'ഹാട്രിക്' ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് തെറിക്കും; ട്രാഫിക് നിയമലംഘകരെ 'പൂട്ടാന്‍' പൊലീസ്
നമ്മുടെ സംസ്ഥാനത്തെ നിരത്തുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ (AI Camera) സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് വലിയ അളവില്‍ കുറവ് വന്നിട്ടുണ്ട്. നിയമലംഘനത്തിന്റെ ചലാന്‍ ഫോട്ടോയടക്കം വീട്ടിലേക്ക് എത്തുന്നതിനാല്‍ അധികമാളുകളും നിയമം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ അത് തുടര്‍ന്ന് കെണ്ടേ ഇരിക്കുകയാണ്.
എന്നാല്‍ ഇത്തരക്കാരെ പൂട്ടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് പൊലീസ്. എന്നാല്‍ സംഭവം കേരളത്തിലല്ല. എങ്കിലും നമ്മുടെ നാട്ടിലും ഇത് പരീക്ഷിക്കാവുന്നതാണ്. ഗൗതം ബുദ്ധ് നഗറിലാണ് ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചത്. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായ എല്ലാ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നല്‍കുന്ന ചലാനുകളില്‍ ജാഗ്രത പാലിക്കാന്‍ പെലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ട്രാഫിക് നിയമങ്ങള്‍ ലംഘനത്തിന് മൂന്ന് ചലാന്‍ ലഭിച്ചവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനാണ് നോയിഡ പൊലീസിന്റെ തീരുമാനം. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും വ്യാപകമായ ട്രാഫിക് നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് നിയമം കൊണ്ടുവന്നത്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, സിഗ്‌നല്‍ തെറ്റിക്കല്‍, തെറ്റായ ദിശയില്‍ വാഹനം ഓടിക്കല്‍, അമിത വേഗത എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും ഗൗതംബുദ്ധ നഗറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കേരളത്തിലെ പോലെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായി യുപിയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS) എന്ന സംവിധാനം കൊണ്ടുവന്നിരുന്നു. പ്രധാന സ്ഥലങ്ങളിലും കവലകളിലും സ്ഥാപിച്ചിട്ടുള്ള ഹൈ-ഡെഫനിഷന്‍ ക്യാമറകളിലൂടെ (HD Camera) ട്രാഫിക് നിയമലംഘനങ്ങള്‍ തിരിച്ചറിയാന്‍ പൊലീസുകാരെ സഹായിക്കുന്ന സംവിധാനമാണിത്. ITMS നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരമായിരുന്നു നോയിഡ.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, ഉത്തര്‍പ്രദേശ് റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനമനുസരിച്ച് തുടര്‍ച്ചയായി മൂന്ന് ചലാനുകളില്‍ കൂടുതല്‍ ലഭിക്കുന്ന വ്യക്തിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കല്‍, അമിതവേഗത, അമിതഭാരം കയറ്റല്‍, ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് ഈ നടപടിയുണ്ടാവുകയെന്ന് പൊലീസ് അറിയിച്ചു.
ലൈസന്‍സ് റദ്ദാക്കുക മാത്രമല്ല കുറ്റം ആവര്‍ത്തിക്കുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷനും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലയുമായി ഈ വര്‍ഷം 1000 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളില്‍ 400 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. 2023 സെപ്തംബര്‍ വരെ ട്രാഫിക് നിയമലംഘകള്‍ക്കായി 14 ലക്ഷത്തിലധികം ചലാനുകളാണ് നോയിഡ പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷം ഇതേകാലയളവില്‍ നല്‍കിയതിന്റെ ഇരട്ടിയോളം വരുമിതെന്നാണ് അധികൃതര്‍ പറയുന്നത്. നിയമലംഘനങ്ങള്‍ എടുത്താല്‍ അമിത വേഗതക്കാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിരിക്കുന്നത്. 70,000 ചലാനുകളാണ് ഓവര്‍സ്പീഡിംഗില്‍ കുടുങ്ങിയിരിക്കുന്നത്. നോയിഡയിലെ ഡ്രൈവര്‍മാര്‍ കൂടുതലായി നടത്തുന്ന രണ്ടാമത്തെ നിയമലംഘനം ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കുന്നതാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല.
10000-ത്തിലേറെ പേര്‍ക്കാണ് നഗരത്തില്‍ ഈ വര്‍ഷം ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗത്തിന് പിഴ ലഭിച്ചത്. കേരളത്തിലേക്ക് മടങ്ങി വന്നാല്‍ എഐ കാമറ സ്ഥാപിച്ച ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഇനത്തില്‍ 130 കോടിക്ക് മുകളില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്താനുണ്ട്. എന്നാല്‍ 25 കോടി രൂപയില്‍ താഴെ മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. ഇതോടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി സ്വീകരിക്കുകയാണ് ഗതാഗത വകുപ്പ്.

ഗതാഗത നിയമലംഘനത്തിന് പിഴ കുടിശ്ശികയുള്ള വാഹനയുടമകളെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ തന്ത്രം പയറ്റുകയാണ്. നിയലംഘനത്തിന് പിഴകുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് പുക പരിശോധണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. ഇത്തരത്തില്‍ റോഡ് സുരക്ഷക്കായി വിവിധ നടപടികളാണ് ഓരോ സംസ്ഥാനങ്ങളും കൈക്കൊള്ളുന്നത്. ഇവയൊന്നും പൗരന്‍മാരെ ദ്രോഹിക്കാനല്ല മറിച്ച് സുരക്ഷയ്ക്കാണെന്ന് നാം മനസ്സിലാക്കണം. നമ്മുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്കായി ഗതാഗത നിയമം പാലിക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.


Click it and Unblock the Notifications








