ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകം!!!
ചൈനയെ ലക്ഷ്യം വച്ചുള്ള അഗ്നി 5 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു ശേഷം വീണ്ടും ചൈനയെ അങ്കലാപ്പിലാക്കി കൊണ്ട് അഗ്നി-4 മിസൈൽ.
ഇതിനിടെയായിരുന്നു ചൈനയെ മാത്രം ലക്ഷ്യം വച്ചുള്ള ഭൂഖണ്ഢാന്തര അഗ്നി-5 ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്. പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്ക് ഒരു ആധ്യപത്യം നേടിയെടുക്കുന്നതിലും ഇന്ത്യ-ചൈന പോരട്ടത്തിന് ആക്കം വർധിപ്പിക്കുന്നതിനും അഗ്‌നി 5 മിസൈലിന് വളരെ നിർണായക സ്ഥാനമാണുള്ളത്.

ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ളതാണ് അഗ്നി 5. മാത്രമല്ല അഗ്നി അഞ്ചിന്റെ വിക്ഷേപണത്തിനു ശേഷം ചൈന മുഴുവൻ ഇന്ത്യയുടെ ആണവപരിധിയിലായിരിക്കുമായിരിക്കും എന്ന താക്കീതാണ് ഇന്ത്യ നൽകുന്നത്.

വിജയകരമായ അഗ്നി 5 പരീക്ഷണത്തിനു ശേഷമാണ് ഇന്ത്യ ദീർഘദൂര ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നി-4 ന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചത്. ഒഡിഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം. അഗ്നി-4ന്റെ അഞ്ചാമത്തെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.

4000 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ഒരു ടണ്‍ ആണവായുദ്ധങ്ങൾ എത്തിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ട്. രണ്ട് ഘട്ടങ്ങളായുള്ള ഉപരിതല ബാലിസ്റ്റിക് മിസൈൽ അഗ്നി നാലിന് 20 മീറ്റർ നീളവും 17 ടൺ ഭാരവുമാണുള്ളത്.

ഇതിനു മുൻപ് 2011, 2012 , 2014, 2015 വർഷങ്ങളിലും അഗ്നിനാലിന്റെ വിക്ഷേപണം വിജയകരമായി നടത്തിയിരുന്നു. ഈ വർഷം അഞ്ചാമതായി നടത്തിയ പരീക്ഷണവും വിജയകരമായിരുന്നുവെന്നാണ് അധികൃതരുടെ അഭിപ്രായം.

മറ്റുള്ള ഉപരിതല മിസൈലുകളെ അപേക്ഷിച്ച് ഭാരക്കുറവാണ് അഗ്നി 4-ന്റെ പ്രത്യേകതയായി പറയാവുന്നത്. അടിയന്തരഘട്ടങ്ങളിൽ സ്വന്തമായി ദിശ നിർണയിക്കാൻ സാധിക്കുമെന്നുള്ളതാണ് ഈ മിസൈലിന്റെ മറ്റൊരു പ്രത്യേകത.

അഞ്ചാം തലമുറ കംപ്യൂട്ടർ സാങ്കേതികത ഉപയോഗിച്ചാണ് അഗ്നി 4 മിസൈലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു ഇതേശ്രണിയിലുള്ള അഗ്നി 5-ന്റെ വിക്ഷേപണം.

4000 കിലോമീറ്ററാണ് അഗ്നി നാലിന്റെ ദൂരപരിധിയെങ്കിൽ 6,000 കിലോമീറ്റർ ദൂരപരിധിയാണ് അഗ്നി അഞ്ചിനുള്ളത്. ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ യുദ്ധസാമഗ്രഹികൾ വഹിക്കാനുള്ള ശേഷിയുണ്ട് അഗ്നി 5ന്.

ഈ മിസൈലിന്റെ പിൻഗാമിയായ അഗ്നി 6-ന്റെ നിർമാണം പുരോഗമന ഘട്ടത്തിലാണുള്ളത്. കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന അഗ്നി ആറിന് 8,000 മുതല്‍ 10,000 വരെ കിലോമീറ്റര്‍ ആയിരിക്കും ദൂരപരിധി.

ഏഷ്യ,യൂറോപ്പ്, ആഫ്രിക്ക, വടക്കെ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളായിരിക്കും ഈ മിസൈലിന്റെ പ്രഹര പരിധിയിൽ വരിക.

അഗ്നി ആറിന്റെ പരീക്ഷണത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെങ്കിലും നിർമാണം തകൃതിയായി നടക്കുന്നുണ്ടെന്നാണ് അറിയിപ്പ്.

അഗ്നി ആറിന്റെ പരീക്ഷണം വിജയകരമായാൽ ഭൂമിയുടെ പകുതി ഭാഗവും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ പരിധിയിലാകും.

എംടിസിആര്‍ അംഗത്വം ലഭിക്കാത്തതാണ് അഗ്‌നി ആറ് പരീക്ഷണത്തിന് തടസം നേരിട്ടിരുന്നത്. എന്നാല്‍ 2016 ജൂണില്‍ എംടിസിആര്‍ അംഗത്വം നേടുന്നതോടെ സൂര്യ, അഗ്‌നി6 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ ദ്രുതഗതിയിലാക്കുന്നതായിരിക്കും.

നിലവിൽ ഇന്ത്യയ്ക്ക് പൃഥി, ധനുഷ് മിസൈലുകള്‍ ഉണ്ടെങ്കിലും സൈന്യം പ്രധാനമായും ആശ്രയിക്കുന്നത് തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി ബാലസ്റ്റിക് മിസൈലുകളെയാണ്.

അഗ്നി ഗണത്തിൽപ്പെടുന്ന മൂന്ന് മിസൈലുകൾ പാകിസ്ഥാനെ ലക്ഷ്യം വച്ചുള്ളതും നാലാമത്തേതും അഞ്ചാമത്തേതുമായ ഈ മിസൈലുകൾ ചൈനയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതുമാണ്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്നും ഇന്ത്യയും വിധിയെഴുതി
ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചതാക്കട്ടെ ഇന്ത്യയെ


Click it and Unblock the Notifications








