ഗവർണറിന് പോലും പ്രിയപ്പെട്ട ഇവി, മൂന്ന് മഹീന്ദ്ര XEV 9E വാങ്ങിയ ആളെ മനസിലായോ

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ആഹ്വാനം. അതിന് വേണ്ടി ചില രാഷ്ട്രീയ നേതാക്കൻമാർ ഇവി വാങ്ങിയ വാർത്തകൾ നിങ്ങൾ വായിച്ചിട്ടുണ്ടാകാം. എന്നാൽ ഒരുമിച്ച് മൂന്ന് ഇവി വാങ്ങിയാൽ എങ്ങനെയുണ്ടാകും. അത് മറ്റാരുമല്ല ഒഡീഷ ഗവർണർ ഹരി ബാബു കമ്പംപാട്ടിയാണ് തൻ്റെ വാഹനവ്യുഹത്തിലേക്ക് മൂന്ന് മഹീന്ദ്ര XEV 9E ചേർത്തിരിക്കുന്നത്. അശോകസ്തംഭം സ്താപിച്ച മൂന്ന് ഇവികളാണ് രാജ്ഭവനിലേക്ക് എത്തിയത്. മഹീന്ദ്ര പുറത്തിറക്കിയ ആദ്യ ബോണ്‍ ഇലക്ട്രിക് കാറുകളില്‍ ഒന്നായ ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗമാണ് പ്രചാരം നേടുന്നത്. സാധാരണക്കാര്‍ക്കൊപ്പം സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഈ കാര്‍ വാങ്ങാന്‍ വേണ്ടി മത്സരിക്കുകയാണ്.

ഇവികള്‍ക്ക് മാത്രമായുള്ള മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമില്‍ പണികഴിപ്പിച്ച ഈ എസ്‌യുവിക്ക് ഫ്യൂച്ചറിസ്റ്റിക് ആയ ഡിസൈനാണ് ഉള്ളത്. കണക്റ്റിംഗ് എല്‍ഇഡി ബാറുള്ള ഡ്രോപ്പ്-ഡൗണ്‍ എല്‍ഇഡി ഡിആര്‍എല്ലുകളുമായി വരുന്ന ഇ-എസ്‌യുവിയുടെ ഫ്രണ്ട് ഫാസിയ ആകര്‍ഷകമാണ്. കൂപ്പെ ശൈലിയിലാണ് ഇതിന്റെ ഡിസൈന്‍. മഹീന്ദ്രയുടെ മറ്റ് എസ്‌യുവികളെ പോലെ ഫീച്ചര്‍ പാക്ക്ഡ് ആയാണ് XEV 9e വരുന്നത്.

odisha governor added Mahindra xev 9e

ഡാഷ്ബോര്‍ഡില്‍ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകള്‍ പോലുള്ള പ്രീമിയം സവിശേഷതകള്‍ വരുന്ന അകത്തളം അതി ഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. മഹീന്ദ്ര 'സിനിമാസ്‌കോപ്പ് കോക്ക്പിറ്റ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. വിഷന്‍എക്‌സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA (മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍), ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സീറ്റ് വെന്റിലേഷനോട് കൂടിയ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. യാത്രക്കാരുടെ സുരക്ഷക്കായി ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ എന്നിവയും നല്‍കിയിട്ടുണ്ട്.

59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുന്നു. ലോവര്‍ വേരിയന്റുകള്‍ക്ക് 59 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇത് 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. വലിയ 79 kWh വേരിയന്റ് 282 Bhp പവറും 380 Nm ടോര്‍ക്കും സൃഷ്ടിക്കും. 656 കിലോമീറ്ററാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്.

ഇന്ത്യന്‍ വിപണിയില്‍ 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പോകുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 20 മുതലാണ് കമ്പനി ഇലക്ട്രിക് എസ്‌യുവികളുടെ വിതരണം ആരംഭിച്ചത്. ഒരു മാസം തികയുന്നതിന് മുമ്പേ 3000 യൂണിറ്റ് ബോണ്‍ ഇലക്ട്രിക് കാറുകള്‍ വിതരണം ചെയ്ത് പുത്തന്‍ നാഴികക്കല്ല് താണ്ടുകയായിരുന്നു മഹീന്ദ്ര. XEV 9e, BE 6 എന്നിവയുടെ ഭൂരിഭാഗം ഉപഭോക്താക്കളും ടോപ്പ്-സ്പെക്ക് പായ്ക്ക് ത്രീ വേരിയന്റാണ് തിരഞ്ഞെടുക്കുന്നത്.

റിസര്‍വേഷന്‍ തുടങ്ങിയ ആദ്യ ദിവസം മാത്രം 30,179 ബുക്കിംഗുകള്‍ രേഖപ്പെടുത്തിയതോടെ ഈ ഇലക്ട്രിക് മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് പ്രകടമായിരുന്നു. കൂപ്പെ ശൈലിയില്‍ വരുന്ന XEV 9e മോഡലിനായിരുന്നു കൂട്ടത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡ്. 59 ശതമാനത്തിലധികം ഉപഭോക്താക്കളും ഏറ്റവും ഉയര്‍ന്ന വേരിയന്റായ പായ്ക്ക് 3 വേരിയന്റ് തിരഞ്ഞെടുത്തു. ബുക്കിംഗ് കുമിഞ്ഞ് കൂടുന്നതിനാല്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി കമ്പനി XEV 9e, BE 6 എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു.

