'പൊക്കിയത്' 10 കാറുകള്‍; ഇനിയെങ്കിലും ഈ തെറ്റ് ചെയ്യാതിരിക്കൂ!

ഇന്ത്യയുടെ പല ഭാഗങ്ങളിലും മണ്‍സൂണ്‍ സീസണാണ്. പുറത്ത് മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ ഓഫ്‌റോഡിംഗ് ശേഷിയുള്ള എസ്‌യുവികള്‍ കൈവശമുള്ളവര്‍ക്ക് അടങ്ങിയിരിക്കാന്‍ സാധിക്കില്ല. ലക്ഷ്യസ്ഥാനം എത്രദൂരെയാണെങ്കിലും കാടുംമേടും കീഴടക്കാനുള്ള വ്യഗ്രതയില്‍ അവര്‍ വണ്ടിയുമായി ഇറങ്ങും. എന്നാല്‍ ഓഫ്‌റോഡിംഗിനിറങ്ങുമ്പോള്‍ (Off-Roading) അതിന് അനുസൃതമായ ഇടങ്ങളിലായിരിക്കണം വണ്ടി കൊണ്ടുപോകുന്നതെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

കര്‍ണാടകയില്‍ സംരക്ഷിത വനമേഖലയില്‍ ഓഫ് റോഡിംഗ് റേസ് നടത്തിയതിനെ തുടര്‍ന്ന് പത്ത് വാഹനങ്ങള്‍ വനം വകുപ്പ് പിടികൂടി. ഈ വാഹനങ്ങള്‍ വനമേഖലയില്‍ അനധികൃതമായി കടന്ന് ഓഫ് റോഡ് റേസ് നടത്തുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാസന്‍ ജില്ലയിലെ സകലേഷ്പുരയിലെ ഹനബാലു ഹോബാലി അച്ചാരാദി ഗ്രാമത്തിലാണ് സംഭവം. മഴക്കാലമായതോടെ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി ചെറുപ്പക്കാരും വിനോദസഞ്ചാരികളുമാണ് ഈ മേഖലയിലെക്ക് എത്തുന്നത്.

vehicle seized

മൂര്‍ക്കണ്ണി ഗുഡ്ഡയ്ക്ക് സമീപത്തെ വനമേഖലയില്‍ എസ്‌യുവികളുമായി എത്തിയ ആളുകള്‍ക്കെതിരെയാണ് ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ നടപടി സ്വീകരിച്ചത്. വനത്തിനുള്ളില്‍ വെച്ച് എസ്‌യുവികള്‍ ഓഫ്‌റോഡിംഗ് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബെംഗളൂരുവില്‍ നിന്ന് പ്രദേശത്തെത്തിയ 15 വിനോദസഞ്ചാരികള്‍ക്കെതിരെയാണ് സകലേഷ്പുര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്എല്‍ ശില്‍പയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുത്തത്.

വാഹനങ്ങള്‍ കണ്ടുകെട്ടിയതിന് പുറമെ സംരക്ഷിത മേഖലയില്‍ ഓഫ്‌റോഡ് റേസിംഗില്‍ ഏര്‍പെട്ടവര്‍ക്കെതിരെ വനംവകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക ഫോറസ്റ്റ് ആക്ട് 1963 പ്രകാരമാണ് വനം വകുപ്പ് ഇവര്‍ക്കെതിരെ കേസെടുത്തത്.മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒരു എസ്‌റ്റേറ്റ് ഉടമയാണ് വിനോദസഞ്ചാരികളെ അഡ്ചനഹള്ളിക്ക് സമീപത്തെ റിസര്‍വ് ഫോറസ്റ്റില്‍ ഓഫ്‌റോഡിംഗിനായി കൊണ്ടുപോയതെന്നാണ് പറയപ്പെടുന്നത്.

vehicle seized

ഇത്തരം സംരക്ഷിത മേഖലകളിലേക്ക് വിനോദസഞ്ചാരികളൈ കൊണ്ടു പോകരുതെന്ന് താക്കീത് ചെയ്ത്‌കൊണ്ട് അധികൃതര്‍ നേരത്തെ തന്നെ റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചിലര്‍ ഈ മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുകയായിരുന്നു. വന്യജീവികളുടെ സൈ്വര്യസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുകയും സസ്യജാലങ്ങളുടെ നാശത്തിനും ഇത്തരം അനധികൃത പ്രവേശനങ്ങള്‍ കാരണമായി. ഓഫ്‌റോഡിംഗിനായി വനത്തില്‍ അതിക്രമിച്ച് കടക്കുന്ന വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്.

പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് നടപടിയെടുത്തത്. ബിസിനസ് താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ചില റിസോര്‍ട്ട് ഉടമകള്‍ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് വിനോദസഞ്ചാരികളെ സംരക്ഷിത മേഖലകളിലേക്ക് കൊണ്ട് പോകുന്നതായി പൊലീസ് പറഞ്ഞു. വനങ്ങള്‍ പോലുള്ള സംരക്ഷിത മേഖലകളില്‍ ഓഫ്‌റോഡ് റേസിംഗ് നടത്തുന്നത് പരിസ്ഥിതിക്കും ഒപ്പം വന്യജീവികള്‍ക്കും ഭീഷണിയാണ്.

vehicle seized

എന്നാല്‍ റേസിംഗ് പ്രേമം മൂത്ത് ചിലര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കും. ആശങ്കാജനകമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മൂക്കുകയറിടാന്‍ കര്‍ണാടക വനംവകുപ്പിന്റെ ഈ നടപടികള്‍ വലിയ പ്രചോദനമാകും. മറ്റ് സംസ്ഥാനങ്ങളിലെ വനം വകുപ്പ് അധികൃതരും ഇത്തരത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടാല്‍ ഇത്തരം കേസുകള്‍ കുറയുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലെ ചില വിനോദസഞ്ചാര മേഖലകളില്‍ നിന്നും ഇത്തരം പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്.

കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കക്കാടംപോയിലില്‍ നിന്ന് സമീപകാലത്തായി പ്രദേശവാസികള്‍ ഇത്തരത്തില്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. സംരക്ഷിത മേഖലകളില്‍ വാഹനം കയറ്റുന്നത് മാത്രമല്ല പ്രദേശം മലിനമാക്കുകയും പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായി. വനങ്ങള്‍ പോലെ തന്നെ ടൂറിസ്റ്റുകള്‍ ബീച്ചുകളില്‍ വാഹനം ഇറക്കുന്നതും അധികൃതര്‍ക്ക് വലിയ തലവേദനയാണ്. ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കര്‍ശനമായ നടപടികളാണ് ആവശ്യം.

More from DriveSpark

Article Published On: Monday, July 17, 2023, 16:30 [IST]
English summary
Off roading in reserve forest 10 suvs including mahindra thar and toyota fortuner seized
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X