പലിശ കുറക്കു ബാങ്കുകളേ; പറയുന്നതാരെന്ന് അറിയാമോ
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇവി വാങ്ങുന്നവർക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് ഫ്ലെക്സ് ഇന്ധനവും ഹൈഡ്രജൻ കാറുകളും ഉൾപ്പെടെയുള്ള ശുദ്ധ ഊർജ്ജ വാഹനങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും വേണ്ടിയാണ് മന്ത്രി ഇത്തരത്തിലുളള ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ഒരു സഹകരണ ബാങ്കിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോഴാണ് , അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ പെട്രോളിലും ഡീസലിലും ഓടുന്ന ഐസി വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയെന്നത് തന്റെ സ്വപ്നമാണെന്നും ഗഡ്കരി സൂചിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ വിവിധ പാരാമീറ്ററുകളുടെ റേറ്റിംഗ് പ്രകടനത്തെ അടിസ്ഥാനമാക്കി ബാങ്കുകൾ വ്യവസായങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ വായ്പ നൽകണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

എയർ കണ്ടീഷൻ ചെയ്യാത്ത ഇലക്‌ട്രിക് ബസിന്റെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 39 രൂപയും എസി ഇലക്‌ട്രിക് ബസിന് കിലോമീറ്ററിന് 41 രൂപയുമാണ് ഈടാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെറ്റായ തീരുമാനങ്ങൾ കാരണം 3.85 ലക്ഷം കോടി രൂപയുടെ മൊത്തം 406 പദ്ധതികൾ സ്തംഭിച്ചിരിക്കുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ഉയർത്തിക്കാട്ടി, എന്നാൽ, ഭയന്ന് തീരുമാനം എടുക്കാതിരിക്കുന്നതും ശരിയായ മാർഗമല്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം. എന്തായാലും ബാങ്കുകൾ മന്ത്രിയുടെ ആവശ്യം ബാങ്കുകൾ കേൽക്കുമെന്ന് തന്നെയാണ് വിശ്വാസം
ഇപ്പോൾ നിലവില്‍ 80 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ മോട്ടോര്‍സാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി ഭരിക്കുന്നതെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ്. എന്നാല്‍ അടുത്ത ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിരവധി ഇവികളുടെ വരവിന് നാം സാക്ഷ്യം വഹിക്കേണ്ടി വരും. അപ്പോള്‍ കളി മാറുമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊമൈല്‍ ഷോ ആയ ഓട്ടോ എക്‌സ്‌പോ 2023 അടുത്ത മാസം അരങ്ങേറാന്‍ പോകുകയാണ്. വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ നിരവധി ഇലക്ട്രിക് വാഹനങ്ങളും അരങ്ങേറ്റം കുറിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ രാജ്യത്ത് ചാർജിങ്ങ് സ്റ്റേഷനുകളുടെ കുറവ് നികത്തുന്നതിൻ്റെ ഭാഗമായി ഡല്‍ഹിയില്‍ ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇവി-യാത്ര പോര്‍ട്ടല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) ആണ് പുതിയ മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനോ ചാര്‍ജറോ കണ്ടെത്താന്‍ ഈ ആപ്പ് സഹായിക്കും.
പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ദേശീയ ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്താനും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെ (സിപിഒ) ഇവി യാത്ര ആപ്പ് അനുവദിക്കുന്നു. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള പബ്ലിക് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. സ്റ്റേഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചാര്‍ജറുകളുടെ തരങ്ങള്‍, ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത, ഇവി ചാര്‍ജ് ചെയ്യുന്നതിനുള്ള താരിഫ്, സര്‍വീസ് എന്നിവയും അതില്‍ കൂടുതല്‍ വിവരങ്ങളും ആപ്പിലൂടെ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും
ഉപയോക്താക്കള്‍ക്ക് ഇവി യാത്ര ആപ്പ് ഉപയോഗിച്ച് ചാര്‍ജിംഗ് സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. ഇവി യാത്ര ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറിലും നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ മിക്ക സ്മാര്‍ട്ട്ഫോണുകളിലും ഇത് പിന്തുണക്കുമെന്നതാണ് ഏറ്റവും വലിയ കാര്യം. ആപ്പ് നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവികളിലേക്ക് ചുവടുമാറുന്നതിനെ സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രേത്സാഹിപ്പിക്കുന്നുണ്ട്. ശക്തമായ പബ്ലിക് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് വളരാന്‍ സാധിക്കൂ.
രാജ്യത്ത് ഇവികള്‍ക്കായി ഏകദേശം 5,151 ഓപ്പറേഷന്‍ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ഏകദേശം 698 ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്. മഹാരാഷ്ട്രയില്‍ 660 ചാര്‍ജിംഗ് സ്റ്റേഷനുകളും ഡല്‍ഹിയില്‍ 539 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമുണ്ട്. ഇവി ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കുന്നതിന് പുറമേ, ഇവികള്‍, ഘടകങ്ങള്‍, ബാറ്ററി സെല്ലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








