ആശുപത്രികൾക്ക് ഉപകരണങ്ങൾ വിറ്റ് കൊയ്യുന്നത് കോടികൾ; നോറിസ് ഇലക്ട്രോണിക്സ് ഉടമ വാങ്ങിയ വണ്ടി കണ്ടോ
ആശുപത്രികളിൽ പലതരം ഉപകരണങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ എങ്ങനെയാണ് നിർമിക്കുന്നത് അല്ലെങ്കിൽ ആരാണ് നിർമിക്കുന്നതെന്ന്. കേരളത്തിലെ പല ആശുപത്രികളിലേക്കും ഇത്തരം ഉപകരണങ്ങൾ എത്തിക്കുന്നവരാണ് നോറിസ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. അതിൻ്റെ മാനേജിങ്ങ് ഡയറക്ടറാണ് രമേശ് മേനോൻ. ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് നഴ്സുമാരെ സഹായത്തിന് വിളിക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ, അത് പോലെ തന്നെ ഏത് റൂമിൽ നിന്നാണ് സഹായം അഭ്യർത്ഥിക്കുന്നതെന്ന് നഴ്സിന് മനസിലാക്കാൻ സാധിക്കുന്ന യൂണിറ്റുകൾ എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന ഉപകരണങ്ങൾ.
നോറിസ് ഇലക്ട്രോണിക്സിൻ്റെ മാനേജിങ്ങ് ഡയറക്ടറായ രമേശ് ഒരു പുത്തൻ വാഹനം തൻ്റെ ഗാരേജിലേക്ക് എത്തിച്ചിരിക്കുകയാണ്. ബിഎംഡബ്ല്യുവിൻ്റെ ലക്ഷ്വറി സെഡാനായ ഫൈവ് സീരിസ് ലോങ്ങ് വീൽ ബേസാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 5,175 mm നീളവും 1,900 mm വീതിയും 1,520 mm ഉയരവും, 3,105 mm വീൽബേസുമാണ് കാറിനുള്ളത്.

സ്റ്റാൻഡേർഡ് മോഡലായ 5 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് അധികമായി 145 മില്ലീമീറ്റർ നീളവും 110 മില്ലീമീറ്റർ വീൽബേസും ഉണ്ടായിരിക്കും. അതായത് സെഗ്മെന്റിലെ ഏറ്റവും വലിപ്പമേറിയ കാറാണിത്. 3 സീരീസ് ഗ്രാൻഡ് ലിമോസിന് ശേഷം ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ LWB മോഡലാണ് ഇതെന്നതും ഹൈലൈറ്റാണ്.
ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് 5 സീരീസ് പോലെ തന്നെയാണ് LWB പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇലുമിനേറ്റഡ് ഫ്രണ്ട് ഗ്രിൽ, സമാനമായ ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഹോഫ്‌മിസ്റ്റർ കിങ്കിലെ ഇലുമിനേറ്റഡ് "5" എംബ്ലം, പുതിയ അലോയ് വീലുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് റിഫ്ലക്ടറുകൾ ഉൾക്കൊള്ളുന്ന സ്‌കൾപ്പഡ് ബമ്പർ പോലുള്ള കാര്യങ്ങളെല്ലാം ആഡംബര സെഡാന്റെ മൊഞ്ച് കൂട്ടുന്ന കാര്യമാണ്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാണ്. ബിഎംഡബ്ല്യു ഐഡ്രൈവ് 8.5 ഉള്ള 14.9 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേ, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, USB-C ചാർജിംഗ് പോർട്ടുകൾ, 18-സ്പീക്കർ ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം പോലുള്ള ഫീച്ചറുകളാൽ വാഹനം സമ്പന്നമായിരിക്കും.
ഇതുകൂടാതെ ഓപ്ഷണൽ ഡ്യുവൽ സ്‌ക്രീൻ റിയർ എൻ്റർടൈൻമെൻ്റ് സിസ്റ്റം, സമഗ്രമായ ADAS സ്യൂട്ട്, ഐഡ്രൈവ് റോട്ടറി കൺട്രോളർ, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ എന്നിവയും മറ്റും കാറിന് മോടികൂട്ടാനായി ഒരുക്കിയിട്ടുണ്ട്. 2025 ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീൽബേസ് പതിപ്പിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകാൻ എത്തുന്നത്. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മൂന്ന് എഞ്ചിനുകൾക്കും സ്റ്റാൻഡേർഡായി തന്നെ കിട്ടും.

ഓട്ടോ എക്സ്പോയിൽ ആഡംബര ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ 49 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രഖ്യാപിച്ച് BMW iX1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് പുറത്തിറക്കിയതോടെ ബിഎംഡബ്ല്യു ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയിൽ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തുകയുണ്ടായി. ചെന്നൈയിലെ BMW ഗ്രൂപ്പ് പ്ലാൻ്റിൽ തന്നെയാണ് മോഡലിൻ്റെ ഉത്പാദനം നടത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








