Flight Ticket-ന് വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാത്തത് എന്തുകൊണ്ട്? ആഹാ ഇതായിരുന്നോ കാരണങ്ങൾ

നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ നാല് വിമാനത്താവളങ്ങള്‍ ഉണ്ട്. 14 ജില്ലക്കാര്‍ക്കും ഇതില്‍ ഏതെങ്കിലും ഒരു വിമാനത്താവളം അടുത്തായിരിക്കും. എങ്കിലും വിമാനം അടുത്ത് കാണാനോ അതില്‍ കയറാനോ സാധിക്കാത്തവര്‍ നമ്മുടെ ചുറ്റും ഇനിയും ഉണ്ട്. പലരും ഇതിനോടകം വിമാനത്തില്‍ പറന്നിരിക്കും. ചിലര്‍ ആദ്യ പറക്കലിനായി സ്വപ്‌നം കണ്ടിരിക്കുന്നവരായിരിക്കാം.

പല വിമാന കമ്പനികളും ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. അത്തരത്തില്‍ വിമാനയാത്രയെന്ന സ്വപ്‌നം പൂവണിയിക്കാനുള്ള അവസരമുണ്ട്. അതെല്ലാം പോട്ടെ. നമ്മുടെ വിഷയം അതല്ല. വിമാനയാത്രയും വിമാനങ്ങളുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും അറിയുമ്പോള്‍ നാം അമ്പരക്കാറുണ്ട്. അത്തരത്തില്‍ ഒത്തിരി കുറിപ്പുകള്‍ ഡ്രൈവ്‌സ്പാര്‍ക്ക് നിങ്ങളുടെ മുന്നില്‍ എത്തിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു കാര്യത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

indigo airlines

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കണ്‍ഫോം അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്‍ഫോം ടിക്കറ്റ് മാത്രമേ നമുക്ക് ലഭിക്കൂ. ഇതല്ലാത്ത പക്ഷം വിമാനത്തില്‍ ബുക്കിംഗ് ഫുള്‍ ആണെന്നും ടിക്കറ്റ് ലഭ്യമല്ലെന്നുമുള്ള അറിയിപ്പായിരിക്കും ലഭിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ലൈറ്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഇല്ലെന്ന് വേണമെങ്കില്‍ പറയാം.

ഐആര്‍സിടിസി വഴി നമ്മള്‍ നേരത്തെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ആണ് കാണിക്കുന്നതെങ്കിലും പലപ്പോഴും നമ്മള്‍ ബുക്ക് ചെയ്യും. എന്താണെന്ന് വെച്ചാല്‍ കണ്‍ഫോം ടിക്കറ്റ് ലഭിച്ചവര്‍ അവരുടെ യാത്ര റദ്ദാക്കിയാല്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് നമ്പര്‍ മുറയ്ക്ക് അവരുടെ ടിക്കറ്റിന് കണ്‍ഫര്‍മേഷന്‍ ലഭിക്കും. ഇത് ട്രെയിന്‍ യാത്രയിലുള്ള സാധാരണ രീതിയാണ്.

indigo airlines

അതിനാല്‍ തന്നെ വെയിറ്റിംഗ് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് പലപ്പോഴും ടിക്കറ്റ് അപ്‌ഗ്രേഡ് ആകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വിമാനങ്ങളില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഫൈ്‌ലറ്റില്‍ കണ്‍ഫോം ടിക്കറ്റ് മാത്രമാണ് നല്‍കുന്നത്. ട്രെയിനിലെ പോലെ തന്നെ ഫ്ലൈറ്റിലും കണ്‍ഫോം ടിക്കറ്റ് ലഭിച്ചവര്‍ അവ ടിക്കറ്റ് റദ്ദാക്കാന്‍ സാധ്യതയില്ലേ അപ്പോള്‍ എന്തിനാണ് വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാത്തതെന്നായിരിക്കും ഇപ്പോള്‍ പലരുടെയും മനസ്സില്‍ വരുന്ന ചോദ്യം.

