നിങ്ങളുടെ കാറും ബുള്ളറ്റ് പ്രൂഫാക്കാം! ചെലവ് വരുന്നത് ഇത്രയാണ്

ലോകനേതാക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും ബിസിനസുകാരും ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൊതുവേ അതീവ സുരക്ഷ സംവിധാനങ്ങള്‍ ഉള്ളവയായിരിക്കും. ജീവന് ഭീഷണിയുള്ളതിനാല്‍ രാഷ്ട്രത്തലവന്‍മാരുടെയും മറ്റും ബുള്ളറ്റ്പ്രൂഫ് ആയിരിക്കുമെന്ന കാര്യം നമുക്കറിയാം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ സാധാരണ കാറുകളേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നല്‍കുമെന്നതിനാല്‍ തന്നെ അവ ചെലവേറിയതാണ്. സാധാരണ കാറുകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് സാങ്കേതികവിദ്യ കുറവാണ്. എന്നാല്‍ ഒരു സാധാരണ കാര്‍ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റാന്‍ എന്തുചെയ്യണമെന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ബുള്ളറ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള പരിരക്ഷയെ ആശ്രയിച്ച് ബുള്ളറ്റ് പ്രൂഫിംഗിന് വിവിധ ലെവലുകള്‍ ഉണ്ട്. ഓരോ ലെവലിനും വ്യത്യസ്ത സവിശേഷതകളുമുണ്ട്. കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുള്ള കാറിന് കൂടുതല്‍ ചിലവ് വരും. സാധാരണ കാര്‍ ഒരു കവചിത വാഹനമാക്കി മാറ്റുന്നതിനായി അതിന്റെ ബോഡിയില്‍ മാറ്റങ്ങള്‍ വരുത്തണം. സാധാരണ ബോഡി പാര്‍ട്സുകള്‍ ബുള്ളറ്റ് പ്രൂഫ് സ്റ്റീല്‍ അല്ലെങ്കില്‍ അലൂമിനിയം ഉപയോഗിച്ചാണ് മാറ്റേണ്ടത്.

bullet proof mark

അങ്ങനെ വരുമ്പോള്‍ കാറിന് വെടിയുണ്ടകളെ വരെ ചെറുക്കാനും യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനും സാധിക്കും. ആക്രമണങ്ങളെ ചെറുക്കാന്‍ വേണ്ടിയാണെല്ലോ നമ്മള്‍ കാര്‍ ബുള്ളറ്റ് പ്രൂഫിംഗ് ചെയ്യുന്നത്. പൊതുവേ ആക്രമികള്‍ പൊതുവേ കാറിന്റെ ഡോറിന്റെ ഭാഗത്ത് കൂടിയാണ് ഇരകളെ ലക്ഷ്യം വെക്കുക. അങ്ങനെ വരുമ്പോള്‍ വെടിയുണ്ട അകത്തേക്ക് തുളച്ച് കയറാത്ത വിധം ഡോറുകള്‍ മാറ്റണം. ബോഡി പാര്‍ട്സ് മാറ്റുന്നത് പോലെ തന്നെ ഡോറുകളും മാറ്റുന്നു.

കാറിന്റെ ബോഡി, ഡോര്‍ ഭാഗങ്ങള്‍ എല്ലാം ശക്തമായ ലോഹങ്ങള്‍ ഉപയോഗിച്ച് സുരക്ഷ കൂട്ടിക്കഴിഞ്ഞാല്‍ പിന്നീട് ബാക്കിയാകുന്നത് ഗ്ലാസ് ഏരിയയാണ്. ബാക്കി ഭാഗങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് മെറ്റലുകള്‍ ഉപയോഗിക്കാമെങ്കിലും ഗ്ലാസ് ഏരിയയുടെ കാര്യത്തില്‍ അത് നടക്കില്ലെല്ലോ. എന്നാല്‍ വെടിയുണ്ട തുളച്ചുകയറാത്ത കരുത്തുറ്റ ഗ്ലാസുകള്‍ വിപണിയിലുണ്ട്. അത്തരം ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

