ഹൈബ്രിഡ് വാഹനങ്ങൾക്കും സബ്സിഡി ലഭിക്കുമോ? എമിഷൻ താരതമ്യവുമായി നീതി ആയോഗ്

ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ഇവി,ഹൈബ്രിഡ് വാഹനങ്ങൾക്കാണ് ഡിമാൻ്റ് കൂടുതൽ. പുതിയതായി നീതി ആയോഗിൻ്റെ പഠന റിപ്പോർട്ട് പ്രകാരം ഹൈബ്രിഡ് വാഹനങ്ങൾക്കാണ് രാജ്യത്ത് ആവശ്യക്കാരുളളത്, അത് പോലെ തന്നെ കേന്ദ്ര സർക്കാർ കൂടുതലായി ഇലക്ട്രിക് വാഹനങ്ങളെ സഹായിക്കുന്നു എന്നൊരു ആക്ഷേപം ഉണ്ടായിരുന്നു. എന്നാൽ എല്ലാ ടെക്നോളജിയേയും സർക്കാർ ഒരു പോലെ തന്നെയാണ് കാണുന്നത്. PM E-DRIVE കേന്ദ്ര പദ്ധതികളിലൂടെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് ഗണ്യമായ സബ്‌സിഡികൾ ലഭിച്ചിരുന്നു, അടുത്തിടെ ₹10,900 കോടി അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം ഹൈബ്രിഡ് വാഹനങ്ങൾക്ക് സർക്കാർ ഒരു സഹായവും നൽകിയില്ല എന്നായിരുന്നു പരാതി.

എന്നാൽ പുതിയ പഠന റിപ്പോർട്ടുകളും കണക്കുകളും പുറത്ത് വന്ന സ്ഥിതിക്ക് സർക്കാർ തങ്ങളുടെ തീരുമാനം മാറ്റുമെന്നാണ് തോന്നുന്നത്. ഹൈബ്രിഡ് വാഹനങ്ങളാണ് ഇവികളേക്കാൾ മികച്ചതെന്നും അതോടൊപ്പം തന്നെ എമിഷൻ കുറവുളളതുമെന്നായിരുന്നു തർക്കം. ഹൈബ്രിഡ് വാഹനങ്ങളുടെ ഡിമാൻ്റിൽ മുന്നിട്ട് നിൽക്കുന്നത് മാരുതിയുടെ ടൊയോട്ടയും ഒക്കെയാണ്.

niti ayog launched study comparing ev hybrid

ഉത്തർപ്രദേശിൽ ഹൈബ്രിഡ് വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കിയതോടെ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, വെൽഫയർ പോലുള്ള ഉയർന്ന നിലവാരമുള്ള മോഡലുകൾ വാങ്ങുന്നവർക്ക് നല്ലൊരു തുക ലാഭിക്കാൻ സാധിച്ചു. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചാൽ തീർച്ചയായും ഇവിയേക്കാൾ കൂടുതൽ വിൽപ്പന ഹൈബ്രിഡ് വാഹനങ്ങൾക്ക് ലഭിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ.കേരളത്തിൽ ഈ സംവിധാനം വരുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഞാൻ മുകളിൽ സൂചിപ്പിച്ചത് പോലെ ഹൈബ്രിഡ് വാഹനങ്ങളുടെ കാര്യത്തിൽ ടൊയോട്ട തങ്ങളുടെ ആധിപത്യം തുടരുകയാണ്,പ്രത്യേകിച്ച് ഹൈക്രോസിലൂടെ. വാഹനത്തിൻ്റെ ഹൈബ്രിഡ് എഞ്ചിനാണ് ആകർഷിക്കുന്നതിൻ്റെ പ്രധാന കാരണം. 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൃദയം.

niti ayog launched study comparing ev hybrid

വാഹനത്തിലെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിന് 173 bhp പവറിൽ പരമവധി 209 Nm torque ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് നൽകും. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്.

സേഫ്റ്റിക്കാണല്ലോ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഹൈക്രോസിന് ഫൈവ് സ്റ്റാർ സേഫ്റ്റിയാണ് ലഭിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സേഫ്റ്റിയിലും കുട്ടികളുടെ സേഫ്റ്റിയിലും 5-സ്റ്റാർ റേറ്റിംഗാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇടിച്ചിട്ടത്. എംപിവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (SHEV) വേരിയന്റുകളായ 8-സീറ്റർ VX SHEV, ZX 7-സീറ്റർ SHEV എന്നിവയാണ് പരീക്ഷിക്കപ്പെട്ടത്. ഹൈബ്രിഡ് മൊബിലിറ്റിയിൽ ശ്രദ്ധിക്കുന്നതിനൊപ്പം മികച്ച ഇൻ-ക്ലാസ് സുരക്ഷ നൽകുന്നതിനുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയാണ് വാഹനം പ്രകടമാക്കുന്നത്.

niti ayog launched study comparing ev hybrid

ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. 10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ക്വില്‍ഡ് ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഹൈക്രോസിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 1, 2025, 22:35 [IST]
English summary
Niti aayog launched study comparing emissions of electric hybrid and conventional vehicles
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X