ഇക്കുറി പഞ്ചല്ല; ഐപിഎല്‍ 2023 ടൂര്‍ണമെന്റിലെ താരത്തിനെ കാത്തിരിക്കുന്നത് ഈ Tata കാര്‍

ട്വന്റി20 ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റി എഴുതിയ ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍). കഴിഞ്ഞ ദിവസം അടുത്ത സീസണിനുള്ള താരലേലം കൂടി കഴിഞ്ഞതോടെ ക്രിക്കറ്റ് ആരാധകര്‍ വീണ്ടും ഐപിഎല്‍ ചൂടിലേക്ക് വന്നിരിക്കുകയാണ്. അന്താരാഷട്ര ക്രിക്കറ്റിലെ മിന്നും താരങ്ങളടക്കം 405 കളിക്കാരാണ് ഇക്കുറി ലേലത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.

991 ക്രിക്കറ്റര്‍മാര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പട്ടിക ചുരുക്കി 405 ലേക്ക് എത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നമ്മുടെ വാഹന രംഗവുമായി കൂടി കണക്ഷന്‍ ഉള്ളതാണ്. ഐപിഎല്‍ 2023 സീസണിലെ ടൂര്‍ണമെന്റിലെ താരത്തിന് ടാറ്റ മോട്ടോര്‍സിന്റെ പുതിയ ടിയാഗോ ഇവി സമ്മാനമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യയിലെ മുന്‍നിര ഇവി നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ നിരവധി സീസണുകളായി ഐപിഎല്ലുമായി സഹകരിക്കുന്നുണ്ട്.

ഇക്കുറി പഞ്ചല്ല; ഐപിഎല്‍ 2023 ടൂര്‍ണമെന്റിലെ താരത്തിനെ കാത്തിരിക്കുന്നത് ഈ Tata കാര്‍

കഴിഞ്ഞ സീസണില്‍ ടാറ്റ പഞ്ച് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പങ്കാളിയായി. ഒരു വര്‍ഷം മുമ്പ് ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കായിരുന്നു ആ സ്ഥാനം അലങ്കരിച്ചിരുന്നത്. ഈ വര്‍ഷം ടിയാഗോ ഇവി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പങ്കാളിയാകും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ടാറ്റ ടിയാഗോയുടെ ഫുള്‍ ഇലക്ട്രിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8.49 ലക്ഷം (എക്‌സ്-ഷോറൂം) മുതല്‍ 11.79 ലക്ഷം (എക്‌സ്-ഷോറൂം) വരെയാണ് ടിയാഗോ ഇവി വില.

ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ എന്ന ഖ്യാതിയോടെ ആയിരുന്നു പുറത്തിറക്കിയത്. താങ്ങാനാവുന്ന വില ആയതിനാല്‍ തന്നെ ഒരു വലിയ കൂട്ടം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇലക്ട്രിക് ഹാച്ച്ബാക്കിന് സാധിച്ചതായും വിപണിയില്‍ വലിയ ഡിമാന്‍ഡ് അനുഭവപ്പെടുന്നതായും ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി തുടങ്ങിയ മോഡലുകളും ഉള്‍പ്പെടുന്ന ടാറ്റയുടെ ഫുള്‍ ഇലക്ട്രിക് വാഹന നിരയിലെ പുതിയ അംഗമാണ് ടിയാഗോ ഇവി.

ഇക്കുറി പഞ്ചല്ല; ഐപിഎല്‍ 2023 ടൂര്‍ണമെന്റിലെ താരത്തിനെ കാത്തിരിക്കുന്നത് ഈ Tata കാര്‍

