15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

ഏപ്രില്‍ ഒന്ന് മുതല്‍ കാലപ്പഴക്കം ചെന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ചില സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ ഇത്തരത്തില്‍ വാഹന സ്‌ക്രാപ്പേജ് നയം ശക്തമായി നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിരീക്ഷണവും നടപടിയും ശക്തമാക്കിക്കൊണ്ട് രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടും നിരത്തിലിറങ്ങുന്ന പഴയ വാഹനങ്ങള്‍ പിടികൂടി പിഴ വിധിക്കുകയാണ് നോയിഡ പൊലീസ്.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

നിലവില്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉള്ള നോയിഡയിലെ ഏകദേശം 1.19 ലക്ഷം കാര്‍ ഉടമകള്‍ക്ക് ഇതിനകം വക്കീല്‍ നോട്ടീസ് അയച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്കും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കുമെതിരെ നോയിഡ ട്രാഫിക് പൊലീസ് ഫെബ്രുവരി ഒന്ന് മുതല്‍ കര്‍ശന നടപടി ആരംഭിച്ചിരിക്കുകയാണ്.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

ദേശീയ തലസ്ഥാന മേഖലയില്‍ വായു മലിനീകരണ തോത് അപകടകരമാം വിധം ഉയരുന്ന സാഹചര്യത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) സൂചിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കില്ല. നോയിഡ ട്രാഫിക് പോലീസ് നോട്ടീസ് അയച്ച 1.19 ലക്ഷം കാര്‍ ഉടമകളില്‍ 23 കാറുകള്‍ ഉയര്‍ന്ന പദവിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതാണ്.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് കമ്മീഷണര്‍, വാണിജ്യ നികുതി കമ്മീഷണര്‍ തുടങ്ങിയ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള കാറുകള്‍ക്കാണ് ഇത്തരത്തില്‍ ട്രാഫിക് പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. പുതിയ നിയമത്തിന് കീഴില്‍ ആര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാ പൗരന്‍മാരെയും തുല്യമായി പരിഗണിക്കുമെന്നും നോയിഡ ട്രാഫിക് പൊലീസ് വ്യക്തമാക്കിയിരുന്നു.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

പുതിയ നടപടി ക്രമങ്ങളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് തങ്ങളുടെ കാറിന്റെ പഴക്കവും വിശദാംശങ്ങളും പരിശോധിക്കുന്നത് എങ്ങനെയെന്നടക്കം നോയിഡ പൊലീസ് ജനങ്ങളോട് പറയുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ 'Z' ല്‍ ആരംഭിക്കുന്ന അല്ലെങ്കില്‍ UP 16 Z-ന് മുമ്പുള്ള രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള കാറുകള്‍ക്ക് 15 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് നോയിഡ ട്രാഫിക് പൊലീസ് പറയുന്നത്.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

നിയമം തെറ്റിച്ച് നിരത്തിലിറക്കുന്ന അത്തരം കാറുകളെ പൊക്കാനായി നോയിഡ പൊലീസ് ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങളില്‍ സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതെങ്കിലും അവസരത്തില്‍ പിടികൂടിയാല്‍ പൊലീസ് കാര്‍ പിടിച്ചെടുക്കുകയും ഉടമക്ക് 20,000 രൂപ പിഴ ചുമത്തുകയും ചെയ്യും.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

എന്നാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത ഇത്തരം വാഹനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അവര്‍ക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഒന്നുകില്‍ പൊളിക്കുകയോ അല്ലെങ്കില്‍ നോ ഒബ്ജക്ഷന്‍ സെര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങി ഡല്‍ഹി എന്‍സിആറിന് പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യാം.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

വായു മലിനീകരണ തോത് കൂടിയതിന്റെ അടിസ്ഥാനത്തില്‍ സമീപകാലത്ത് ഡല്‍ഹിയില്‍ ഹ്രസ്വകാലത്തേക്ക് ബിഎസ്-III പെട്രോള്‍, ബിഎസ്-IV ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിരോധിച്ചിരുന്നു. ഈ നടപടികളുടെ തുടര്‍ച്ചയായി വേണം നോയിഡ ട്രാഫിക് പൊലീസിന്റെ പുതിയ കര്‍ശന നീക്കത്തെ കാണാന്‍. വായു ഗുണനിലവാര സൂചിക മെച്ചപ്പെടുന്ന മുറയ്ക്ക് ഡല്‍ഹിയില്‍ ബിഎസ്-III പെട്രോള്‍, ബിഎസ്-IV ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയിരുന്നു.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

സമീപകാലത്ത്, ദേശീയ തലസ്ഥാന മേഖലയില്‍ വായു മലിനീകരണം അപകടകരമായ നിലയിലേക്ക് കടന്ന സാഹചര്യത്തിലാണ് 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഒപ്പം തന്നെ ദേശീയ ഹരിത ട്രൈഡബ്യൂണലിന്റെ ഇടപെടലും ഉണ്ടായി. ഡല്‍ഹി, നോയിഡ ട്രാഫിക് പൊലീസ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ എന്‍സിആറില്‍ താമസിക്കുന്നവര്‍ അവരുടെ പഴയ കാറുകള്‍ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിറ്റ് ഒഴിവാക്കാന്‍ തുടങ്ങിയിരുന്നു.

15 വര്‍ഷം കഴിഞ്ഞ 1.2 ലക്ഷം വാഹനങ്ങള്‍ പിടികൂടി പൊളിക്കുന്നു; ഉടമകള്‍ക്ക് നോട്ടീസ്

ചില സാഹചര്യങ്ങളില്‍ നിങ്ങളും ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാറുകള്‍ കേരളത്തിലെ നിരത്തുകളില്‍ കണ്ടിട്ടുണ്ടാകാം. ഡല്‍ഹിയില്‍ നിന്ന് തരക്കേടില്ലാത്ത വിലക്ക് കിട്ടുന്ന ഡീസല്‍ വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ച് റീ-രജിസ്‌ട്രേഷന്‍ നടത്തി കുട്ടപ്പനാക്കുന്ന ആളുകള്‍ ഉണ്ട്. ഡല്‍ഹിക്കാര്‍ക്ക് ഇത് ഒരു തലവേദനയാണെങ്കില്‍ നമ്മള്‍ മലയാളികള്‍ അടക്കമുള്ളവര്‍ അത് ഒരു അവസരമാക്കി എടുക്കാറുണ്ട്.

More from DriveSpark

Article Published On: Wednesday, February 1, 2023, 15:00 [IST]
English summary
Noida traffic police to catch and scrap 15 years older vehicles legal notice to 1 2 lakh owners
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X