ശ്രദ്ധിച്ചേ പറ്റു; കർശന നിലപാടുമായി കേന്ദ്ര ഗതാഗത മന്ത്രാലയം
നാഷണൽ ഹൈവേകളിലെ സിഗ്നൽ സംവിധാനങ്ങളിൽ വളരെ കർക്കശ നിലപാടുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വേഗപരിധി, നോ പാര്‍ക്കിങ്, നോ എന്‍ട്രി തുടങ്ങിയ സിഗ്‌നലുകള്‍ ഉള്‍പ്പെടെ നന്ദി വരെയുളള സിഗ്നലുകൾ ശ്രദ്ധിക്കാനാണ് എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. നാഷണൽ ഹൈവേകളിൽ വാഹനമോടിക്കണമെങ്കിൽ സിഗ്നലുകൾ ഇല്ലാതെ പറ്റില്ല.
പുതിയതായി പണി കഴിപ്പിച്ചിരിക്കുന്ന ഹൈവേകളിലും ഇത്തരം സൈൻ ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കാനാണ് അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് അടിയന്തര ഹെൽപ്പ്ലൈൻ നമ്പറായ 1033 ൻ്റെ ബോർഡ് ഓരോ അഞ്ച് കിലോമീറ്ററിനിടയിലും പ്രദർശിപ്പിക്കണം. ഡ്രൈവർക്ക് കാണാൻ സാധിക്കുന്നത് പോലെ സൈൻ ബോർഡുകൾ സ്ഥാപിക്കാനും തെറ്റുകളില്ലാതെ പേരുകളും എഴുതണം.

ഇന്ത്യയിലെ ദേശീയ പാതകൾ എല്ലാം വൻതോതിലുളള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പല പുതിയ പ്രദേശങ്ങളിലുടേയും ദേശീയ പാതകൾ കടന്നുപോകുന്നുണ്ട്. അത് കൊണ്ട് ഹൈവേയിലൂടെയുളള യാത്രക്കാരുടെ അത്ര തന്നെ വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൈവേയിൽ യാത്ര ചെയ്യുന്ന പലർക്കും റോഡിന്റെ നിയമങ്ങൾ മനസ്സിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം.
പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.
നീല ബോർഡിൽ നേരെ പോവാൻ സൂചിപ്പിക്കുന്നൊരു ആരോ അടയാളം പലർക്കും അറിയാൻപാടില്ലാത്ത ഒരു സൈൻബോർഡാണ്. ബോർഡിന് താഴെ "കംപൽസറി എഹെഡ്" എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുമുണ്ട്. ഇതിൽ നിങ്ങൾ നേരെ പോകണം എന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്. ഏതെങ്കിലും വശത്തേക്ക് തിരിഞ്ഞാൽ നടപടിയുണ്ടാകുമെന്നും സുരക്ഷ നഷ്ടപ്പെടുമെന്നുമാണ് ദേശീയ പാത അതോറിറ്റി പറയുന്നത്. ആയതിനാൽ ഇനി റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ സൈൻ ബോർഡ് കണ്ടാൽ വാഹനം ഇടത്തേക്കോ വലത്തേക്കോ തിരിക്കാതെ നേരെ പോവുകയാണ് വേണ്ടത്.
ദേശീയ പാതകളിലാണ് ഈ സിഗ്നലുകൾ കൂടുതലായി കാണപ്പെടുന്നത്. അതിവേഗതയിൽ വാഹനങ്ങൾ കടന്നു പോകുന്ന ഇത്തരം സ്ഥലങ്ങളിൽ ഇടത്തേക്കോ വലത്തേക്കോ തിരിഞ്ഞാൽ ഉണ്ടാവാൻ സാധ്യതയുള്ള വലിയ അപകടങ്ങളോ തടസങ്ങളോ ഒഴിവാക്കുക എന്നതാണ് ഈ റോഡ് സൈൻ കൊണ്ട് അർഥമാക്കുന്നത്. അതിനാൽ ഈ സിഗ്നൽ ഉള്ള ഭാഗത്ത് വാഹനങ്ങൾ മുന്നോട്ട് മാത്രമേ പോകാവൂ. വാഹനം നിർത്തുകയോ തിരിക്കുകയോ ചെയ്യരുത്. ഇത് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും പിഴകൾ ചുമത്തുകയും ചെയ്യാൻ സാധിക്കും.
നമ്മളിൽ പലരും റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഈ സിഗ്നൽ കണ്ടിട്ടുണ്ടാകുമെങ്കിലും പലർക്കും ഇതിന്റെ അർഥം കൃത്യമായി അറിയില്ല. ഈ വിവരങ്ങൾ നിങ്ങൾക്ക് പുതിയതും ഉപയോഗപ്രദവുമാണെന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ ഇത് മറ്റുള്ളവരിലേക്കും എത്തിക്കണം. നിർദേശങ്ങൾ പാലിക്കുക എന്നതാണ് വാഹനമോടിക്കുന്നതിന്റെ ഏറ്റവും പ്രധാന വശം. കൃത്യമായുള്ള ട്രാഫിക് നിയമങ്ങൾ പാലിച്ച് വണ്ടിയോടിച്ചാൽ നിങ്ങൾക്കും അതോടൊപ്പം മറ്റ് വാഹനത്തിലുള്ളവർക്കും സുരക്ഷടോയു കൂടി യാത്ര ചെയ്യാനാവും.
നമ്മുടെ നിരത്തുകളിൽ പ്രധാനമായും മൂന്നുതരത്തിലുള്ള റോഡ് സൈനുകളാണ് പ്രധാനമായുള്ളത്. അതിൽ ആദ്യത്തേത് ചുവന്ന വൃത്തത്തിനുള്ളിൽ അടയാളപ്പെടുത്തുന്നവയാണ്. ഇതിൽ വാഹനം ഓടിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ആണ് സൂചിപ്പിക്കുന്നത്. വൺവേ, നോ എൻട്രി എന്നീ ചിഹ്നങ്ങളാണ് പ്രധാനമായും ഇതിലുണ്ടാവുക. രണ്ടാമത്തേത് ചുവന്ന ത്രികോണത്തിൽ പ്രദർശിപ്പിക്കുന്നവയാണ്. ഇത് ഡ്രൈവർക്ക് മുന്നറിയിപ്പുകൾ നൽകാനാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വലത്തേക്കു തിരിവ്, റോഡ് ചെറുതാകുന്നു എന്നിങ്ങനയുള്ള സൂചകങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.


Click it and Unblock the Notifications