ടാറ്റ ടിയാഗോയുടെ ബുക്കിംഗ് പാറ്റേണുകള്‍ വിശകലനം ചെയ്യുന്നതില്‍ നിന്ന് മറ്റ് ചില കാര്യങ്ങള്‍ കൂടി ടാറ്റക്ക് മനസ്സലാക്കാന്‍ കഴിഞ്ഞു. ഏറ്റവും അടുത്ത കാലത്തായി ഇവി നയങ്ങള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടിയാഗോക്കാണ് ഡിമാന്‍ഡ് കൂടുതല്‍ എന്നതാണ് അതില്‍ ഒരു കാര്യം. അതില്‍ 24kWh ബാറ്ററിപാക്കാണ് വരുന്നത്. അതോടൊപ്പം തന്നെ നേരത്തെ ഇവി നയം സ്വീകരിച്ച സംസ്ഥാനങ്ങളില്‍ കൂടുതല്‍ താങ്ങാനാവുന്ന മീഡിയം റേഞ്ച് പതിപ്പിന് (19.2kWh ബാറ്ററി) നല്ല ഡിമാന്‍ഡുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

നേരത്തെ ഇലക്ട്രിക് വാഹന നയം കൊണ്ടു വന്ന സംസ്ഥാനങ്ങളില്‍ മികച്ച ചാര്‍ജിംഗ് ശൃംഖലകള്‍ ഉള്ളത് കാരണമാണ് ഉപഭോക്താക്കള്‍ മീഡിയം റേഞ്ച് പതിപ്പ് തിരഞ്ഞെടുക്കാനുള്ള ഒരു കാരണമെന്നാണ് ടാറ്റ തന്നെ വ്യക്തമാക്കുന്നത്. ഇവി പോളിസി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ടാറ്റ ടിയാഗോ ഇവി ഒരു സിറ്റി കാറായി ഉപയോഗിക്കാന്‍ പറ്റും. അതിനാല്‍ തന്നെ റേഞ്ച് ഒരു വിഷയമായി വരില്ലെന്നാണ് കരുതുന്നത്. ടാറ്റ ടിയാഗോ ഇവി ബുക്കിംഗ് ചെയ്തവരില്‍ 50 ശതമാനത്തിലധികം ഉപഭോക്താക്കളും 40 വയസ്സിന് താഴെയുള്ളവരാണെന്ന് ടാറ്റ വ്യക്തമാക്കി.

25 ശതമാനം പേര്‍ ആദ്യമായി കാര്‍ വാങ്ങുന്നവരാണെന്ന വസ്തുതയും ഉണ്ട്. അതേസമയം തന്നെ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ മോട്ടോര്‍ ഉടന്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ പോകുകയാണ്. അടുത്ത മാസം നടക്കാന്‍ പോകുന്ന ഓട്ടോ എകസ്‌പോയില്‍ ടാറ്റ പഞ്ച് ഇലക്ട്രിക് ടാറ്റ അവതരിപ്പിച്ചേക്കും. പുതിയ പഞ്ച് ഇവി കമ്പനിയുടെ സിപ്‌ട്രോണ്‍ ഹൈ-വോള്‍ട്ടേജ് ആര്‍ക്കിടെക്ചറിനൊപ്പം വരാന്‍ സാധ്യതയുണ്ട്. ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോയിലുള്ള മറ്റ് മോഡലുകളെ പോലെ നിലവില്‍ വിപണിയില്‍ ഉള്ള ഐസിഇ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരാന്‍ സാധ്യതയില്ല.

ഇലക്ട്രിക് വാഹനം ആണെന്ന് തോന്നിപ്പിക്കുന്ന കുറച്ച് മാറ്റങ്ങള്‍ മാത്രമാകും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. റേഞ്ചിന്റെ കാര്യം നോക്കിയാല്‍ ടാറ്റ പഞ്ച് ഇവി ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന പഞ്ച് ഇവിയുടെ വില 8 ലക്ഷം രൂപ മുതല്‍ 11/12 ലക്ഷം രൂപ (എക്സ്ഷോറൂം) ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഇലക്ട്രിക് എസ്‌യുവി 2023 മൂന്നാം പാദത്തില്‍ എപ്പോഴെങ്കിലും രാജ്യത്ത് വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, December 24, 2022, 11:23 [IST]
English summary
Not tata punch ipl 2023 player of the tournament set to receive this new tata ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X