ഇത് സ്ഥിരം പരിപാടി ആണല്ലേ;കൃത്രിമത്തിന് എംവിഡി ഫൈൻ അടിച്ചത് ഒരു ലക്ഷം രൂപ

പുത്തന്‍ ഇരുചക്രവാഹനങ്ങളുടെ ഓഡോ മീറ്ററില്‍ കൃത്രിമംകാണിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച ഡീലര്‍ക്ക് രണ്ടുലക്ഷം രൂപ പിഴചുമത്തി. പെരിന്തല്‍മണ്ണയിലെ ഡീലര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥരാണ് നടപടിയെടുത്തത്. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്ററില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.

വാഹനം വില്‍ക്കുന്നതിനു മുമ്പുള്ള ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, ഒരു ഷോറൂമില്‍ നിന്ന് മറ്റൊരു ഷോറൂമിലേക്ക് കൊണ്ടുപോകല്‍ എന്നീ ആവശ്യങ്ങള്‍ക്കെല്ലാം പുതിയ വാഹനങ്ങള്‍ ഓടിച്ചുതന്നെയാണ് കൊണ്ടുപോകുന്നത്. അതിന് മുമ്പ് ഓഡോ മീറ്റര്‍ അഴിച്ചുമാറ്റും. പിന്നീട് ഘടിപ്പിക്കുകയും വാഹനം വൃത്തിയാക്കുകയുംചെയ്യും. ഇതറിയാത്ത ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുകയും ചെയ്യും. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായതിനാല്‍ ഡീലര്‍ക്ക് എതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്.

ഇത് സ്ഥിരം പരിപാടി ആണല്ലേ;കൃത്രിമത്തിന് എംവിഡി ഫൈൻ അടിച്ചത് ഒരു ലക്ഷം രൂപ

കഴിഞ്ഞദിവസം പാങ്ങ് ചേണ്ടിയില്‍ പൊതുസ്ഥലത്ത് പ്രദര്‍ശനത്തിനു വെച്ച രണ്ട് മോട്ടോര്‍സൈക്കിള്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചപ്പോള്‍ ഇരു വാഹനങ്ങളിലെയും ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തിയത്. പെരിന്തല്‍മണ്ണയിലെ ഒരു ഡീലറുടെ കൈവശത്തിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടിനും 10,3000 രൂപ വീതം പിഴ ചുമത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കോട്ടയത്ത് നിന്ന് ഇടുക്കിയിലെ ഉപഭോക്താവിനെ കാണിക്കാനായി കൊണ്ടു വന്ന കാറിന്‍റെ സ്പീഡോ മീറ്ററില്‍ കാണിച്ചത് 'പൂജ്യം' കിലോ മീറ്റര്‍. ഇടുക്കിയിലെ കുമളിയിലെത്തിയ കാര്‍ തിരിച്ച് പോകും വഴി മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. അപ്പോൾ തന്നെ ഉദ്യോഗസ്ഥർ പിഴയും ചുമത്തി.

