ഇന്ത്യൻ വാഹന വിപണി നമ്പർ വൺ ആക്കുമെന്ന് നിതിൻ ഗഡ്കരി; വാഹന വ്യവസായത്തിലൂടെ ലഭിക്കുന്നത് 22 ലക്ഷം കോടി
ലോകത്തിലെ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. ഏറ്റവും മുന്നിലുള്ളത് യു.എസ് ആണ്. 78 ലക്ഷം കോടി രൂപയാണ് വാഹനവ്യവസായത്തിലൂടെ അമേരിക്കയ്ക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുളള ചൈനയുടെ സംഭാവന 47 ലക്ഷം കോടി ആണെങ്കിൽ ഇന്ത്യയുടേത് 22 ലക്ഷം കോടിയാണ്. നിതിൻ ഗഡ്കരി അധികാരത്തിൽ വരുമ്പോൾ 7.5 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 10 വർഷത്തിന് ശേഷം ഇപ്പോളത് 22 ലക്ഷം കോടിയിൽ എത്തിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ലക്ഷകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. യു.എസിനേയും ചൈനയേയും മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പ് നൽകുന്നുണ്ട്.
വായു മലിനീകരണം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അത് ഏതു വിധേയനും രാജ്യത്ത് നിന്ന് തുടച്ചു നീക്കുക എന്നതാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ നയം എന്നുമാണ് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്.അതിന് ഇലക്ട്രിക് വാഹനങ്ങളുടെ വർധനവ് സഹായിക്കും. വാഹനത്തിൻ്റെ വില കുറഞ്ഞാൽ അളുകൾ ഐസിഇ എഞ്ചിനിൽ നിന്ന് ഇലക്ട്രിക്കിലേക്ക് തിരിയുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രതീക്ഷ.

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.
ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.

ഇപ്പോൾ രാജ്യത്ത് എല്ലാവരും ഉറ്റുനോക്കുന്നത് ഡൽഹിയിലേക്കാണ്. ഇന്ധന നിരോധനം പിൻവലിച്ചുവെങ്കിലും ഇതിൻ്റെ പിന്നാലെ എന്ത് തീരുമാനം എടുക്കുമെന്ന് എല്ലാവരും ആശങ്കയിലാണ്. ജൂലൈ 1 മുതൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമുളള ഇന്ധന വിൽപ്പന നിരോധിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവിട്ടത്. അതിൻ്റെ ഭാഗമായി തലസ്ഥാനത്ത് പല വാഹനങ്ങളും പിടിച്ചെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.
ഇന്ധന വിൽപ്പന നിരോധന നിയമം പലവാഹനപ്രേമികൾക്കും അത് പോലെ തന്നെ പഴയ വാഹനം ഇപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കുന്നവർക്കുമുളള വലിയ തിരിച്ചടിയായിരുന്നു. യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ മാത്രമല്ല സമീപകാലത്തായി സ്വകാര്യ വ്യക്തികളും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനായി ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്. ടൊയോട്ട ഇന്നോവ പോലുള്ള 10 വര്‍ഷം പഴക്കം മാത്രമുള്ള പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് കാര്യം.
ഡൽഹിയിൽ നിന്ന് കേരളത്തിൽ എത്തിച്ച് റീ റജിസ്റ്റർ ചെയ്തു വരുമ്പോഴേക്കും താങ്ങാവുന്ന വിലയിൽ നിങ്ങൾക്ക് ഇന്നോവ സ്വന്തമാക്കാം. ഇനി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ പരിചയക്കാരുണ്ടെങ്കിൽ അവർ മുഖേനയും നിങ്ങൾക്ക് വാഹനം പോയി നോക്കി വഞ്ചിതരാകാതെ വാഹനം സ്വന്തമാക്കാൻ സാധിക്കും. അത് പോലെ തന്നെ ഡൽഹിയിൽ താമസമാക്കിയവർ കേരളത്തിലേക്ക് മടങ്ങുമ്പോൾ അവരുടെ വാഹനം കേരളത്തിലേക്ക് കൊണ്ടുവരുന്ന പതിവുണ്ട്. റീ രജിസ്റ്റർ് ചെയ്യാതെ തന്നെ നാട്ടിൽ ഉപയോഗിക്കാമല്ലോ.
പിന്നെ ഇന്നോവയുടെ റീസെയിൽ വാല്യു ആണ് പ്രിയം കൂടാനുള്ള മറ്റൊരു കാരണം. നിങ്ങളൊരു റീ റജിസ്റ്റർ ചെയ്ത വാഹനം വാങ്ങി കുറച്ച് വർഷം ഉപയോഗിച്ചാലും നിങ്ങൾ അത് വിൽക്കാൻ നേരം നിങ്ങളുടെ കൈ പൊളില്ല എന്നൊരു ഉറപ്പും ഉണ്ട്. അതിനൊപ്പം തന്നെ ടൊയോട്ടയുടെ റിലയബിളിറ്റിയും പരിപാലന ചിലവ് കുറവും ആണ് ഇന്നോവയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








