ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

ഒരു വാഹനത്തിന്റെ വളരെ ചെറുതും എന്നാൽ ഒഴിക്കൂടാനാവാത്തതുമായ ഘടകങ്ങളിലൊന്നാണ് ഹോൺ. അവയില്ലാതെ കോൺഫിഡന്റായിട്ട് നമുക്ക് റോഡിൽ വാഹനം ഓടിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

എന്നാൽ അധികമായാൽ അമൃതും വിഷം എന്നതുപോലെ ഹോണുകളുടെ അമിത ഉപയോഗവും വളരെ അലോസരമാണ്. എന്തിനെന്നില്ലാതെ വെറുതെ ഹോൺ മുഴക്കുന്ന ഒരാളെങ്കിലും നമ്മുടെ പരിചയത്തിൽ കാണും.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

ഹോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാവുന്ന നോയിസ് പൊല്യൂഷൻ നിയന്ത്രിക്കാൻ നിരവധി നടപടികൾ മുൻകാലങ്ങളിൽ അധികാരികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ പുതിയ മാർഗങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഗതാഗതമന്ത്രി.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

അക്ഷരാർത്ഥത്തിൽ ഹോണുകൾ കാതുകൾക്ക് സംഗീതമായിരിക്കണം എന്ന് അവയുടെ ശബ്ദങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച നിതിൻ ഗഡ്കരി വ്യക്തമാക്കി. ഹോൺ ശബ്ദം മാറ്റാൻ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

വെബൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, വാഹനത്തിന്റെ ഹോണുകൾ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾക്ക് അനുസൃതമാക്കെണമെന്ന് സർക്കാർ ഉത്തരവിട്ടേക്കാം.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

താൻ നാഗ്പൂരിൽ അപ്പാർട്ടമെന്റിൽ പതിനൊന്നാം നിലയിലാണ് താമസിക്കുന്നതെന്നും, പതിവായി ദിവസവും രാവിലെ ഒരു മണിക്കൂർ പ്രാണായാമം ചെയ്യുന്നുണ്ട് എന്നാൽ ഹോണുകൾ പ്രഭാത നിശബ്ദതയെ അസ്വസ്ഥമാക്കുന്നു എന്ന് ഗഡ്കരി വ്യക്തമാക്കി.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

നിരന്തരമുള്ള ഈ സ്വര്യക്കേടിന് ശേഷമാണ്, വാഹനങ്ങളുടെ ഹോണുകൾ ശരിയായ രീതിയിൽ ആയിരിക്കണമെന്ന ചിന്ത തന്റെ മനസ്സിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. കാർ ഹോണുകളുടെ ശബ്ദം ഇന്ത്യൻ വാദ്യോപകരണങ്ങളായിരിക്കണമെന്ന ചിന്ത ആരംഭിച്ചത്. തബല, താളവാദ്യം, വയലിൻ, ബ്ലൂഗിൾ, പുല്ലാങ്കുഴൽ തുടങ്ങിയ ഉപകരണങ്ങളുടെ ശബ്ദം ഹോണിൽ നിന്ന് കേൾക്കണം എന്ന് 'ഗഡ്കരി അഭിപ്രായപ്പെട്ടു.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

കേന്ദ്ര ഗതാഗത മന്ത്രി ഇത്രയും അസ്വസ്ഥനായി പുതിയ നിയനമങ്ങൾ മെനയുവാൻ പരിശ്രമിക്കുമ്പോൾ രാജ്യത്ത് കാര്യമായി ആരും പിന്തുടരാത്ത "നോ ഹോണിംഗ് നിയമം" നമ്മിൽ പലർക്കും ഓർമ്മ കാണില്ല.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

ഹോണിംഗ് ശബ്ദമലിനീകരണത്തിന് കാരണമാകുന്ന സാഹചര്യങ്ങളിൽ, ഇന്ത്യയിലുടനീളം നോ ഹോണിംഗ് സോണുകൾ നിയമം അനുശാസിക്കുന്നുണ്ട്. എന്നിരുന്നാലും, റോഡിൽ മിക്ക വാഹനങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു ഹോണിന്റെ പരമാവധി ശബ്ദം 112 dB കവിയാൻ പാടില്ല. പൊതുവേ, ഇതിലും ഉച്ചത്തിലുള്ളവ ട്രെയിൻ ഹോണുകളാണ്. ഇവ ഏകദേശം 130-150 dB ശബ്ദം പുറപ്പെടുവിക്കുന്നു.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

മന്ത്രാലയം നോൺ ഹോണിംഗ് സോണുകൾ കർശനമായി ഏർപ്പെടുത്തിയാൽ, ഇന്ത്യൻ സംഗീത ഉപകരണത്തിന്റെ സൗണ്ട് ഹോൺ ശബ്ദമായി ഉപയോഗിക്കുന്നതിനേക്കാൾ നന്നായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മിക്ക ഇന്ത്യൻ നഗരങ്ങളിലും ശബ്ദമലിനീകരണം ഒരു പ്രധാന പ്രശ്നമാണ്, അത് നഗരവാസികൾക്കും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഹോണുകളിൽ ഇനി മുതൽ നാദസ്വരം വരെ മുഴങ്ങും; ഹോൺ സൗണ്ടുകൾക്കായി പുതിയ നിയമങ്ങളൊരുക്കാൻ നിതിൻ ഗഡ്കരി

നമ്മുടെ കൊച്ച് കേരളത്തിൽ, ഏത് ഹോണിന്റെയും ശബ്ദം അളക്കാൻ ഉപയോഗിക്കാവുന്ന അത്യാധുനിക സൗണ്ട് മീറ്ററുകളാണ് പൊലീസുകാർ ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു വാഹനത്തിന്റെ ഹോൺ അനുവദനീയമായതിനേക്കാൾ ഉച്ചത്തിലാണെങ്കിൽ, പൊലീസിന് സ്പോട്ടിൽ വെച്ച് പിഴ

ഈടാക്കുകും ചെയ്യാം. ഇത്തരം പരിശോധനകളൊന്നും നടക്കാത്ത രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് പറയാൻ കഴിയില്ല.

Most Read Articles

Malayalam
English summary
Nithin gadkari to introduce new rules for horn sounds in india
Story first published: Sunday, September 5, 2021, 1:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X