ഇവി മൂന്നാം ഘട്ട സബ്‌സിഡി പ്രഖ്യാപനം ബജറ്റിൽ ഉണ്ടാവില്ല, വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയിൽ നിർമാതാക്കൾ
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മൂന്നാം ഘട്ട സബ്‌സിഡി പ്രഖ്യാപനം വരുന്ന ബജറ്റിൽ ഉണ്ടാകുമെന്ന് ഇലക്‌ട്രിക് വാഹന പ്രേമികൾക്കിടയിലും വാഹന നിർമാതാക്കളുടെ ഇടയിലും വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഈ വിഷയത്തെ പറ്റി ബജറ്റിൽ പ്രഖ്യാപനം ഉണ്ടാവില്ല എന്നാണ് ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ FAME എന്ന സബ്‌സിഡി അവതരിപ്പിച്ചിരുന്നു. ഈ സബ്‌സിഡിയുടെ ആദ്യ ഘട്ടം ഇലക്ട്രിക് വാഹനങ്ങൾ നേരിട്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകുന്ന സംവിധാനമായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാംഘട്ട പദ്ധതി പ്രഖ്യാപിച്ചത്.
രണ്ടാം ഘട്ട പദ്ധതിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന വാഹന നിർമ്മാതാക്കൾക്ക് നേരിട്ട് സബ്‌സിഡി നൽകുകയും ഈ സബ്‌സിഡി വഴി കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതുമാണ് പദ്ധതിയിട്ടിരുന്നത്. ഇതുവഴി വൻതോതിൽ വാഹനങ്ങൾ പൊതു ഉപയോഗത്തിൽ എത്തുമെന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ.

പെട്രോൾ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചാൽ മലിനീകരണത്തിൻ്റെ തോത് ഗണ്യമായി കുറയുമെന്നും അതുവഴി പരിസ്ഥിതിക്ക് ദോഷം വരുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ഫെയിം എന്ന ഈ സബ്‌സിഡി കൊണ്ടുവന്നത്. ഈ ഫെയിം സബ്സിഡിയുടെ എല്ലാ രണ്ടാം ഘട്ട പദ്ധതികളും മാർച്ച് 31-ന് അവസാനിച്ചിരിക്കുകയാണ്.
അതിനുശേഷം, ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിക്കുമെന്ന് ഭയന്ന് ഇരിക്കുമ്പോഴാണ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി താൽക്കാലികമായി തുടരാൻ ബജറ്റ് വകയിരുത്തി, ഇതിന് കീഴിൽ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും നിലവിൽ സബ്‌സിഡി ലഭിക്കുന്നുണ്ട്. ഫെയിം ഗ്രാൻ്റിൻ്റെ മൂന്നാം ഘട്ടവുമായി സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടക്കുന്നതുവരെ ഈ താൽക്കാലിക ബജറ്റ് പ്രവർത്തനക്ഷമമാണെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.

ഈ സബ്‌സിഡിയിൽ വൈദ്യുത വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ കേന്ദ്രസർക്കാർ വലിയ തുക വകയിരുത്തിയാൽ ഇലക്ട്രിക് വാഹനങ്ങളുടെ വില ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്. ഫെയിം ഗ്രാൻ്റ് ആദ്യമായി അവതരിപ്പിച്ചത് 2015 ലാണ്. പിന്നീട് ഇത് 2 വർഷത്തേക്ക് അവതരിപ്പിക്കുകയും പിന്നീട് 2019 മാർച്ച് 31 വരെ നീട്ടുകയും ചെയ്തു. പിന്നീട് രണ്ടാം ഘട്ട സബ്‌സിഡി നിലവിൽ വന്നു അതിൽ ആദ്യഘട്ടത്തിൽ 529 കോടി രൂപ ചെലവഴിച്ചു. രണ്ടാം ഘട്ടത്തിൽ 10,000 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതി.
പെട്രോള്‍, ഡീസല്‍ വില ഇന്നും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പ്രചാരമേറുകയാണ്. പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനികളും വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, സിമ്പിള്‍ എനര്‍ജി എന്നീ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയുടെ മുന്‍നിരയിലുള്ളത്.

2024-25 സാമ്പത്തിക വര്‍ഷം നിലവില്‍ വരാന്‍ സാധ്യതയുള്ള പദ്ധതിക്കായി 26,400 കോടി വകയിരുത്താനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സബ്‌സിഡികള്‍ ഘട്ടം ഘട്ടമായി നല്‍കിയതിനാല്‍ ഫെയിം സ്‌കീമിന് മൂന്നാം ഘട്ടം വേണമോയെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് ചോദിക്കുന്നത്. എന്നാല്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് ജനങ്ങള്‍ മാറണമെങ്കില്‍ സബ്‌സിഡി നല്‍കുന്നത് തുടരണെമന്നാണ് ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് പറയുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