കാറിന്‍റെ സ്പീഡോ മീറ്റര്‍ ഊരിമാറ്റി ഓടിച്ചതിന് എംവിഡി, കോട്ടയത്തെ പോപ്പുലര്‍ ഹ്യുണ്ടായിയുടെ ഡീലര്‍ക്ക് ഒരു ലക്ഷം പിഴ ചുമത്തി. കോട്ടയത്തെ ഷോറൂമിൽ നിന്ന് ഇടുക്കിയിലെ കുമളിയിലെ ഉപഭോക്താവിനെ കാണിക്കാനായിരുന്നു ഡീലര്‍ കാറുമായെത്തിയത്. തുടര്‍ന്ന് ഉപഭോക്താവിനെ വാഹനം കാണിച്ച ശേഷം തിരികെ കോട്ടയത്തേക്ക് മടങ്ങും വഴിയാണ് എംവിഡിയുടെ പരിശോധനയില്‍ വാഹനത്തിലെ തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയത്ത് നിന്ന് കുമളിവരെയും അവിടെ നിന്നും തിരിച്ച് ഇറങ്ങിയിട്ടും സ്പീഡോ മീറ്ററില്‍ കിലോമീറ്റര്‍ രേഖപ്പെടുത്തുന്നിടത്ത് പൂജ്യമായിരുന്നു കാണിച്ചിരുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്പീഡോ മീറ്ററിന്‍റെ കേബിള്‍, ഡീലര്‍ അഴിച്ച് മാറ്റിയതായി തെളിഞ്ഞു. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് മോട്ടോര്‍ വാഹന നിയമ ലംഘന ശിക്ഷാ നിയമ പ്രകാരം 1,03,000 രൂപ പിഴ ചുമത്തിയ ശേഷം എംവിഡി പോപ്പുലര്‍ ഹ്യുണ്ടായി കോട്ടയം ഡീലര്‍ക്ക് വാഹനം വിട്ടുനല്‍കി. നിരവധി കിലോ മീറ്ററോളം ഓടിയ വാഹനങ്ങള്‍ പുതിയ വാഹനമെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നത് നിയമ വിരുദ്ധവും വഞ്ചനയുമാണെന്ന് എംവിഡി പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്‍റ് എം വി ഐ വി.അനില്‍കുമാര്‍, എ.എം.വി.ഐ. എസ്.എന്‍.അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് വാഹനത്തിലെ നിയമ ലംഘനം പിടികൂടിയത്. ഇത്തരത്തിൽ പല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ വാഹനങ്ങളാണ് അടുത്ത ദിവസം പുത്തൻ പുതിയതാണെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് നൽകുന്നത്. എല്ലാ ഡീലർമാരും ഇത്തരത്തിൽ പ്രവർത്തിക്കുന്നവരാണെന്ന് അഭിപ്രായമില്ല.പക്ഷേ ഇത്തരം പ്രവർത്തികൾ കാണിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത്. ഇത് വളരെ മോശമാണ്

കോട്ടയത്തെ സംഭവം പുതിയ കാര്യമായിരിക്കില്ല, കാരണം ഇത് പോലെ എത്ര എത്ര വാഹനങ്ങൾ നിരവധി ഉപഭോക്താക്കളിൽ എത്തി കാണും. എംവിഡി പരിശോധിച്ചത് കൊണ്ട് ഒരു ഡീലറോ അല്ലെങ്കിൽ ഒരു ബ്രാൻഡോ പിടിക്കപ്പെട്ടു. എന്നാൽ പുത്തൻ വണ്ടി എന്ന വിശ്വാസത്തോടെ നമ്മൾ ഒരു വാഹനം വാങ്ങാൻ ചെല്ലുമ്പോൾ ഇത്തരത്തിലുളള പ്രവർത്തികൾ ചെയ്യുന്നവർ നമ്മളെ അക്ഷരാർത്ഥിൽ വഞ്ചിക്കുക തന്നെയല്ലേ എന്ന് തോന്നി പോകും

ഹ്യുണ്ടായി ഡീലർമാർ ഇത്തരത്തിലുളള പ്രവർത്തികൾ കാണിക്കുമ്പോൾ ജനങ്ങൾക്ക് ഡീലർഷിപ്പിനോടും കമ്പനിയോടും ഉളള വിശ്വാസ്യത ആണ് നഷ്ടപ്പെടുത്തുന്നത്. അത് മാത്രമല്ല കച്ചവടം കൂടിയാണ് കളഞ്ഞുകുളിക്കുന്നത്. ഇത്തരത്തിൽ ആളുകളെ വഞ്ചിച്ച് കൊണ്ട് ബിസിനസ് മുന്നോട്ട് കൊണ്ട് പോയാൽ എന്ത് ഗുണം. ഒരു നാൾ ഇത് പോലെ പിടിക്കപെടും എന്ന് മനസിലായില്ലേ. പുത്തൻ വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം വിൽക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കോട്ടയത്തെ ഡീലർ പിഴയടയ്ക്കേണ്ടി വന്നത്. മോട്ടോർ വാഹന വകുപ്പിൽ ഇത്തരത്തിൽ വിവിധതരം നിയമവശങ്ങളുണ്ട്.

Most Read Articles

Malayalam
English summary
Odometer disconnecting mvd fined one lakh
Story first published: Friday, December 9, 2022, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X