700 രൂപയ്ക്ക് ഥാര്‍ കൊടുത്തോ? വൈറല്‍ ബാലന്റെ പുത്തന്‍ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

കുഞ്ഞുകുട്ടികളുടെ പല രസകരമായ വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നോയിഡ സ്വദേശിയായ ആണ്‍കുട്ടി 700 രൂപക്ക് ഥാര്‍ എസ്‌യുവി നല്‍കാന്‍ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ (Anand Mahindra) ശ്രദ്ധയിലും പെട്ടു.

അദ്ദേഹം വീഡിയോ പങ്കുവെച്ച് രസകരമായ മറുപടി നല്‍കുകയും ചെയ്തിരുന്നു. 700 രൂപയ്ക്ക് ഥാര്‍ വിറ്റാല്‍ തങ്ങള്‍ പാപ്പരായിപ്പോകുമെന്ന് അന്ന് മറുപടി നല്‍കിയ ആനന്ദ് മഹീന്ദ്ര ചീക്കുവെന്ന് പേരുള്ള ബാലന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 700 രൂപക്ക് ഥാര്‍ നല്‍കില്ലെങ്കിലും മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള ചകന്‍ പ്ലാന്റ് സന്ദര്‍ശിക്കാന്‍ ബാലന് അവസരമൊരുക്കിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

cheeku goes to chakan plant

മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ പ്രായം കുറഞ്ഞ ഥാര്‍ പ്രേമിയെന്നും ഞങ്ങളുടെ ഏറ്റവും മികച്ച ബ്രാന്‍ഡ് അംബാസഡര്‍ എന്നുമാണ് ചീക്കുവിനെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. പ്ലാന്റ് സന്ദര്‍ശിച്ചതിനാല്‍ ചീക്കു ഇനി പിതാവിനോട് 700 രൂപക്ക് ഥാര്‍ ആവശ്യപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. 2.4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോയുടെ തുടക്കത്തില്‍ പൂനെയിലെ ചക്കനിലുള്ള മഹീന്ദ്രയുടെ നിര്‍മ്മാണ പ്ലാന്റിന്റെ കവാടത്തില്‍ ചീക്കു എത്തുന്നതാണ് കാണാനാകുക.

മെയിന്‍ ഗേറ്റില്‍ വെച്ച് കൊച്ചുകുട്ടി തന്റെ പിതാവിനോട് 700 രൂപ തരാന്‍ ആവശ്യപ്പെടുന്നു. ഈ പണത്തിന് ഥാര്‍ വാങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും അത് നേരില്‍ കാണാന്‍ കഴിയുമെന്ന് പറയുന്നു. തുടര്‍ന്ന് മഹീന്ദ്ര ഥാര്‍ പ്ലാന്റിലേക്ക് പ്രവേശിക്കുന്ന ചീക്കുവിനെ പ്ലാന്റിലെ ഒരു ജീവനക്കാരന്‍ പ്രവേശന കവാടത്തില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു. ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ശേഷം ഹെല്‍മെറ്റ് ധരിച്ച് കുട്ടി ഫാക്ടറിയില്‍ പ്രവേശിക്കുകയാണ്.

cheeku goes to chakan plant

ഹെല്‍മെറ്റ് ധരിച്ചത് കാരണം തനിക്ക് തല ചൊറിയുന്നുണ്ടെന്ന് കുസൃതിക്കുടുക്ക പറയുന്നുണ്ട്. ശേഷം ചീക്കു മഹീന്ദ്ര XUV700 എസ്‌യുവിയുടെ അസംബ്ലി ലൈനിന് അടുത്തെത്തി. അവിടെ നിന്ന് കാറുകള്‍ എങ്ങനെ അസംബിള്‍ ചെയ്യുന്നുവെന്ന കാര്യം കുട്ടിക്ക് പിടികിട്ടി. പ്ലാന്റിലൂടെ കറങ്ങിത്തിരിഞ്ഞ് നടക്കുന്ന ചീക്കു ഒടുക്കം ഒരു ടയര്‍ റാക്കിന് സമീപത്തെത്തി ഒരു ടയര്‍ നീക്കാന്‍ ശ്രമിച്ചു. അതിന്റെ കനംകണ്ട് അവന്‍ ശ്രമം ഉപേക്ഷിച്ചു.

അസംബ്ലി ലൈനിന് മുകളിലുള്ള ഒരു ഫാനിന്റെ വലുപ്പം കണ്ട് ചീക്കു ഞെട്ടുന്നതും വീഡിയോയില്‍ കാണാം. ഇത് കൂടാതെ നിര്‍മാണം പൂര്‍ത്തിയായ XUV700 എസ്‌യുവിയുടെ ഡോര്‍ അടക്കാനുള്ള ശ്രമവും ചീക്കു നടത്തുന്നുണ്ട്. ഇപ്പോള്‍ താക്കോല്‍ നിര്‍മ്മിക്കുന്നതിനാല്‍ ഇത് അടയ്ക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് കുട്ടി പറയുന്നു. അവസാനം, ഒരു XUV700 എസ്‌യുവിയുടെ അകത്ത് കയറിയിരുന്ന ചീക്കു സണ്‍റൂഫ് തുറക്കാന്‍ അലക്‌സയോട് ആവശ്യപ്പെടുന്നു.

cheeku goes to chakan plant

ഒരു ചെറിയ മരം നട്ടുപിടിപ്പിച്ചാണ് കുട്ടി മഹീന്ദ്ര പ്ലാന്റ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയത്. ഏതായാലും ചീക്കീവിനെ കൊണ്ടുവന്ന് വാഹന നിര്‍മാണ പ്ലാന്റ് മൊത്തം ചുറ്റിക്കാണിപ്പിച്ച മഹീന്ദ്ര കമ്പനിയെയും ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെയും അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. ഈ അനുഭവം ചീക്കുവിന്റെ മനസ്സിലെ നിറംമങ്ങാത്ത ഒരു ഓര്‍മയായിരിക്കുമെന്ന് ചിലര്‍ കമന്റിടുന്നു. ഇതാദ്യമായല്ല ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയുടെ മനംകവരുന്നത്. ആനന്ദ് മഹീന്ദ്രയുടെ സജീവമായ സോഷ്യല്‍ മീഡിയ ഇടപെടല്‍ നിമിത്തമാണ് ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്.

നമ്മുടെ നാട്ടിന്‍പുറങ്ങളിലുള്ള യുവജനങ്ങളുടെ കഴിവുകള്‍ പുറംലോകത്തെ അറിയിക്കുന്നതിനായ നിരവധി വീഡിയോകള്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. മാത്രമല്ല രാജ്യത്തിനായി അന്താരാഷ്ട്ര തലത്തില്‍ വമ്പന്‍ നേട്ടം കൈവരിക്കുന്ന താരങ്ങള്‍ക്ക് സമ്മാനം നല്‍കിയും മഹീന്ദ്ര മുതലാളി മുമ്പ് കൈയ്യടി നേടിയിരുന്നു. വൈറല്‍ താരമായ ചീക്കുവിന് മഹീന്ദ്ര പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയ ആനന്ദ് മഹീന്ദ്രയുടെ ഈ പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Sunday, February 4, 2024, 9:00 [IST]
English summary
Noida boy requested anand mahindra to sell thar suv for rs 700 visited mahindra pune plant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X