നൊസ്റ്റാൾജിയ ഉണർത്തുന്ന യമഹ RD350 -യുടെ പരസ്യങ്ങൾ, പഴമയിലേയ്ക്ക് ഒരു തിരിച്ചുപോക്ക്
ഇന്ത്യയിലെ എല്ലാ ബൈക്കിംഗ് പ്രേമികളുടെ മനസ്സിലും ഹൃദയത്തിലും വലിയ സ്ഥാനം നേടിയ ക്ലാസിക് ബൈക്കുകളുടെ കാര്യത്തിലേക്ക് വന്നാൽ യമഹ RD350 എന്ന പേര് മുന്നിൽ തന്നെ കാണും. മോട്ടോർ സൈക്കിൾ പ്രേമികളുടെ ഹൃദയത്തിൽ ഈ ബൈക്കിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. മോഡലിൻ്റെ പഴയകാല ചില പരസ്യങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ഈ ചിത്രങ്ങൾ കണ്ട് നിങ്ങൾ നൊസ്റ്റാൾജിയ അടിച്ച് പഴയ ബൈ്ക് വാങ്ങാൻ ഇറങ്ങിത്തിരിച്ചാൽ മാമനോട് ഒന്നും തോന്നല്ലേ എന്നുളള നിയപ്രകാരമുളള മുന്നറിയിപ്പ് പറയുകയാണ്.
സാഹസികതയുടെയും സ്വാതന്ത്ര്യത്തിൻ്റെയും മനോഭാവം ഉയർത്തിക്കാട്ടുന്നതിനാണ് യമഹ RD350-യുടെ ഈ ക്ലാസിക് പരസ്യം പുറത്തിറക്കിയത്. വൈബ്രൻ്റ് മഞ്ഞയും ചുവപ്പും റൈഡിംഗ് ഗിയർ ധരിച്ച ഒരു റൈഡറെയാണ് ഇതിൽ കാണാന സാധിക്കുന്നത്. 30.5 bhp എഞ്ചിനിലാണ് ഈ ബൈക്ക് എത്തിയത്. ഫ്ലാംബോയൻ്റ് റെഡ്, പീക്കോക്ക് ബ്ലൂ എന്നീ നിറങ്ങളിൽ മോഡൽ ലഭിക്കുമെന്ന് പരസ്യത്തിൽ പറയുന്നു. ഇതുകൂടാതെ, RD350-ൽ 6-സ്പീഡ് ട്രാൻസ്മിഷൻ, 7-പോർട്ട് ടോർക്ക് ഇൻഡക്ഷൻ സിസ്റ്റം, യമഹയുടെ പേറ്റൻ്റ് നേടിയ ഓട്ടോലൂബ് സിസ്റ്റം എന്നിവയുമുണ്ട്.

ഈ ബൈക്കിൻ്റെ മറ്റൊരു നൊസ്റ്റാൾജിക്ക് പരസ്യം, "നിങ്ങൾ എപ്പോഴും ഇതിനെക്കുറിച്ച് സ്വപ്നം കണ്ടു" എന്നതായിരുന്നു ടാഗ് ലൈൻ. പരിചയസമ്പന്നരായ റൈഡർമാരെയും പുതുമുഖങ്ങളെയും ആകർഷിക്കുന്നതിനാണ് പരസ്യം പുറത്തിറക്കിയത്. 6-സ്പീഡ് ട്രാൻസ്മിഷൻ, നൂതന ടോർക്ക് ഇൻഡക്ഷൻ സിസ്റ്റം, യമഹയുടെ ഓട്ടോലൂബ്, ഡബിൾ-ലീഡിംഗ് ഷൂ ഡ്രം ബ്രേക്കുകൾ എന്നിവയുൾപ്പെടെ ബൈക്കിൻ്റെ സുഖവും സുരക്ഷാ സവിശേഷതകളും ഇത് എടുത്തുകാണിക്കുന്നുണ്ട്.
RD350 എല്ലാവർക്കും അനുയോജ്യമായ ഒരു മികച്ച വാഹനമാണ് എന്ന് യമഹ ഉയർത്തിക്കാട്ടാൻ വേണ്ടി, അതിൻ്റെ എഞ്ചിനും ഐക്കണിക് "രാജ്ദൂട്ട്" ലോഗോയും എടുത്തു കാണിക്കുന്ന ഒരു ക്ലോസ്-അപ്പ് ഷോട്ട് ഉപയോഗിച്ചാണ് മറ്റൊരു പരസ്യം സൃഷ്ടിച്ചത്. "സ്വപ്‌നങ്ങൾ ജീവിക്കാൻ ധൈര്യപ്പെടുന്ന ചുരുക്കം ചിലർക്ക്" എന്ന ടാഗ്‌ലൈനിലാണ് ഈ പരസ്യം പുറത്തിറക്കിയത്.

