ആകാശ കാഴ്ചയ്ക്ക് വിമാനത്തിലും സൺറൂഫ്
വിമാനത്തിലെ ആദ്യയാത്ര ജാലകത്തിനരികിൽ അല്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്. പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളും സൂര്യകിരണങ്ങളും അടങ്ങുന്ന നയനാഭിരാമമായ കാഴ്ചയാണ് ഇല്ലാതാകുന്നത്. ഇതോന്നും ആസ്വദിക്കാതെ മണിക്കൂറുകളോളം നീളുന്ന യാത്ര എത്ര വിരസമായിരിക്കും?
ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും
ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ അകലെ കൂടിയുള്ള ആകാശയാത്ര അതൊരു കൗതകം തന്നെയാണ്. ഇനിയഥവാ ജാലകത്തിനരികിൽ ഇരുന്ന് കാഴ്ചകൾ ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്താ, വിമാനങ്ങളിൽ സൺറൂഫ് എന്നുള്ള ആശയത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

ബ്രസീലിയൻ വിമാന നിർമാതാവായ എംബ്രറർ ആണ് 'എയർഷിപ്പ് ക്യോട്ടോ' എന്ന ഈയൊരു ആശയത്തിന് പിന്നിൽ.

കഴിഞ്ഞ വർഷമായിരുന്നു ഈ ആശയത്തിന് തുടക്കം കുറിച്ചത്. എന്നാലിപ്പോൾ ഓർഡറുകൾക്കനുസരിച്ച് സൺറൂഫ് നിർമ്മിച്ച് കൊടുക്കാനും തുടങ്ങിയിട്ടുണ്ട്.

സൺറൂഫ് നൽകുമ്പോൾ അകത്തളത്തിലെ കൃത്രിമ വെളിച്ചത്തെ ആശ്രയിക്കാതെ തന്നെ പ്രകൃതിയിൽ നിന്നുള്ള വെളിച്ചവും ലഭ്യമാക്കാം. പോരാതെ രാത്രിക്കാലങ്ങളിൽ മനോഹരമായ നക്ഷത്രങ്ങളെയും കണ്ടുകൊണ്ടുള്ള യാത്രയുമാകാം.

ആവശ്യക്കാർക്ക് സൺറൂഫ് എത്തിച്ചുകൊടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം സൺറൂഫുകൾ പ്രൈവറ്റ് ജെറ്റുകളിൽ ഒരു ആഡംബരവുമായിരിക്കുമെന്നാണ് നിർമാതാക്കളുടെ അഭിപ്രായം.

സൺറൂഫ് ഘടിപ്പിക്കാൻ വളരെ എളുപ്പമാണെന്നാണ് ഈ ബ്രസീലിയൻ കമ്പനി അവകാശപ്പെടുന്നത്. ഗ്ലാസിന് അല്പം ഭാരം കൂടുതലുള്ളതിനാൽ വിമാനത്തിന്റെ ഇന്ധനക്ഷമതയെ അത് സാരമായി ബാധിക്കും.

കാശുള്ളവർ മാത്രമല്ലെ പ്രൈവറ്റ് ജെറ്റുകളും സൺറൂഫും വാങ്ങാൻ തയ്യാറാവുകയുള്ളൂ. അപ്പോളിവർക്ക് മൈലേജ് കുറയുന്നതൊന്നും ബാധകമായിരിക്കില്ല.

എംബ്രറെർ കഴിഞ്ഞ വർഷമാണ് സൺറൂഫ് ഉൾപ്പെടുത്തിക്കൊണ്ടുള്ള ലീനേജ് 1000ഇ എന്നാരു പ്രൈവറ്റ് ജെറ്റിനെ പുറത്തിറക്കിയത്.

800ചതുരശ്രയടി വിസ്തീർണമുള്ള ലിവിംഗ് റൂം, രണ്ട് പേർക്ക് സുഖമായി കിടക്കാൻ കഴിയുന്ന ക്വീൻ-സൈസ്ഡ് ബെഡ്, ടോയ്‌ലെറ്റ് എന്നീ ക്രമീകരണങ്ങളാണ് ഈ പ്രൈവെറ്റ് ജെറ്റിൽ ഒരുക്കിയിരിക്കുന്നത്.

ഈ സൗകര്യങ്ങൾ പോരെങ്കിൽ ഉപയോക്താക്കൾക്ക് അവരുടെ ഇച്ഛാനുസരണം ഫാബ്രിക്കുകളിലും ഫിറ്റിങ്ങുകളിലും ചില മാറ്റങ്ങൾ വരുത്താമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

ലോകത്തിലേറ്റവും വലിയ വിമാനം യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി ആസ്ട്രേലിയലേക്ക്


Click it and Unblock the Notifications








