ആദ്യ സിനിമക്ക് ഓസ്‌കാര്‍ എന്‍ട്രി, 18-ാം വയസ്സില്‍ ബെന്‍സ് വാങ്ങി 10 മില്യണ്‍ ഫേളോവേഴ്‌സുളള നടി
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത യുവതാരമാണ് നിതാന്‍ഷി ഗോയല്‍ (Nitanshi Goel). സിനിമാ ലോകത്ത് നിതാന്‍ഷിയെ അടയാളപ്പെടുത്തിയത് കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' എന്ന ചിത്രമാണ്. ഇതിലെ 'ഫൂല്‍ കുമാരി' എന്ന കഥാപാത്രം ആഗോളതലത്തില്‍ തന്നെ വലിയ പ്രശംസ പിടിച്ചുപറ്റി. 97-ാം ഓസ്‌കാര്‍ അവാര്‍ഡ്‌സിനുള്ള ഇന്ത്യന്‍ എന്‍ക്രി കൂടിയായിരുന്നു ഈ സിനിമ. ഇതിനുപുറമെ 'എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി', 'ഇന്ദു സര്‍ക്കാര്‍', 'മൈതാന്‍' തുടങ്ങിയ സിനിമകളിലും സാന്നിധ്യം അറിയിച്ച നിതാന്‍ഷി കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പത്ത് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നിതാന്‍ഷി ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള യുവ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍ ഒരാള്‍ കൂടിയാണ്. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തിലെ ഒരു സുപ്രധാന നേട്ടം ആരാധകരുമായി കൈവരിച്ചിരിക്കുകയാണ് യുവനായിക. ലോകപ്രശസ്ത ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ പ്രീമിയം എസ്‌യുവിയായ GLE സ്വന്തമാക്കിയ നിതാന്‍ഷി സ്വന്തമാക്കിയതായി ബ്രാൻഡ് ഡീലർമാരായ ഓട്ടോഹാങ്ങർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

18-ാം വയസ്സില്‍ തന്നെ ഇത്രയും വലിയൊരു നേട്ടം കൈവരിച്ച താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍. പുത്തന്‍ വാഹനത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. താരത്തിന് അഭിനന്ദനങ്ങളുമായി സിനിമാ ലോകത്തെ പ്രമുഖരും എത്തിയിട്ടുണ്ട്. ആഡംബരവും സാങ്കേതികത്തികവുമൊത്ത മെര്‍സിഡീസ് ബെന്‍സ് GLE എസ്‌യുവി വെള്ള നിറത്തിലാണ് നിതാന്‍ഷി തെരഞ്ഞെടുത്തത്.
സിനിമാ താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആഡംബര എസ്യുവികളില്‍ ഒന്നാണിത്. ഇതിന്റെ വലിപ്പവും പ്രീമിയം ഇന്റീരിയറുമാണ് മറ്റ് ആഡംബര എസ്‌യുവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, മെര്‍സിഡീസ് GLE പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഏകദേശം 265 hp മുതല്‍ 360 hp വരെ പവര്‍ നല്‍കാന്‍ ഈ എഞ്ചിനുകള്‍ക്ക് സാധിക്കും.

GLE എസ്‌യുവിയില്‍ മെര്‍സിഡീസിന്റെ അത്യാധുനികമായ 4MATIC ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് തരം റോഡുകളിലും സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. കൂടാതെ 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നു. യാത്രക്കാരുടെ കംഫര്‍ട്ടിനായി എയര്‍മാറ്റിക് സസ്‌പെന്‍ഷന്‍ സംവിധാനവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
വാഹനത്തിന്റെ ഉള്‍വശം ആധുനികമായ ഫീച്ചറുകളാല്‍ സമ്പന്നമാണ്. മെര്‍സിഡീസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ് (MBUX) ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലെ പ്രധാന ആകര്‍ഷണം. വോയ്സ് കണ്‍ട്രോള്‍ സംവിധാനത്തോടുകൂടിയ വൈഡ് സ്‌ക്രീന്‍ ഡിസ്പ്ലേ ഡ്രൈവര്‍ക്ക് എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ നല്‍കുന്നു. കൂടാതെ മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും പ്രീമിയം സൗണ്ട് സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഈ വാഹനം വലിയ പ്രാധാന്യം നല്‍കുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഇതിലുണ്ട്. അഡാപ്റ്റീവ് ഹൈബീം അസിസ്റ്റ് രാത്രികാല യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നു. ക്രാഷ് ടെസ്റ്റുകളില്‍ ഉയര്‍ന്ന റേറ്റിംഗ് നേടിയ വാഹനം കൂടിയാണിത്.ഇന്ത്യയില്‍ ഏകദേശം 97 ലക്ഷം രൂപ മുതല്‍ 1.15 കോടി രൂപ വരെയാണ് GLE എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില.
വിപണിയില്‍ ബിഎംഡബ്ല്യു X5, ഔഡി Q7 എന്നിവയാണ് GLE-യുടെ പ്രധാന എതിരാളികള്‍. തന്റെ 18-ാം വയസില്‍ തന്നെ ഇത്രയും വലിയ ആഡംബര വാഹനം സ്വന്തമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നിതാന്‍ഷി. ചെറിയ പ്രായത്തില്‍ തന്നെ അഭിനയ മികവിന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് താരത്തിന് ഭാവിയില്‍ കൂടുതല്‍ ലക്ഷ്വറി വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications








