ട്രാൻസ്പോർട്ട് മന്ത്രിക്ക് വരെ ചലാൻ കിട്ടുന്ന കാലമാണേ! നിതിൻ ഗഡ്കരി പറയുന്നത് കേട്ടോ

രാജ്യത്ത് നിയമം ലംഘിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന ഒരാളെ ഉളളു. അത് മറ്റാരുമല്ല റോഡിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളാമ്. എഐ ക്യാമറയ്ക്ക് നിയമം തെറ്റിച്ചത് കേന്ദ്രമന്ത്രിയാണെന്നോ സിനിമ താരമാണെന്നോ ഇല്ലല്ലോ. അത് കൊണ്ട് ഒരു കാര്യം മനസിലായി നമ്മുടെ രാജ്യത്തെ എഐ ക്യാമറകളെല്ലാം ചില്ലറക്കാരല്ല എന്ന്. പറഞ്ഞു വരുന്നത് കേന്ദ്ര ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്താവനയെ കുറിച്ചാണ്. 2025 ലെ റൈസിംഗ് ഭാരത് സമ്മിറ്റിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്പീഡ് ക്യാമറകളെക്കുറിച്ച് സംസാരിച്ചപ്പോൾ.ബാന്ദ്ര-വർളി സീ ലിങ്ക് വഴി യാത്ര ചെയ്തപ്പോൾ തനികും 500 രൂപ പിഴ ലഭിച്ചുവെന്ന്.

ജനങ്ങൾ ട്രാഫിക് നിയമങ്ങൾ പരമാവധി പാലിക്കാൻ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലഭിച്ചതിൽ ഏറ്റവും മികച്ച മന്ത്രിയാണ് നിതിന ഗഡ്കരി, കാരണം ഏതൊരു ഉപഭോക്താവിൻ്റേയും മനസറിയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. വായു മലിനീകരണം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അത് ഏതു വിധേയനും രാജ്യത്ത് നിന്ന് തുടച്ചു നീക്കുക എന്നതാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ നയം എന്നുമാണ് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്.അതിന് ഇലക്ട്രിക് വാഹനങ്ങളുടെ വർധനവ് സഹായിക്കും.

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2023 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 50 ശതമാനം വർധനയുണ്ടായിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.

ഇവി ചാർജിങ്ങിലേക്ക് നോക്കിയാൽ അമിത ചാർജിംഗ് ഇവി ബാറ്ററിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നാം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ബാറ്ററികളുമായി വളരെ സാമ്യമുള്ളതാണ് ഇവികളുടെ ബാറ്ററിയും. ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഫോണിന്റെ കാര്യവും ഇങ്ങനെ പറയാറുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറോ ചെവികൊടുക്കാറേയില്ലെന്നതാണ് വസ്‌തുത.

മിക്ക ഇലക്ട്രിക് വാഹനങ്ങളിലും കാണപ്പെടുന്ന ലിഥിയം-അയൺ ബാറ്ററികൾ 30-80 ശതമാനം ചാർജ് പരിധിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കും. ബാറ്ററിയുടെ മുഴുവൻ ശേഷിയും തുടർച്ചയായി ചാർജ് ചെയ്യുന്നത് ബാറ്ററിയെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ്. അതിനാൽ നിങ്ങൾക്ക് പരമാവധി ചാർജ് ആവശ്യമില്ലെങ്കിൽ വാഹനം പൂർണമായും ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എപ്പോഴും ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നതാവും ഉചിതം.

ബാറ്ററിയുടെ ചാർജ് പൂർണമായും ഉപയോഗിക്കരുതെന്നതാണ് അടുത്തതായി സൂക്ഷിക്കേണ്ട കാര്യം. കാരണം ബാറ്ററിയുടെ ആരോഗ്യത്തെ ഇക്കാര്യം വളരെയധികം ബാധിക്കുന്നു. ചാർജ് ഏകദേശം 20 ശതമാനമാകുമ്പോൾ റീചാർജ് ചെയ്യാൻ ശ്രമിക്കുക. ലിഥിയം-അയൺ ബാറ്ററികൾ ആഴത്തിലുള്ള ഡിസ്ചാർജ് അല്ലെങ്കിൽ ശേഷി മുഴുവനായും ഉപയോഗിക്കുന്നത് ശുപാർശ ചെയ്യാറുമില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 12, 2025, 12:00 [IST]
English summary
Nitin gadkari got a challan in bandra worli sea link statement goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X