിൽ ഒന്നായ മെർസിഡീസ് ബെൻസ് S-ക്ലാസാണ് ഇഷ അംബാനിയുടെ ഗരാജിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ. 1.77 കോടി രൂപ മുതൽ 1.86 കോടി രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ എത്തുന്ന വാഹനം പല വേരിയന്റുകളിൽ സ്വന്തമാക്കാനാവും.

ഇഷ അംബാനിയുടെ ഗരാജിലെ ആദ്യത്തെ പെർഫോമൻസ് സ്പോർട്‌സ് കാറായാണ് പോർഷ കേമാൻ S അറിയപ്പെടുന്നത്. 1.48 രൂപ എക്സ്ഷോറൂം വില വരുന്ന കേമാന്റെ GTS ട്രിമ്മാണ് കോടിപതിയുടെ യാത്രകൾക്ക് കൂട്ടായി എത്തിയിരിക്കുന്നത്. ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന 3436 സിസി V6 എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 325 bhp കരുത്തിൽ 370 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

More from DriveSpark

Article Published On: Saturday, May 18, 2024, 20:19 [IST]
English summary
Nita ambani with pink rolls royce cost 15 crores video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X