ഓഫ്റോഡറിനെ മെരുക്കിയ സൂപ്പർ നായിക; 916 കുഞ്ഞൂട്ടനിലെ സുന്ദരിയുടെ പുത്തൻ വണ്ടി കണ്ടോ
നായിക കഥാപാത്രങ്ങൾ കാറോടിച്ച് വരുന്നതൊക്കെ പണ്ട് മുതലേ സിനിമകളിൽ കാണുന്നതാണ്. ഇനി അഥവാ വാഹനമോടിക്കാൻ അറിയാത്തവരാണെങ്കിൽ പോലും അതിനുള്ള ടെക്നിക്കുകൾ സിനിമയിലുണ്ടല്ലോ. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ സിനിമ സെറ്റുകളൽ തനിയെ വാഹനമോടിച്ച് വരുന്ന നായികമാരുണ്ട്. അത് പോലെ തന്നെ പ്രമോഷനുകൾക്കും തീയേറ്ററിലൊക്കെ വരുന്നതും കാണാം. മഹീന്ദ്ര ഥാർ എന്ന് ഓഫ്റോഡർ വാഹനത്തെ മെരുക്കിയ ചുരുക്കം ചില നടിമാരേ ഉളളു. അത്തരത്തിലൊരു സുന്ദരി നായികയാണ് നിയ വർഗീസ്. ഗിന്നസ് പക്രു പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിലെ നായികയാണ് നിയ. മോഡലിങ്ങിലൂടെ സിനിമയിലേക്ക് ചുവടുവച്ച നായികയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.
ഇനി സുന്ദരി നായിക വന്ന മഹീന്ദ്ര ഥാറിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ നായിക ഥാറിൻ്റെ ത്രീ ഡോർ മോഡലിൻ്റെ റിയർ വീൽ ഡ്രൈവ് ഓപ്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്ററിൽ വന്നിറങ്ങിയ നായികയുടെ വീഡിയോ നീലക്കുയിൽ എൻ്റർറ്റെയിൻമെൻ്റസ് ചാനലിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വന്നിറങ്ങിയ പാടേ താക്കോൽ സെക്യൂരിറ്റിക്ക് കൊടുക്കുന്നത് കാണാം. താരത്തിൻ്റെ വാഹനത്തിന് ഇതു വരെ നമ്പർ ലഭിച്ചിട്ടില്ല എന്നും വീഡിയോയിൽ നിന്ന് മനസിലാകും.

ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയായി ഡിസൈൻ ചെയ്‌തിട്ടുള്ള മഹീന്ദ്ര ഥാർ 3-ഡോറിന്റെ ഡീസൽ മോഡലിന് തുടിപ്പേകുന്നത് 2.2 ലിറ്റർ ഓയിൽ ബർണർ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ എല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക‌്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 130 bhp പവറിൽ പരമാവധി 300 Nm torque വരെ നൽകാനാവും. RWD വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി 4X4 പതിപ്പുകൾക്ക് ഒരു മാനുവൽ-ഷിഫ്റ്റ് 4x4 ട്രാൻസ്ഫർ കെയ്സും ലഭിക്കും.
തെരഞ്ഞെടുത്ത വേരിയൻ്റുകളിൽ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഉണ്ട്. 18.38 ലക്ഷം മുതൽ 21.89 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാർ ഡീസൽ 4x4 പതിപ്പുകൾക്ക് കേരളത്തിൽ വരുന്ന ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. 152 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ ലഭ്യമാണ്. ഇതിന് 320 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

എസ്‌യുവിയുടെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റുകളിൽ 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്കും XUV300-യിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. D117 ഡീസൽ എഞ്ചിന് പരമാവധി 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അങ്ങനെ മൊത്തത്തിൽ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുള്ളതാണ് വാഹനത്തെ വേറിട്ടു നിർത്തുന്ന കാര്യം.
ഫീച്ചറുകളാലും സമ്പന്നമായിട്ടാണ് ഥാർ പണികഴിപ്പിച്ചിട്ടുള്ളത്. എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, ഹാർഡ് റൂഫ്‌ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ISOFIX മൗണ്ടുകളുള്ള ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ എന്നീ സവിശേഷതളെല്ലാം കോർത്തിണക്കിയാണ് ഥാർ ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയിരിക്കുന്നത്.
ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ഥാര്‍ 3 ഡോറിന്റെ ചില വേരിയന്റുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. മഹീന്ദ്ര ഥാറിനെ പൂര്‍ണമായി ലൈനപ്പില്‍ നിന്ന് നീക്കുകയല്ല. മറിച്ച് ചില പ്രത്യേക വേരിയന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. മുമ്പ് ഥാര്‍ 3 ഡോര്‍ 19 വേരിയന്റുകളായിരുന്ന ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഥാര്‍ 11 വേരിയന്റുകളില്‍ മാത്രമാണ് വാങ്ങാന്‍ പറ്റുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








