ഡീസൽ വാഹനങ്ങളിലെ അധിക നികുതി; സത്യാവസ്ഥ തുറന്നു പറഞ്ഞ് നിതിൻ ഗഡ്കരി
ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കുക എന്ന കേന്ദ്രത്തിൻ്റെ നയത്തിൽ ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന കേന്ദ്രം പത്ത് ശതമാനം അധിക നികുതി ഈടാക്കാനുളള തയ്യാറെടുപ്പിലാണ് എന്ന് തരത്തിലുളള വാർത്തകളും പ്രചാരണങ്ങളും വന്നിരുന്നു. എന്നാൽ ഡീസൽ വാഹനയുടമകൾക്ക് ആശ്വാസമായിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകൾ.
10 ശതമാനം അധിക നികുതി ചുമത്തുന്നതിനുള്ള നടപടിയെ പറ്റി കേന്ദ്രം ഇപ്പോൾ ആലോചിക്കുന്നില്ല എന്നും അത് പരിഗണനയിൽ ഇല്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞിരുന്നു. 2070-ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ഡീസല്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണത്തിൻ്റെ തോത് കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം.

2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.
നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന ഒരു പഠനം പറയുന്നത്. കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് ഒരു വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഡീസല്‍ - പെട്രോള്‍ വാഹനങ്ങള്‍ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളും പരമ്പരാഗത വാഹനങ്ങളെ കൈയൊഴിയാന്‍ തയ്യാറെടുക്കുകയാണ്.
2035 ഓടെ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തുമെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും, 2033 ഓടെ ഇതേ ലക്ഷ്യം കൈവരിക്കുമെന്ന് ജര്‍മ്മന്‍ വാഹന കമ്പനിയായ ഔഡിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പല കമ്പനികളും ഇതേ പാതയിലാണ്. 2030 - 40 വര്‍ഷങ്ങളില്‍ ലോകം ഇലക്ട്രിക് വിപ്ലവത്തിന്റെ പാരമ്യത്തിലെത്തുമെന്നും, ഡിമാന്‍ഡിനനുസരിച്ച് അസംസ്‌കൃത വസ്തുക്കളോ, പുതിയ സാങ്കേതിക വിദ്യയോ ഡിമാന്‍ഡിനനുസരിച്ച് ലഭ്യമാക്കിയില്ലെങ്കില്‍ വിപണി പ്രതിസന്ധി നേരിടേണ്ടി വരുമെന്നു വാദിക്കുന്നവരുമുണ്ട്.

ഹൈബ്രിഡ് വാഹനങ്ങളാണ് ഏറ്റവും കുറവ് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് എന്നാണ് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാഹനത്തിന് ഇളവുകളോ ഓഫറുകളോ ഒന്നും ലഭിക്കാത്തത് കൊണ്ട് തന്നെ സാധാരക്കാർക്ക് ഇത്തരത്തിലുളള വാഹനം ഉപയോഗിക്കാൻ പരിമിതികൾ സൃഷ്ടിക്കപ്പെടുന്നു. ഹൈബ്രിഡ്, പരമ്പരാഗത കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ വില കൂടുതലാണെങ്കിലും, വർദ്ധിച്ചുവരുന്ന ഇന്ധനവിലയിൽ മൈലേജ് കൂടുതൽ കിട്ടുന്നു എന്ന കാരണം കൊണ്ട് തന്നെ പലരു ഈ വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്.
ഇന്ധനക്ഷമതയും കരുത്തുമാണ് ഇവയുടെ പ്രധാന ആകര്‍ഷക ഘടകങ്ങള്‍. തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു മുമ്പ് ഹൈബ്രിഡ് കാറുകളില്‍ നിന്ന് ജനങ്ങളെ അകറ്റിയതെങ്കില്‍ ഇന്ന് സ്ഥിതി മാറി. 28 കിലോമീറ്ററിനടുത്ത് മൈലേജും 20 ലക്ഷത്തിനടുത്ത് വിലയും തരക്കേടില്ലാത്ത ഡീല്‍ അല്ലേ. ഒരു ഹൈബ്രിഡ് വാഹനത്തെക്കാൾ 15-50 ശതമാനം അധിക ഹരിതഗൃഹ വാതകങ്ങൾ ഇലക്ട്രിക് വാഹനം നിർമ്മിക്കുകയും ഉപയോഗിക്കുകയും സ്‌ക്രാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്.
ഐഐടി കാൺപൂർ നടത്തിയ ഒരു ഗവേഷണ പഠനം സൂചിപ്പിക്കുന്നത്, നിങ്ങൾക്ക് വേണ്ടത് ഒരു സ്ഥിരമായ പരിഹാരം ആണ് എങ്കിൽ ഹൈബ്രിഡ് വാഹനങ്ങളാണ് ഇവികളേക്കാളും ICE എഞ്ചിനേക്കാളുമൊക്കെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് എന്നാണ്. വാസ്തവത്തിൽ, പരമ്പരാഗത ICE അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ EV-കൾ പരിസ്ഥിതിയിൽ കൂടുതൽ ദോഷകരമായ ആഘാതം ഉണ്ടാക്കിയേക്കാം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