ഈ പ്രശ്‌നത്തിന് പരിഹാരമായി ബദല്‍ മാര്‍ഗങ്ങള്‍ എയര്‍ലൈനുകള്‍ ആദ്യമേ സ്വീകരിച്ചിരിക്കും. എയര്‍ലൈനുകള്‍ ഡിമാന്‍ഡിന് അനുസരിച്ച് ഒരു സര്‍വീസിന് ഓവര്‍ബുക്കിംഗ് സ്വീകരിക്കുന്നു. ഒരു വിമാനത്തില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് വെക്കുക. ആ വിമാനത്തിലെ ടിക്കറ്റ് റദ്ദാക്കുന്ന ആളുകളുടെ ശരാശരി എണ്ണത്തെ അടിസ്ഥാനമാക്കി എയര്‍ലൈനുകള്‍ എല്ലാ ടിക്കറ്റുകളും ഓവര്‍ബുക്ക് ചെയ്യും. ടിക്കറ്റുകള്‍ റദ്ദ് ചെയ്യപ്പെടുമ്പോള്‍ സീറ്റുകള്‍ കാലിയാക്കി പോകുന്നത് കമ്പനിക്ക് നഷ്ടമാണെല്ലോ.

ഉദാഹരണമായി ഓരോ തവണയും 20 പേര്‍ ടിക്കറ്റ് റദ്ദാക്കുന്നുവെന്ന് വെക്കുക ആ ഫ്‌ലൈറ്റിലേക്ക് 20 ആളുകളെ ചേര്‍ക്കുകയും ആകെ 200 കണ്‍ഫോം ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്നു. ശരാശരി കണക്കുകള്‍ അനുസരിച്ച് 20 പേര്‍ യാത്ര റദ്ദാക്കിയാല്‍ അധികം ടിക്കറ്റ് നല്‍കിയവര്‍ക്ക് ബെര്‍ത്തുറപ്പിക്കാം. ഇതേകാരണം കൊണ്ടാണ് പല വിമാനകമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കാത്തത്.

ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എല്ലാവരും എത്തിയാല്‍ അല്ലെങ്കില്‍ ഓവര്‍ ബുക്കിംഗ് കണക്കിന്റെ അത്ര ക്യാന്‍സലേഷന്‍ ഇല്ലെങ്കില്‍ എന്തുചെയ്യും. അത്തരം സാഹചര്യത്തില്‍ എയര്‍ലൈനുകള്‍ ചില പ്രത്യേക യാത്രക്കാരെ തെരഞ്ഞെടുത്ത് അവര്‍ക്ക് ചില 'ഓഫറുകള്‍' നല്‍കുന്നു. തെരഞ്ഞെടുത്ത യാത്രക്കാരോട അവര്‍ക്ക് മറ്റൊരു വിമാനത്തില്‍ പ്രത്യേക ടിക്കറ്റ് ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ നല്‍കും.

അല്ലെങ്കില്‍ സൗജന്യമായി ടിക്കറ്റ് വൗച്ചര്‍, ഫൈ്‌ലറ്റ് അപ്‌ഗ്രേഡ് എന്നിവയാകും ഓഫര്‍. കഴിയുന്നത്ര ആളുകളുമായി സംസാരിക്കുകയും സമ്മതിക്കുന്നവര്‍ക്ക് ഈ ഓഫര്‍ നല്‍കുകയും ചെയ്യും. ആകര്‍ഷകമായ ഓഫര്‍ ലഭിക്കുമ്പോള്‍ ചിലരെങ്കിലും അതിന് സമ്മതിക്കും. എക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ട ആള്‍ക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചാല്‍ തട്ടിക്കളയില്ലെല്ലോ. എന്നാല്‍ സംഗതി എന്താണെന്ന് വെച്ചാല്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത 0.0001 ശതമാനം മാത്രമാണ്.

കാരണം ടിക്കറ്റിംഗ് ട്രെന്‍ഡുകളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് എത്ര ടിക്കറ്റുകള്‍ ഓവര്‍ബുക്ക് ചെയ്യണമെന്ന് എയര്‍ലൈനുകള്‍ തീരുമാനിക്കുന്നത്. ഇവ പലപ്പോഴും കൃത്യമാണ്. വളരെ അപൂര്‍വമായി മാത്രമേ മറുത്ത് സംഭവിക്കാറുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഓഫര്‍ നല്‍കി രംഗം ശാന്തമാക്കാന്‍ വിമാന കമ്പനികള്‍ ശ്രമിക്കും. തങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരെ വഞ്ചിക്കാതിരിക്കാനുമാണ് വിമാനക്കമ്പനികള്‍ ഈ ട്രിക്കുകള്‍ പ്രയോഗിക്കന്നതെന്നാണ് പറയപ്പെടുന്നത്.

More from DriveSpark

Article Published On: Monday, April 17, 2023, 12:30 [IST]
English summary
No waiting list option for flight tickets reason explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X