bullet proof mark

അടുത്ത ഭാഗം ടയറുകളാണ്. ടയറില്‍ വെടിവെച്ചാല്‍ കാര്‍ പഞ്ചറാകാനും വണ്ടി നിന്ന് കഴിഞ്ഞാല്‍ ആക്രമികള്‍ക്ക് എളുപ്പം തങ്ങളുടെ ആക്രമണം അഴിച്ച്വിടാനും സാധിക്കും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ സാധാരണ ടയറുകള്‍ക്ക് പകരം റണ്‍ ഫ്ലാറ്റ് ടയറുകള്‍ ഘടിപ്പിക്കുന്നു. ഇവ വെടിയേറ്റാലും കേടുകൂടാതെയിരിക്കും. റണ്‍ ഫ്ലാറ്റ് ടയറുകള്‍ ഉപയോഗിച്ച് നിശ്ചിത വേഗതയില്‍ നിശ്ചിത ദൂരം സഞ്ചരിക്കാന്‍ സാധിക്കും.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ വരുത്തുന്ന മറ്റൊരു പ്രധാന മാറ്റം സസ്പെന്‍ഷന്‍ സംവിധാനത്തിലാണ്. എന്തുകൊണ്ടാണ് സസ്പെന്‍ഷന്‍ മാറുന്നത് എന്ന് പലരും ചിന്തിച്ചേക്കാം. അതിന് കാരണമുണ്ട്. നിങ്ങളുടെ വാഹനം ബുള്ളറ്റ് പ്രൂഫാക്കി മാറ്റുമ്പോള്‍ അതിന്റെ ഭാരം പലമടങ്ങ് വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെല്ലോ. കാറിന്റെ ഭാരം അടിസ്ഥാനമാക്കിയാണ് കമ്പനികള്‍ സസ്പെന്‍ഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടാകുക.

bullet proof mark

നിങ്ങള്‍ നിങ്ങളുടെ കാര്‍ ഒരു ബുള്ളറ്റ് പ്രൂഫ് കാറാക്കി മാറ്റുകയാണെങ്കില്‍ അതിന്റെ ഭാരം താങ്ങാന്‍ കഴിയുന്ന രീതിയില്‍ സസ്പെന്‍ഷന്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കൂ. നിങ്ങളുടെ കാര്‍ ബുള്ളറ്റുകളെ ചെറുക്കുന്നതാക്കി മാറ്റാന്‍ നല്ല ചെലവ് വരും. കാറിന്റെ വലിപ്പത്തെ ആശ്രയിച്ച് മുടക്കേണ്ട പണത്തില്‍ വ്യത്യാസം വരും. വലിയ കാറുകള്‍ക്ക് ചെലവ് കൂടുമ്പോള്‍ ചെറിയ കാറുകള്‍ക്ക് ചെലവ് കുറയും.

നിങ്ങള്‍ക്ക് ഏത് തലത്തിലുള്ള പരിരക്ഷയാണ് വേണ്ടത് എന്നത് കൂടി ചെലവിനെ ആശ്രയിക്കുന്നുവെന്ന കാര്യം കൂടി ഓര്‍മിക്കുക. ഇന്ത്യയില്‍ സാധാരണ കാറുകളെ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുന്നതിന് 5 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ ചിലവാകും. ഇതൊരു ആഡംബര കാറോ വലിയ കാറോ ആണെങ്കില്‍ ഒരു കോടി രൂപ വരെ പൊടിക്കേണ്ടി വരും. സാധാരണക്കാരായാലും പണക്കാരായാലും വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ സുരക്ഷയാണ് ആഗ്രഹിക്കുന്നത്.

പലരും തങ്ങളുടെ വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് പ്രശ്നബാധിത മേഖലകളിലും അതിര്‍ത്തികളിലുമെല്ലാം താമസിക്കുന്നവര്‍. എന്നാല്‍ ഇത് സാമ്പത്തികമായി ചെലവേറിയ സംഗതിയാണ്. ഇതിന് എത്ര രൂപ ചെലവഴിക്കണമെന്ന കാര്യം പലര്‍ക്കും അറിയില്ല. വായനക്കാരുടെ അറിവിലേക്കായി മാത്രമാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. കാര്‍ ബുള്ളറ്റ് പ്രൂഫ് ആക്കുന്ന കാര്യം പരിഗണിക്കുകയാണെങ്കില്‍ തന്നെ പരിചയസമ്പന്നരും പ്രശസ്തരുമായ ബുള്ളറ്റ് പ്രൂഫിംഗ് കമ്പനിയില്‍ നിന്ന് ഉപദേശം തേടുന്നതാണ് നല്ലത്.

More from DriveSpark

Article Published On: Saturday, August 3, 2024, 13:00 [IST]
English summary
Normal car converting into bullet proof changes and cost explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X