മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനവും ഐടി തലസ്ഥാനവും തമ്മിലുള്ള റോഡ് മാര്‍ഗമുള്ള യാത്ര സമയം എത്രയാണെന്നറിയാമോ. ഗൂഗിളില്‍ തപ്പിയാല്‍ ഏകദേശം 17 മണിക്കൂര്‍ എടുക്കും. എന്നാല്‍ മുംബൈ-ബാംഗ്ലൂര്‍ യാത്ര സമയം അഞ്ച് മണിക്കൂറായി കുറയാന്‍ പോകുകയാണ്.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഇനി ബെംഗളൂരുവില്‍ നിന്ന് മുംബൈയില്‍ എത്താന്‍ മൂന്നിലൊന്ന് സമയം ലാഭിക്കാനാകും. മുംബൈയ്ക്കും ബെംഗളൂരുവിനുമിടയില്‍ പൂനെ വഴി ഓടുന്ന ഗ്രീന്‍ എക്‌സ്പ്രസ് ഹൈവേ ഉടന്‍ തന്നെ ദേശീയ പാതാ അതോറിറ്റി നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

വൈകാതെ ട്രെയിനിലോ വിമാനത്തിലോ പോകുന്നതിന് പകരം മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതാകും നിങ്ങള്‍ വൈകാതെ ഇഷ്ടപ്പെടാന്‍ പോകുന്നത്. ഗ്രീന്‍ എക്സ്പ്രസ് ഹൈവേ വന്നാല്‍ ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം പിന്നിടാന്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ എടുക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കി.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

പുതിയ എക്സ്പ്രസ് വേ ആസൂത്രണം ചെയ്തു വരികയാണെന്നും അത് ഉടന്‍ നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അതിന്റെ ദേശീയ റോഡ് ശൃംഖല പദ്ധതിക്ക് കീഴില്‍ ഈ ജോലി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

'ഞങ്ങള്‍ മുംബൈയ്ക്കും ബാംഗ്ലൂരിനും ഇടയില്‍ ഒരു ഗ്രീന്‍ എക്സ്പ്രസ് ഹൈവേ ആസൂത്രണം ചെയ്യുന്നു. മുംബൈ-ബാംഗ്ലൂര്‍ ഇടയില്‍ അഞ്ച് മണിക്കൂര്‍ യാത്ര മതി. പൂനെയില്‍ നിന്ന് ബാംഗ്ലൂരില്‍ 3.5 മുതല്‍ 4 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ എത്തിച്ചേരാം' തിങ്കളാഴ്ച നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഗഡ്കരി പറഞ്ഞു. നിലവില്‍ ആസൂത്രണം ചെയ്യുന്ന ഗ്രീന്‍ എക്സ്പ്രസ് ഹൈവേ മുംബൈ-പൂനെ എക്സ്പ്രസ് വേയെ റിംഗ് റോഡിലൂടെ ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനവും ഐടി തലസ്ഥാനവും തമ്മിലുള്ള ദൂരം 985 കിലോമീറ്ററാണ്. രണ്ട് നഗരങ്ങളും ദേശീയപാത 48 അല്ലെങ്കില്‍ ദേശീയപാത 50 വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയും ബെംഗളൂരുവും തമ്മിലുള്ള ദൂരം റോഡ് മാര്‍ഗം മറികടക്കാന്‍ 15 മണിക്കൂറിലധികം എടുക്കും. പുതിയ ഗ്രീന്‍ എക്‌സ്പ്രസ് ഹൈവേ പ്രാവര്‍ത്തികമായാല്‍ യാത്രാ സമയം മൂന്നിലൊന്നായി കുറയ്ക്കാം.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

വരാനിരിക്കുന്ന ഗ്രീന്‍ എക്സ്പ്രസ് ഹൈവേ ഇന്ത്യയിലെ മറ്റ് നിരവധി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ എക്സ്പ്രസ് വേകളുടെ ഒരു നിരയിലേക്ക് ചേര്‍ക്കപ്പെടും. സമീപകാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ, പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേ എന്നിവ റോഡ് ഗതാഗതം തെരഞ്ഞെടുക്കുന്നവരുടെ യാത്രാസമയം ഗണ്യമായി കുറച്ചിട്ടുണ്ട്.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ഹൈവേകള്‍ വരുമെന്നും കേന്ദ്രമന്ത്രി ഗഡ്കരി ഉറപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹി മുതല്‍ ഡെറാഡൂണിലെത്താന്‍ വെറും രണ്ട് മണിക്കൂര്‍ മാത്രമെടുക്കുന്ന ഹൈവേ വരും. ഡല്‍ഹി-ഹര്‍ദ്വാര്‍ 2 മണിക്കൂറിലും ഡല്‍ഹി-ജയ്പൂര്‍ 2 മണിക്കൂറിലും ഡല്‍ഹി-ചണ്ഡീഗഢ് 2.5 മണിക്കൂറിലും ഡല്‍ഹി-അമൃത്സര്‍ 4 മണിക്കൂറിലും പിന്നിടാനാകുന്ന ഹൈവേകളും വരാനിരിക്കുന്നു.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

ഡല്‍ഹിയെയും ശ്രീനഗറിനെയും എട്ടുമണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കുന്ന ഹൈവേ ഉണ്ടാകും. ഡല്‍ഹി-കത്ര 6 മണിക്കൂറില്‍, ഡല്‍ഹി- മുംബൈ 10 മണിക്കൂറില്‍, ചെന്നൈ-ബാംഗ്ലൂര്‍ 2 മണിക്കൂറില്‍, ലഖ്നൗ-കാണ്‍പൂര്‍ അര മണിക്കൂറില്‍ എന്നിങ്ങനെ യാത്രാസമയത്തില്‍ പുതിയ ഹൈവേകള്‍ വരുമെന്ന് ഗഡ്കരി പറഞ്ഞു.

മുംബൈ-ബാംഗ്ലൂര്‍ യാത്ര ഇനി കാറിലാക്കാം; യാത്രാസമയം 5 മണിക്കൂറാക്കി ചുരുക്കുന്ന ഗ്രീന്‍ എക്‌സ്പ്രസ് വേ വരുന്നു

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഗതാഗത സാന്ദ്രത കൂടുതലുള്ള സംസ്ഥാന പാതകള്‍ ഏറ്റെടുക്കാന്‍ ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി അടുത്തിടെ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. നാല് മുതല്‍ ആറ് വരി പാതകളാക്കി ഗതാഗതം സുഖമമാക്കുന്നതിനായി വകുപ്പ് ഈ സഹായിക്കുമെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Article Published On: Tuesday, October 18, 2022, 11:42 [IST]
English summary
Nitin gadkari announced green express highway covers distance between mumbai bengaluru in 5 hours
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X