ദുബൈയില്‍ സൂപ്പര്‍കാറുകള്‍ ടാക്‌സികളാവുന്നു
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പണം ചെലവിടുന്ന കാര്യത്തില്‍ യാതൊരു മടിയുമില്ലാത്തവരാണ് ദുബൈ ഭരണാധികാരികള്‍. ദുബൈയുടെ പൊലീസ് സേനയ്ക്ക് ലോകത്തിലെ എണ്ണം പറഞ്ഞ സൂപ്പര്‍കാറുകള്‍ സ്വന്തമായുള്ളത് ക്രിമിനലുകളുടെ പിന്നാലെ പരക്കം പായാനല്ല ഉപയോഗിക്കപ്പെടുന്നത്. മാളുകളിലും വിമാനത്താവളങ്ങളിലുമെല്ലാം വെറുതെ ചുറ്റിനടന്ന് കാഴ്ചക്കാരെ ആകര്‍ഷിക്കലാണ് ഇവയുടെ പ്രധാന ചുമതല.
ഇക്കൂട്ടത്തിലേക്കാണ് 'സൂപ്പര്‍കാര്‍ ടാക്‌സി'കള്‍ വന്നെത്തുന്നത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍ തന്നെയാണ് ഈ ടാക്‌സികളുടെയും ഉദ്ദേശ്യം. കൂടുതലറിയാം താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

നവംബര്‍ 19ന് തുടങ്ങുന്ന ദുബൈ മോട്ടോര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് സൂപ്പര്‍കാര്‍ ടാക്‌സികള്‍ ഓടുക.

മാളുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ തിരക്കേറിയ ഇടങ്ങളില്‍ ഈ സൂപ്പര്‍കാര്‍ ടാക്‌സികള്‍ കറങ്ങിനടക്കും. ഇവിടെനിന്ന് ആവശ്യക്കാര്‍ക്ക് ഈ സൂപ്പര്‍കാറുകളെ വാടകയ്ക്ക് വിളിക്കാവുന്നതാണ്.

നവംബര്‍ 21, 22, 28, 29 ഡിസംബര്‍ 5, 6 എന്നീ തിയ്യതികളില്‍ ഈ സര്‍വീസ് ലഭ്യമാകും.

മോട്ടോറിങ്ങിനോടുള്ള ജനങ്ങളുടെ അഭിനിവേശത്തെ ആഘോഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുബൈ മോട്ടോര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജിന്‍ ച്വിന്‍ ഓങ് പറയുന്നു.

ലോകത്തില്‍ ആദ്യമായാണ് സൂപ്പര്‍കാറുകള്‍ ടാക്‌സി സര്‍വീസ് നടത്തുന്നതെന്ന് ജിന്‍ ച്വിന്‍ ഓങ് അവകാശപ്പെടുന്നു. ഫെരാരി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, മെഴ്‌സിഡിസ് എസ്എല്‍എസ് എന്നിങ്ങനെ നിരവധി സൂപ്പര്‍കാറുകള്‍ ഇക്കൂട്ടത്തിലുണ്ട്.


Click it and Unblock the Notifications








