1.75 കോടിയുടെ എസ്‌യുവി പൂജയ്ക്ക് എത്തിച്ച് ബോളിവുഡ് സുന്ദരി, ആളാരാണെന്ന് മനസിലായോ

കഴിഞ്ഞ ദിവസമാണ് ബോളിവുഡിൻ്റെ പ്രിയ താരവും ആരാധകരുടെ ഇഷ്ടതാരവുമായ നുഷ്രത്ത് ബറൂച്ച റേഞ്ച് റോവർ സ്പോർട് മോഡൽവാഹനം സ്വന്തമാക്കിയത്. 1.75 കോടി രൂപയാണ താരം സ്വന്തമാക്കിയ മോഡലിൻ്റെ എക്സ്ഷോറൂം വില. എസ്‌യുവി വാങ്ങിയതിന് ശേഷം, പൂജയ്ക്ക് വേണ്ടി തൻ്റെ പുതിയ കാറിൽ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം സന്ദർശിക്കുന്ന നടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ വീഡിയോയിൽ, നുഷ്രത്ത് തൻ്റെ പുതിയ കാറിൽ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തുന്നത് കാണം. ഒരു കൂട്ടം പേഴ്‌സണൽ ഗാർഡുകളും അവൾക്കൊപ്പമുണ്ട്. അവൾ ചിത്രങ്ങൾക്കും വീഡിയോകൾക്കും പോസ് ചെയ്യുന്നതും, തുടർന്ന് കാറിൽ കയറി പോകുകയാണ്.

താരം ഡീലർഷിപ്പിൽ നിന്ന് വളരെ നന്നായി പരിപാലിക്കുന്ന, ഉപയോഗിച്ച റേഞ്ച് റോവർ സ്‌പോർട്ട് വാങ്ങിയിരിക്കാൻ ആണ് സാധ്യതയുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ടിനെ ജനപ്രിയമാക്കുന്ന പ്രധാന സംഗതി ഇതില്‍ കുത്തിനിറച്ചിരിക്കുന്ന ആഡംബര ഫീച്ചറുകള്‍ തന്നെയാണ്. 13.10-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 13.70-ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വെന്റിലേഷനുള്ള സീറ്റുകള്‍, മസാജ് ഫംഗ്ഷന്‍, 360 ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ പ്രധാന സവിശേഷതകളില്‍ ചിലത്.

1 75

ഇതിനുപുറമെ, റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ മറ്റൊരു ആകര്‍ഷണം ഇതിന്റെ ശക്തമായ എഞ്ചിനാണ്. റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. ആദ്യത്തേത് 3.0 ലിറ്റര്‍ P400 പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ്. പരമാവധി 398 PS പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ, റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് 3.0 ലിറ്റര്‍ D350 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനും ലഭിക്കുന്നു.

ഈ എഞ്ചിന്‍ 351 PS പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 4 വീലുകളിലേക്കും പവര്‍ അയക്കുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് സെലിബ്രിറ്റികള്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ലക്ഷ്വറി എസ്‌യുവി ഇഷ്ടപ്പെടാനുള്ള ചില കാരണങ്ങള്‍.

സാധാരണ ബോളിവുഡിലെ ഒട്ടുമിക്ക നടിമാരും വിലകൂടിയ ആഡംബര കാറുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ അതില്‍ എല്ലാവര്‍ക്കും കാര്‍ ഓടിക്കാന്‍ വലിയ താല്‍പ്പര്യമില്ല. എന്നാല്‍ നുഷ്രത്ത് ബറുച്ച ഇതില്‍ നിന്ന് വ്യത്യസ്തയാണ്. വണ്ടി ചുമ്മാ ഓടിക്കാന്‍ മാത്രമല്ല ഓഫ്‌റോഡ് ട്രാക്കുകളില്‍ സാഹസികത കാണിക്കാനും മിടുക്കിയാണ് നുഷ്രത്ത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്ര ഥാര്‍ കാറില്‍ ഓഫ് റോഡിംഗ് ചെയ്യുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുത്തന്‍ ആഡംബര എസ്‌യുവി വാങ്ങിയാണ് നുഷ്രത്ത് വാര്‍ത്തകളില്‍ നിറയുന്നത്. പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവിയില്‍ വന്നിറങ്ങുന്ന നുഷ്രത്തിന്റെ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ എടുത്തതാണ് ഈ വീഡിയോ എന്നാണ് സൂചന.

നുഷ്രത് ബറൂച്ച വാങ്ങിയ റേഞ്ച് റോവര്‍ സ്പോര്‍ട് കാറിന്റെ എക്സഷോറൂം വില 1.40 കോടി രൂപയാണ്. നിരത്തിലെത്തുമ്പോള്‍ ഏകദേശം 1.75 കോടി രൂപ വരും. ബിഎംഡബ്യു X5, മെര്‍സിഡീസ് ബെന്‍സ് GLE, പോര്‍ഷ കയെന്‍ തുടങ്ങിയ ആഡംബര കാറുകളാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ എതിരാളികള്‍. ഉത്സവ സീസണ്‍ ആയതിനാല്‍ സാധാരണക്കാരെ പോലെ സെലിബ്രിറ്റികളും പുതിയ വാഹനം വാങ്ങുന്ന തിരക്കിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ പുത്തന്‍ കാറുകളെ വരവേല്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 25, 2024, 18:30 [IST]
English summary
Nushrath barucha new ranger rover sport pooja video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X