'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

'ഹൈടെക്ക്' ആണ് ഇന്നത്തെ കാറുകള്‍; ഒഴുകുന്ന ഡ്രൈവിംഗ് കാഴ്ചവെക്കുന്നവ. എന്നാല്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ചിത്രം ഇതായിരുന്നില്ല. ആധുനികത എന്തെന്ന് അറിയാത്ത ഏതാനും ചില കാറുകള്‍ മാത്രം വിപണിയില്‍.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

പഴയ കാറുകളോടുള്ള ആത്മബന്ധത്തിന് കാരണവും ഇതാണ്. ഏതെങ്കിലും ഒരു കാറുമായി ജീവിതത്തിന്റെ നല്ലൊരു പങ്കും പങ്കിട്ടാണ് മുന്‍തലമുറ കടന്നുപോയത്. ഇന്ത്യന്‍ ജനത നെഞ്ചിലേറ്റിയ എന്നാല്‍ പുതുതലമുറയ്ക്ക് മുമ്പില്‍ വഴിമാറി കൊടുത്ത ഒരുപിടി കാറുകള്‍ —

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

ഹിന്ദുസ്താന്‍ അംബാസഡര്‍

നീണ്ട 56 വര്‍ഷമാണ് ഹിന്ദുസ്താന്‍ അംബാസഡര്‍ ഇന്ത്യയില്‍ ജീവിച്ചത്. സാധാരണക്കാരന്റെ മുതല്‍ പ്രധാനമന്ത്രിയുടെ വരെ പ്രിയ വാഹനമായിരുന്നു അംബാസഡര്‍ കാര്‍. 1958 ല്‍ മോറിസ് ഓക്‌സ്ഫഡ് കാറുകളെ അടിസ്ഥാനപ്പെടുത്തി ബിര്‍ല ഗ്രൂപ്പാണ് ഇന്ത്യയില്‍ അംബാസഡറുകളുടെ ഉത്പാദനം ആരംഭിച്ചത്.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

അംബാസഡറിന്റെ സോഫ പോലുള്ള സീറ്റുകള്‍ വിപണി കണ്ട ആദ്യ ആംഢബരങ്ങളില്‍ ഒന്നായിരുന്നു. പിന്നീട് കാലത്തിനൊത്ത പല മാറ്റങ്ങളും അംബാസഡറിന് സംഭവിച്ചു.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

1.5 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, ഇസുസവില്‍ നിന്നുള്ള 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് അംബാസഡറില്‍ ലഭ്യമായിരുന്നത്.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

പ്രീമിയര്‍ പദ്മിനി

എണ്‍പതുകളില്‍ ചെറുപ്പത്തിന്റെ ആവേശമായിരുന്നു പ്രീമിയര്‍ പദ്മിനി. മാരുതിക്കും മുമ്പെ ഇന്ത്യയില്‍ എത്തിയ ചെറുകാര്‍. ഫിയറ്റ് 100D എന്ന ചെറുകാറാണ് പ്രീമിയര്‍ പദ്മിനിക്ക് ആധാരം.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

ഇറ്റാലിയന്‍ പാരമ്പര്യമുള്ള പദ്മിനിയെ ഇരു കൈയ്യും നീട്ടിയാണ് ഇന്ത്യ ഏറ്റെടുത്തത്. ചിറ്റൂര്‍ രാജ്ഞിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഫിയറ്റ് പദ്മിനി പ്രീമിയര്‍ പദ്മിനിയായതും.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നടങ്കം ഇന്ത്യയിലേക്ക് ചേക്കേറിയത് പ്രീമിയര്‍ പദ്മിനിക്ക് തിരിച്ചടിയേകി. പ്രീമിയര്‍ പദ്മിനിയുടെ ഗിയര്‍ഷിഫ്റ്റിന്റെ സ്ഥാനം മാറ്റിയം, ബെഞ്ച് സീറ്റുകള്‍ക്ക് പകരം ബക്കറ്റ് സീറ്റുകള്‍ ഘടിപ്പിച്ചും, പുതിയ എഞ്ചിനുകള്‍ നല്‍കിയും മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും നടന്നില്ല.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

മാരുതി 800

സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര. അങ്ങ് ജര്‍മ്മനിയില്‍ 'പീപിള്‍സ് കാര്‍' എന്ന ഖ്യാതി നേടിയത് ഫോക്സ്വാഗണ്‍ ബീറ്റിലാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അത് മാരുതി 800 ആണ്.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്. ഇന്ത്യ കണ്ട ആദ്യ ആധുനിക നാല് ഡോര്‍ ഹാച്ച്ബാക്ക് കൂടിയാണ് മാരുതി 800.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

വിപണിയില്‍ ജീവിച്ച കാലം മുഴുവന്‍ കിരീടമില്ലാത്ത രാജാവായി കഴിഞ്ഞ മാരുതി 800 നെ ഒടുവില്‍ കമ്പനി തന്നെ പിന്‍വലിക്കുകയായിരുന്നു. ഉത്പാദനം നിര്‍ത്തിയെങ്കിലും ഇന്നും മാരുതി 800 ഇന്ത്യന്‍ ജനതയുടെ പ്രിയ കാറാണ്.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

എച്ച്എം കോണ്ടസ

ഒരുകാലത്ത് മലയാള സിനിമയില്‍ വില്ലന്‍മാരുടെ കാറായിരുന്നു കോണ്ടസ. ഇന്ത്യയുടെ ആദ്യ ആഢബര കാറായിരുന്നു കോണ്ടസ. ജനറല്‍ മോട്ടോര്‍സിന്റെ വൊക്‌സോല്‍ വിക്ടര്‍ FE മോഡലാണ് ഇന്ത്യയില്‍ കോണ്ടസയായി പിറവിയെടുത്തത്.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

ഇന്ത്യ കണ്ട ആദ്യ മസില്‍ കാര്‍ കൂടിയാണ് ഹിന്ദുസ്താന്‍ കോണ്ടസ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരുപിടി പുതുമുഖങ്ങള്‍ വിപണിയില്‍ ഒന്നിച്ചെത്തിയതോട് കൂടി കോണ്ടസയുടെ പ്രസക്തി നഷ്ടമാവുകയായിരുന്നു.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

ദെയ്‌വു സീലോ

1994 ല്‍ ഹ്യുണ്ടായി സാന്‍ട്രോ, മാരുതി 800 എന്നിവര്‍ക്ക് എതിരെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ അണിനിരത്തിയ അവതാരമാണ് ദെയ്‌വു സീലോ. കുറഞ്ഞ ടേണിംഗ് റേഡിയസ് സീലോ കാറിന്റെ പ്രധാന പ്രത്യേകതയായിരുന്നു.

'ഇവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍'; ഇന്ത്യ നെഞ്ചിലേറ്റിയ അഞ്ചു കാറുകള്‍

പുറത്തിറങ്ങി കുറച്ചുകാലം കൊണ്ടു തന്നെ സീലോ വിപണിയില്‍ പ്രധാനിയായി മാറി. ശ്രേണിയിലെ ആദ്യ ഓട്ടോമാറ്റിക് കാര്‍ കൂടിയായിരുന്നു സീലോ. ഇന്ധനക്ഷമതയായിരുന്നു സീലോയ്ക്ക് തിരിച്ചടിയായത്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Most Nostalgic Cars Of India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X