എന്ത് വിശ്വസിച്ച് റോഡിലോട്ട് ഇറങ്ങും; ഒരു മണിക്കൂറിൽ മരിക്കുന്നത് 19 പേരെന്ന് റിപ്പോർട്ട്
എത്രയൊക്കെ വാഹനം സൂക്ഷിച്ചു ഓടിച്ചാലും പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. 2022-ൽ ഇന്ത്യയിലെ റോഡപകടങ്ങളുടെ എണ്ണം 12 ശതമാനം വർധിച്ച് 4.6 ലക്ഷമായി ഉയർന്നിരിക്കുന്ന എന്ന റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) റിപ്പോർട്ടിൽ പറയുന്നു. ഓരോ മണിക്കൂറിലും 19 പേർ മരിക്കുന്നതായിട്ടാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2022 കലണ്ടർ വർഷത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൊത്തം 4,61,312 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,
അപകടങ്ങളിൽ 1,68,491 പേർ മരിക്കുകയും 4,43,366 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് മാരകമായ റോഡപകടത്തിന് ഇരയായവരിൽ കൂടുതലും യുവാക്കളാണ്. 2022-ൽ 18-45 വയസ് പ്രായമുള്ള യുവാക്കളാണ് ഇരകളിൽ 66.5 ശതമാനവും 18 - 60 വയസ് പ്രായമുള്ളവരും ജോലി ചെയ്യുന്നവരുമാണ് റോഡപകട മരണങ്ങളിൽ 83.4 ശതമാനം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 2024 ഓടെ അപകടങ്ങളുടെ എണ്ണവും അതിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളും പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു എന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്, 2022-ൽ രാജ്യത്ത് മൊത്തം 4,61,312 അപകടങ്ങൾ രേഖപ്പെടുത്തി, അതിൽ 1,51,997 (32.9 ശതമാനം) എക്‌സ്പ്രസ് വേകൾ ഉൾപ്പെടെ ദേശീയ പാതകളിൽ (എൻഎച്ച്) 1,06,682 (23.1 ശതമാനം) ആണ് നടന്നത്. സെൻറ് ) സംസ്ഥാന പാതകളിലും ബാക്കിയുള്ള 2,02,633 (43.9 ശതമാനം) മറ്റ് റോഡുകളിലും.
റോഡപകടങ്ങളിൽ ഉൾപ്പെട്ട വാഹന വിഭാഗങ്ങളിൽ, 2022 ലെ മൊത്തം അപകടങ്ങളിലും മരണങ്ങളിലും ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് ഇരുചക്രവാഹനങ്ങളാണ്. കാറുകളും ജീപ്പുകളും ടാക്‌സികളും ഉൾപ്പെടുന്ന ചെറുവാഹനങ്ങൾ രണ്ടാം സ്ഥാനത്താണുളളത്. 2022-ലെ മൊത്തം അപകട മരണങ്ങളിൽ (19.5 ശതമാനം) ഏറ്റവും വലിയ പങ്ക് 'ഹിറ്റ് ഫ്രം ബാക്ക്' ആണ്, തുടർന്ന് 'ഹിറ്റ് ആൻഡ് റൺ', 'ഹെഡ് ഓൺ കൊളിഷൻ' എന്നിവ യഥാക്രമം 18.1 ശതമാനവും 15.7 ശതമാനവുമാണ് എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം.

വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.
ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ.


Click it and Unblock the Notifications








