പ്രീമിയം പെട്രോൾ നിങ്ങളുടെ വണ്ടിക്ക് വേണോ! തോന്നിയപോലെ അടിക്കരുതേ, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
പുതിയ വാഹനം വാങ്ങുമ്പോൾ പലരും തുടക്കത്തിൽ പ്രീമിയം പെട്രോൾ നിറയ്ക്കുന്നത് കാണാം. എന്നാൽ സാധാരണ പെട്രോൾ ആണോ പ്രീമിയം ആണോ വാഹനങ്ങളിൽ നിറയ്ക്കുന്നത് നല്ലതെന്ന് പലർക്കും സംശയമുളള കാര്യമാണ്. തോന്നിയപോലെ കാണുമ്പോൾ നിറയ്ക്കുന്നതാണ് പലരും ചെയ്യുന്ന കാര്യം. എന്നാൽ ഇത് തമ്മിലുളള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ. നോർമൽ പെട്രോൾ സാധാരണയായി 91 ഓക്ടെയ്ൻ റേറ്റിംഗ് ഉള്ള ഇന്ധനമാണ്. മിക്ക ചെറിയ കാറുകളും ബൈക്കുകളും ഇതാണ് ഉപയോഗിക്കുന്നത്. സാധാരണ എഞ്ചിനുകൾക്ക് ഈ ഗ്രേഡ് പെട്രോൾ മതിയാകും. എന്നാൽ ഇതിൽ പ്രത്യേക മൂലകങ്ങൾ ഒന്നും ചേർത്തിട്ടുണ്ടാവില്ല. ഇതിൻ്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ചെലവ് കുറവും, അത് പോലെ തന്നെ മിക്ക എഞ്ചിനുകൾക്കും അനുയോജ്യവും, മെയിൻ്റെയിൻ ചെയ്യാൻ എളുപ്പവുമാണ് എന്നതാണ് സാധാരണ പെട്രോൾ വാഹനങ്ങളിൽ നിറച്ചാലുള്ള ഗുണങ്ങളിൽ പ്രധാനം. ഇനി പ്രീമിയം പെട്രോളിനെ കുറിച്ച് നോക്കിയാൽ പ്രീമിയം പെട്രോൾ സാധാരണയായി 95 ഓക്ടെയ്ൻ അല്ലെങ്കിൽ അതിലധികം റേറ്റിംഗ് ഉള്ളതാണ്. ഇതിൽ ആന്റി-നോക് ഏജന്റുകൾ തുടങ്ങിയ ആഡിറ്റീവുകൾ ചേർത്തിരിക്കുന്നത് കൊണ്ട് എഞ്ചിനിൽ കാർബൺ ഡെപ്പോസിറ്റുകൾ കുറയ്ക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനും കാരണമാകുന്നു.

പ്രീമിയം പെട്രോൾ വാഹനങ്ങളിൽ നിറച്ചാലുള്ള ഗുണങ്ങളെന്ന് പറയുന്നത്, എഞ്ചിൻ പെർഫോമൻസ് മെച്ചപ്പെടുകയും, നോക്കിങ്ങ് കുറയാനും, അത് പോലെ തന്നെ ദീർഘകാലം എഞ്ചിൻ പ്രവർത്തനം മികച്ചതാക്കാനും സഹായിക്കും. നോർമൽ പെട്രോളുമായി നോക്കിയാൽ വിലയിൽ തന്നെ അൽപ്പം കൂടുതലാണ് പ്രീമിയം പെട്രോളിന്. നോർമൽ പെട്രോളിനേക്കാൾ 4 മുതൽ 5 രൂപ വരെ കൂടുതലാണ്.
നിർമാതാക്കൾ ശുപാർശ ചെയ്യുന്ന ഇന്ധനം തന്നെ വാഹനങ്ങളിൽ നിറയ്ക്കാൻ ശ്രമിക്കുന്നതാണ് ഉചിതം. ഇതിനൊപ്പം തന്നെ പറയാനുളളത് പലരും കാണിക്കുന്ന ഒരു പ്രവണതയാണ് ലോ ഫ്യൂവലിൽ വാഹനം ഓടിക്കുന്നത്. ഇത്തരത്തിൽ ലോ ഫ്യുവലിൽ വാഹനമോടിച്ചാൽ വഴിയിൽ കിടക്കുന്നത് മാത്രമല്ല, വണ്ടിയുടെ എഞ്ചിനിൽ സമ്മർദ്ദം ചെലുത്താനും കാരണമാവും.

ഇത്തരത്തിൽ വാഹനമോടിച്ചാൽ ഫ്യുവൽ പമ്പ് തകരാറിലാവുന്നതാണ് നിങ്ങളുടെ വാഹനത്തിന് സംഭവിച്ചേക്കാവുന്ന ആദ്യത്തെ കംപ്ലയിന്റ്. ഫ്യുവൽ ടാങ്കിലെ പെട്രോൾ അല്ലെങ്കിൽ ഡീസൽ ഫ്യുവൽ പമ്പിന് ചുറ്റും ഇൻസുലേഷൻ അല്ലെങ്കിൽ ലൂബ്രിക്കന്റ് പോലെയാണ് പ്രവർത്തിക്കുന്നത്. ടാങ്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലെങ്കിൽ ഫ്യുവൽ പമ്പിന് ആവശ്യമായ അളവിൽ ലൂബ്രിക്കേഷൻ ലഭിക്കാതെ വരും.
ഇതോടെ ഇന്ധനം കുറഞ്ഞ അവസ്ഥയിൽ ദീർഘനേരം വണ്ടിയോടിക്കുമ്പോൾ അമിതമായി ചൂടാകുന്നതിലൂടെ ഫ്യുവൽ പമ്പിന് വേഗത്തിൽ കേടുപാടുകളും സംഭവിച്ചേക്കാം. കൂടാതെ ദീർഘനേരം വായുവുമായി സമ്പർക്കം പുലർത്തുന്നതും ഫ്യുവൽ പമ്പിനെ തകരാറിലാക്കിയേക്കാം. ലോ ഫ്യുവലിൽ ഓടുന്ന കാറിന്റെ ഇന്ധനം തീർന്നതിനാൽ പെട്ടെന്ന് പവർ നഷ്ടപ്പെടുകയും വണ്ടി മുന്നോട്ട് നീങ്ങാതിരിക്കുകയും ചെയ്യും.
തിരക്കേറിയ റോഡിലോ ഹൈവേയിലോ ഇത് ഗുരുതരമായ പ്രശ്‌നമുണ്ടാക്കിയേക്കാം. മാത്രമല്ല, എഞ്ചിൻ കട്ട് ഔട്ട് ആകുന്നതിനാൽ വാഹനത്തിന്റെ പവർ സ്റ്റിയറിംഗും പവർ ബ്രേക്കിന്റെ നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു പ്രശ്നം എന്താണെന്ന് വച്ചാൽ ലോ ഫ്യുവലിൽ വണ്ടിയോടിക്കുന്നത് ടാങ്കിലെ ചെളി എഞ്ചിനിലേക്ക് കയറാനും കാരണമായേക്കാം. പമ്പിൽ നിന്നും നിറയ്ക്കുന്ന ഇന്ധനത്തിൽ സാധാരണയായി ധാരാളം മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








