ഗതാഗത മന്ത്രിക്ക് പോലും രക്ഷയില്ലല്ലോ! ഇപ്പോ എങ്ങനെ ഇരിക്കുന്നുവെന്ന് ജനങ്ങളും സോഷ്യൽ മീഡിയയും

ഒരിക്കലെങ്കിലും ഗതാഗത കുരുക്കിൽപ്പെടാത്തവരായി ആരും തന്നെ കാണില്ല, ചില മന്ത്രിമാരും നേതാക്കൻമാരും പോകുമ്പോൾ വഴി ബ്ലോക്ക് ചെയ്തത് മൂലം പലപ്പോഴും ഗതാഗത കുരുക്ക് ഉണ്ടാകാറുണ്ട്, എന്നാൽ അതൊക്കെ വല്ലപ്പോഴും അല്ലേ കാണു. ദിവസവും നിരവധി ഗതാഗത കുരുക്കുകളും ട്രാഫിക് സിഗ്നലുകളും കടന്ന് ജോലിക്ക് പോകുന്നവർ ഒട്ടും കുറവല്ല. എന്നാൽ ഗതാഗതമന്ത്രി തന്നെ ട്രാഫിക് കുരുക്കിൽ പെട്ടാലുള്ള അവസ്ഥയൊന്ന് ആലോചിച്ച് നോക്കിക്കേ. അങ്ങനെയൊരു അവസ്ഥ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും സംഭവിച്ചിരിക്കുകയാണ്. രാജ്യത്തെ റോഡുകളുടെ വീതി കൂട്ടുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.

പൂനെയിൽ ഒരു തുരങ്കപാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശം കാണാൻ പോയതായിരുന്നു മന്ത്രി. എന്നാൽ ഗതാഗത കുരുക്ക് കാരണം മന്ത്രിക്ക് പാതി വഴിക്ക് യാത്ര ഉപേക്ഷിച്ച് തിരികെ പോരേണ്ട വന്നത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയും ട്രോളുമായിരുന്നു. വലിയ സുരക്ഷയും അംഗരക്ഷകരുമായി യാത്ര ചെയ്യുന്നവർക്ക് സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസിലാവില്ല എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ ഉയർന്നത്. എന്നാൽ നിതിൻ ഗഡ്കരിയെ സംബന്ധിച്ചിടത്തോളം രാജ്യത്തിൻ്റെ ഉയർച്ചയ്ക്ക് കാരണമാകുന്ന നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

nitin Gadkari gets into traffic jam

ഏറ്റവും പ്രധാന പദ്ധതിയായ വാർഷിക ടോൾ നിരക്ക് ആവിഷ്കരിച്ചതിൽ ഗഡ്കരിക്ക് വലിയ പങ്കുണ്ട്. 2025 ഓഗസ്റ്റ് 15 മുതൽ 3000 രൂപയുടെ ആനുവൽ ഫാസ്ടാഗ് പാസ് നടപ്പിലാക്കും. രാജ്യത്തുടനീളമുള്ള ക്രോസ് ടോളുകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ഈ വാർഷിക പാസിന്റെ ലക്ഷ്യം. 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ്, ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ, ഏതാണ് ആദ്യം വരുന്നത് എന്നതിന് ആശ്രയിച്ചാണ് നടപ്പിലാവുക.

ഫാസ്ടാഗ് വാർഷിക പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രധാനമായും സ്വകാര്യ വാഹന ഉടമകൾക്കാണ് ഇതിന്റെ സേവനം ലഭ്യമാവുകയെന്ന് സാരം. ആനുവൽ ഫാസ്ടാഗ് പാസ് ആക്ടിവേഷനും പുതുക്കലിനുമായി ഒരു സമർപ്പിത ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി വെളിപ്പെടുത്തിയിരുന്നു.

nitin Gadkari gets into traffic jam

പ്രതിവര്‍ഷം 3000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റ് നടത്തിയാല്‍ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും പരിധിയില്ലാത്ത യാത്ര സാധ്യമാക്കുന്നത് യാഥാർഥ്യമാവുന്ന സന്തോഷത്തിലാവും യാത്രാപ്രേമികൾ. വാർഷിക പാസ് സ്വകാര്യ വാഹന ഉടമകൾക്ക് ഒരു വർഷത്തേക്ക് അധിക ടോൾ ചാർജുകൾ നൽകാതെ ദേശീയ പാതകളിലൂടെയും സംസ്ഥാന എക്സ്പ്രസ് വേകളിലൂടെയും സഞ്ചരിക്കാൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹം തന്നെയാവും.

തുടരെ തുടരെ യാത്രകൾ ചെയ്യുന്നവർക്ക് ടോൾ ചെലവുകൾ നന്നേ കുറയ്ക്കാനും ഈ സേവനം സഹായകരമാവും. നിലവിലുള്ള ഫാസ്ടാഗ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കി തന്നെയാണ് ആനുവൽ പാസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും. പിന്നീട് ഭാവിയിൽ അവതരിപ്പിക്കാനിരിക്കുന്ന സെൻസർ അധിഷ്ഠിത ടോൾ പിരിവ് സംവിധാനങ്ങൾക്ക് അനുസൃതമായി വാർഷിക പാസ് നവീകരിക്കുകയും ചെയ്യുന്നതാവും.

വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ തന്നെ ടോൾ റോഡുകളിൽ സ്വകാര്യ വാഹനങ്ങളുടെ യാത്ര വളരെ എളുപ്പമാക്കുന്നതാണ് ഈ നീക്കം. 2023-24 സാമ്പത്തിക വർഷത്തിൽ ടോൾ പിരിവിൽ നിന്ന് സർക്കാർ ഏകദേശം 55,000 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. എന്തായാലും ഇപ്പോൾ ഗതാഗത കുരുക്കാണെങ്കിലും ഭാവിയിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്നതാണ് കേന്ദ്ര സർക്കാർ സ്വപ്നം കാണുന്ന ഇന്ത്യ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 2, 2025, 8:30 [IST]
English summary
Nitin gadkari gets into a traffic jam while visiting tunnel project in pune details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X