ഒരു പ്രോഗ്രാമിന് വാങ്ങുന്നത് ലക്ഷങ്ങൾ! ഹോട്ട് ലുക്കിൽ ബെൻസിലേക്ക് കയറുന്ന നാട്യമയൂരിയെ കണ്ടോ
ബോളിവുഡ് നടിയാകുക എന്നത് ചെറിയ ഒരു കാര്യമല്ല. മൊറോക്കൻ-കനേഡിയൻ നർത്തകിയും, മോഡലും, അഭിനേത്രിയുമായ നോറ ഫത്തേഹിയുടെ ബോളിവുഡിലേക്കുളള അരങ്ങേറ്റം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. നൃത്തം നോറയ്ക്ക് തൻ്റെ ശ്വാസമിടിപ്പ് പോലെ ആയിരുന്നു. ഇന്നിപ്പോൾ ഒരു നൃത്തപരിപാടിക്ക് വാങ്ങുന്നത് 50 ലക്ഷം രൂപയാണ്. അതിന് പുറമേ കൈനിറച്ച് സിനിമകളുമുണ്ട്. താരത്തിൻ്റെ വരാനിരിക്കുന്ന ചിത്രം ഹൗസ്ഫുൾ 5 ആണ്. സോഷ്യൽ മീഡിയയിൽ താരത്തിൻ്റെ ഏതൊരു വീഡിയോ പോസ്റ്റ് ചെയ്താലും കത്തികയറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പതിവ് പോലെ പുതിയ വീഡിയോയും ആരാധകരുടെ മനസ് നിറച്ചിരിക്കുകയാണ്.
തൻ്റെ മെർസിഡീസ് ബെൻസിലേക്ക് കയറുന്നതാണ് വീഡിയോയിൽ, അതിന് മുൻപായി ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്നുമുണ്ട്. എപ്പോഴും താരം തന്നെയാണ് വാഹനമോടിക്കുന്നത്. ഇന്നും താരം തന്നെയാണ് വാഹനമോടിച്ചിരിക്കുന്നത്. ഡ്രൈവർ സീറ്റിൽ കയറിയതിന് ശേഷവും കൈവീശി കാണിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. മെർസിഡീസ് ബെൻസ് CLA 200 ആണ് താരം ഉപയോഗിക്കുന്ന വാഹനം.

2019-ൽ ഈ മോഡലിൻ്റെ നിർമാണം കമ്പനി നിർത്തിയിരുന്നു. അത് കൊണ്ട് തന്നെ 2019 അല്ലെങ്കിൽ അതിന് മുൻപുളള മോഡലാണ് താരത്തിൻ്റെ പക്കലുളളത്. 8 വേരിയൻ്റുകളിലായി 40 മുതൽ 70 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിൻ്റെ എക്സ്ഷോറൂം വില.ഡീസൽ,പെട്രോൾ എന്നിങ്ങനെ രണ്ട് പവർട്രെയിനുകളിൽ വാഹനം ലഭ്യമായിരുന്നു.
അതിൽ ആദ്യത്തേത് 2.0 ലിറ്റർ പെട്രോളും രണ്ടാമത്തേത് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമായിരുന്നു. ഇതിൽ പൂനം പാണ്ഡെ ഉപയോഗിക്കുന്നത് പെട്രോൾ വേരിയന്റ് ആണോ അതോ ഡീസൽ വേരിയന്റാണോയെന്നതിൽ ഉറപ്പില്ല. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1,991 സിസി പെട്രോൾ യൂണിറ്റിന് 181 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

അതേസമയം 2,143 സിസി ഡീസൽ യൂണിറ്റ് 134 bhp കരുത്തിൽ 300 Nm torque ആയിരുന്നു നൽകിയിരുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി തന്നെ 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഏറെക്കാലം മുമ്പേ നിർത്തലായിക്കിയെങ്കിലും ഇപ്പോഴും പലരും ഉപയോഗിക്കാൻ കാരണം അതിന്റെ ഇന്ധനക്ഷമത കണക്കുകൾ തന്നെയാണ്. കാറിലെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 15 കിലോമീറ്റർ മൈലേജ് തരുമ്പോൾ. ഡീസൽ ലിറ്ററിന് 17.9 കിലോമീറ്ററാണ് നൽകുന്നത്.
പോളാർ വൈറ്റ്, ജൂപ്പിറ്റർ റെഡ്, കാവൻസൈറ്റ് ബ്ലൂ, പോളാർ സിൽവർ, മൗണ്ടൻ ഗ്രേ, കോസ്മോസ് ബ്ലാക്ക് എന്നീ 6 നിറങ്ങളിലായിരുന്നു മെർസിഡീസ് ബെൻസ് CLA മോഡൽ ലഭിച്ചിരുന്നത്. പ്രതാപകാലത്ത് ഔഡി ക്യു5, ജാഗ്വാർ എഫ്-പേസ്, ബിഎംഡബ്ല്യു എക്സ്3, ജീപ്പ് റാങ്‌ലർ, ലെക്‌സസ് എൻഎക്‌സ്, ജീപ്പ് ഗ്രാൻഡ് ചെറോക്കി, ഓഡി ക്യു3, വോൾവോ എക്സ്‌സി60 എന്നീ മോഡലുകളാണ് വാഹനത്തിൻ്റെ പ്രധാന എതിരാളികളായി ഉളളത്.

സി-ക്ലാസിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മെർസിഡീസ് ബെൻസ് CLA സ്പോർട്‌സ് കൂപ്പെയിൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ), എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, റിയർ വ്യൂ ക്യാമറയുള്ള റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ക്രൂയിസ് കൺട്രോൾ, ഫോർവീൽ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും പണ്ടുമുതലേയുണ്ടായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