1973 മുതല്‍ യൂറോപ്പില്‍ യമഹ RD350 അണിനിരന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നെയും ഒരുപാടെടുത്തു RD350 അഥവാ രാജ്ദൂത് 350 ഇന്ത്യയിലെത്താന്‍. പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കി രാജ്യത്തു വില്‍പനയ്‌ക്കെത്തിയ ആദ്യ ബൈക്ക്. ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹയും ഇന്ത്യന്‍ കമ്പനിയായ എസ്‌കോര്‍ട്‌സ് ഗ്രൂപ്പും കൈകോര്‍ത്തപ്പോള്‍ യമഹ RD350 വിപണിയില്‍ പിറന്നു. അന്നത്തെ കാലത്തു 18,000 രൂപയായിരുന്നു ബൈക്കിന് വില.
1983 മുതല്‍ 1989 വരെ മാത്രമെ ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയുള്ളു. മണ്‍മറഞ്ഞിട്ടു കാലങ്ങളായെങ്കിലും ഇന്നും പൊന്നും വിലകൊടുത്തു RD350 -യെ വാങ്ങാന്‍ ആരാധകര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. പേരിലുള്ള RD -യുടെ പൂര്‍ണരൂപം രാജ്ദൂതാണെന്നു പലരും വിശ്വസിക്കുന്നു. എന്നാല്‍ ഈ ധാരണ തെറ്റാണ്. റേസ് ഡിറൈവഡ് എന്നതിന്റെ ചുരുക്കെഴുത്താണ് RD. അതേസമയം RD എന്നാല്‍ റോഡ് പതിപ്പിനെയാണ് സൂചിപ്പിക്കുന്നതെന്നു ഒരുവിഭാഗം ബൈക്ക് പ്രേമികള്‍ വാദിക്കുന്നു.

1969 -ല്‍ ആഗോള വിപണിയില്‍ യമഹ അവതരിപ്പിച്ച YR3 ബൈക്കിലൂടെയാണ് പെര്‍ഫോര്‍മന്‍സ് ടൂ സ്‌ട്രോക്ക് മോഡലുകള്‍ക്കുള്ള പ്രചാരം കമ്പനി തിരിച്ചറിഞ്ഞത്. കണ്ണടച്ചു തുറക്കുന്നതിന് മുമ്പെ എയര്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ ടൂ സ്‌ട്രോക്ക് എഞ്ചിന്‍ ഒരുങ്ങിയ YR3 റേസ് ട്രാക്കുകളില്‍ പേരും പ്രശസ്തിയും കൈയ്യടക്കി. ശേഷം 1970 -ലാണ് യമഹ R5 -ന്റെ വരവ്. RD350 ഉരുത്തിരിഞ്ഞതില്‍ R5 -ന് നിര്‍ണായക പങ്കുണ്ട്. ഇന്‍ടെയ്ക്കിന് വേണ്ടി പോര്‍ട്ട് ഇന്‍ഡക്ഷനായിരുന്നു R5 ഉപയോഗിച്ചതെങ്കില്‍ റീഡ് വാല്‍വുകളാണ് RD350 -യില്‍ ഒരുങ്ങിയത്.
1983 മുതല്‍ 1985 വരെയാണ് കമ്പനി ഹൈ ടോര്‍ഖ് മോഡലുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 1989 -ല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നതു വരെ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയത് ലോ ടോര്‍ഖ് മോഡലുകളായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് RD350 ബൈക്കുകള്‍ 40 bhp വരെ കരുത്തു സൃഷ്ടിക്കാന്‍ ശേഷിയുണ്ടായിരുന്നെങ്കിലും മൈലേജും ഇന്ധന നിലവാരവും മുന്‍നിര്‍ത്തി ഇന്ത്യന്‍ മോഡലില്‍ കമ്പനി വെട്ടിച്ചുരുക്കലുകള്‍ നടത്തി. 25 കിലോമീറ്ററാണ് ഇന്ത്യയില്‍ ബൈക്ക് കാഴ്ചവെച്ച മൈലേജ്.


Click it and Unblock the Notifications