പായ്ക്ക് ത്രീ സെലക്ട് ഡെലിവറികള്‍ അടുത്ത മാസം ആദ്യം ആരംഭിക്കും. 2025 ജൂലൈയിലാണ് മിഡ്-സ്പെക്ക് പായ്ക്ക് ടു വേരിയന്റുകളുടെ ഡെലിവറി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബേസ് പായ്ക്ക് വണ്‍, അല്‍പ്പം ഉയര്‍ന്ന പായ്ക്ക് വണ്‍ എബോവ് എന്നിവയുടെ വിതരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതുവരെയുള്ള എല്ലാ ബുക്കിംഗുകളിലും 75 ശതമാനത്തിലധികവും ഉയര്‍ന്ന 79kWh ബാറ്ററി പായ്ക്ക് മാത്രമുള്ള ടോപ്പ്-സ്‌പെക്ക് പാക്ക് ത്രീ വേരിയന്റിനാണെന്നും കമ്പനി വെളിപ്പെടുത്തി.

എങ്കിലും, അധികം വൈകാതെ താഴ്ന്ന ട്രിമ്മുകളില്‍ വലിയ ബാറ്ററി പായ്ക്ക് അവതരിപ്പിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ഇവിയില്‍ കൂടുതല്‍ ഫീച്ചറുകളല്ല മറിച്ച് കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് വേണമെന്നാണ് താല്‍പര്യപ്പെടുന്നതെന്ന് കമ്പനി മനസ്സിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി മഹീന്ദ്ര BE 6, XEV 9e എന്നിവയുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചേക്കാം.

BE 6 ഇലക്ട്രിക് എസ്‌യുവിയുടെ വില 18.90 ലക്ഷം രൂപ മുതല്‍ 26.90 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകള്‍ ആണിത്. ഫീച്ചറുകള്‍ കുറച്ച് കുറഞ്ഞാലും താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ റേഞ്ചുള്ള വേരിയന്റുകള്‍ വന്നാല്‍ പിന്നെ ഇന്ത്യക്കാര്‍ അത് തന്നെയാകും വാങ്ങുക. എന്ന് മുതല്‍ മഹീന്ദ്ര ഈ ഒരു മാറ്റം കൊണ്ടുവരുമെന്ന കാര്യം തീര്‍ച്ചയില്ല.

2025 ഏപ്രിലില്‍ വളരെക്കാലമായി വില്‍പ്പനയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ഹ്യുണ്ടായിയെ ഇന്ത്യന്‍ കമ്പനികളായ മഹീന്ദ്രയും ടാറ്റയും മറികടന്നത് വാഹന ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു. ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കിയും രണ്ടാം സ്ഥാനത്ത് മഹീന്ദ്രയും മൂന്നാം സ്ഥാനത്ത് ടാറ്റ മോട്ടോര്‍സുമാണ്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇന്ത്യക്കാര്‍ക്കിടയില്‍ സ്വദേശി ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത ഇരട്ടിയായി എന്ന് ഇത് വ്യക്തമായി വരച്ച് കാണിക്കുന്നു.

2025 ഏപ്രിലില്‍ മഹീന്ദ്ര 52,330 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. അതേസമയം, ടാറ്റ മോട്ടോര്‍സ് 45,199 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഹ്യുണ്ടായി കാറുകളുടെ വില്‍പ്പന ഇതിനേക്കാള്‍ കുറവാണ്. കഴിഞ്ഞ മാസം കൊറിയന്‍ കമ്പനിക്ക് 44,374 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ടാറ്റയും ഹ്യുണ്ടായിയും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നുവെങ്കിലും വമ്പന്‍ ലീഡിലാണ് മഹീന്ദ്ര രണ്ടാം സ്ഥാനത്തിരിക്കുന്നത്. ടാറ്റ, ഹ്യുണ്ടായി എന്നീ കമ്പനികളേക്കാള്‍ 8,000 യൂണിറ്റിലധികം വില്‍പ്പനയാണ് കമ്പനി വാരിയത്.

സമീപകാലത്തായി മഹീന്ദ്ര തങ്ങളുടെ എസ്‌യുവി സ്ട്രാറ്റജി ഒന്ന് കൂടി ബലപ്പെടുത്തിയിരുന്നു. ഇവി സെഗ്‌മെന്റില്‍ അടക്കം പുറത്തിറക്കിയ പുതിയ മോഡലുകള്‍ കമ്പനിക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുന്നു. കമ്പനിയുടെ ജനപ്രിയ മോഡലുകളായ ഥാര്‍, XUV700, സ്‌കോര്‍പിയോ N എന്നീ എസ്‌യുവി മോഡലുകള്‍ക്ക് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. ഇവ കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV3XO-ക്കും മികച്ച ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 15, 2025, 20:43 [IST]
English summary
Odisha governor hari babu kambhampati added three mahindra xev 9e to his fleet
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X