രാജ്യത്തെ മികച്ച ഓഫ്റോഡർ ആരാണെന്ന് വീഡിയോ കണ്ടാൽ മനസിലാകും, ഥാർ റോക്സിനെ മലത്തിയടിച്ചോ?

ആരാണ് മികച്ച ഓഫ്റോഡർ എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതായിരിക്കാം, എന്നാൽ ശരിക്കും ആരായിരിക്കുമെന്ന് അറിയാൻ യൂട്യൂബർമാർ പലപ്പോഴും പല ഓഫ്റോഡ് മത്സരങ്ങൾ നടത്താറുണ്ട്. അത്തരത്തിലുള്ള ഒരു ഓഫ്റോഡ് യുദ്ധമാണ് സോഷ്യൽ മീഡിയയിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. മഹീന്ദ്ര ഥാർ ത്രീ ഡോർ, ഥാർ റോക്‌സ്, ഫോഴ്‌സ് ഗൂർഖ, ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്നിവ തമ്മിലുള്ള ഈ ഓഫ് റോഡ് മത്സരത്തിൻ്റെ വീഡിയോ കാണാൻ തന്നെ രസമാണ്. ഇവയെല്ലാം നമ്മുടെ വിപണിയിൽ വിൽപനയിലുള്ള ഏറ്റവും മികച്ച ഓഫ്-റോഡിംഗ് വാഹനങ്ങളാണെന്ന് അറിയാമല്ലോ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഓഫ്-റോഡിംഗ് കമ്മ്യൂണിറ്റി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കൊണ്ട് നിർമാതാക്കൾ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ നിർബന്ധിതരാകുകയാണ്.

വരുൺ വസിഷ്ഠ് എന്ന വ്ലോഗറിൻ്റെ യുട്യൂബ് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി എസ്‌യുവി ഉടമകളുള്ള ഒരു ഓഫ്-റോഡിംഗ് ലൊക്കേഷനിലാണ് വ്ലോഗർ. ഇതൊരു മനുഷ്യനിർമിത ട്രാക്കല്ല എന്നത് കൊണ്ട് തന്നെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു എന്നതാണ് സത്യം. വഴുവഴുപ്പുള്ള ചരിവിലൂടെയുള്ള മുകളിലേക്ക് കയറാനുള്ള വെല്ലുവിളിയാണ് ഏറ്റവും ഭയക്കേണ്ടത്. ആഫ്റ്റർ മാർക്കറ്റ് അലോയ്കൾ ഉണ്ടായിരുന്നിട്ടും ത്രീ ഡോർ മഹീന്ദ്ര ഥാറിന് മുകളിലേക്ക് കയറാൻ കഴിഞ്ഞു.

ഉപരിതലം കൂടുതൽ കൂടുതൽ വെല്ലുവിളി നിറഞ്ഞതായതിനാൽ പിന്നീടുള്ള ഓരോ എസ്‌യുവിയും ബുദ്ധിമുട്ടുന്നത് കാണാം. ഥാർ റോക്‌സ്, ഗൂർഖ ഡ്രൈവർമാർക്ക് പലതവണ ശ്രമിച്ചിട്ടും മുകളിലെത്താൻ കഴിഞ്ഞില്ല. വേണ്ടത്ര ട്രാക്ഷൻ ഉണ്ടായിരുന്നില്ല എന്നതാണ് പ്രശ്നം. എന്നിരുന്നാലും, അവസാന ടൊയോട്ട ഫോർച്യൂണർ ലെജൻഡർ ആയിരുന്നു. വളരെ വഴുക്കലുളള ഒരു പ്രതലത്തിൽ അവസാനമായി പോകേണ്ടതിൻ്റെ സാധ്യതകൾക്കിടയിലും ഈ റൗണ്ട് കീഴടക്കാൻ അതിന് കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

ഓഫ്റോഡിങ്ങ് താൽപ്പര്യമുളളവർക്ക് ഈ മോഡലുകളിൽ ഏത് സ്വന്തമാക്കിയാലും അത് നഷ്ടമായി കണക്കാക്കാൻ സാധിക്കില്ല. പുതിയ ഥാർ റോക്സിൻ്റെ വിവരങ്ങളിലേക്ക് വന്നാൽ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഈ വര്‍ഷം ഓഗസ്റ്റിലാണ് മഹീന്ദ്ര ജനപ്രിയ മോഡലായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് പുറത്തിറക്കിയത്. ബുക്കിംഗ് തുടങ്ങി 60 മിനിറ്റിനുള്ളില്‍ 1.7 ലക്ഷം ബുക്കിംഗുകള്‍ നേടി ഥാര്‍ റോക്‌സ് റെക്കോഡിട്ടിരുന്നു. ദസറ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 12-നാണ് എസ്‌യുവിയുടെ വിതരണം തുടങ്ങിയത്.

ബോക്സി ഡിസൈനും പ്രീമിയം സവിശേഷതകളും ഉള്ള ഒരു പരുക്കന്‍ എസ്‌യുവിയാണ് ഥാര്‍ റോക്‌സ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. എന്നാല്‍ 4×4 ഓപ്ഷന്‍ ഡീസല്‍ വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ. 172 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് എസ്‌യുവിയില്‍ ലഭ്യമാകുന്നത്.

പെട്രോള്‍ പതിപ്പില്‍ 174 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 2.0-ലിറ്റര്‍ എംസ്റ്റാലിയണ്‍ സീരീസ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ വാങ്ങാം.

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ ആകര്‍ഷകമായ ഫീച്ചറുകള്‍ കാറിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും മറ്റും ഉള്‍പ്പെടുന്ന ലെവല്‍ 2 ADAS ആണ് റോക്സിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇടുങ്ങിയ ഇടങ്ങളിലൂടെ വാഹനമോടിക്കുമ്പോള്‍ സഹായകരമാകുന്ന 360 ഡിഗ്രി ക്യാമറയും ഇതില്‍ വരുന്നു. ഓഫ്-റോഡിംഗ് നടത്തുമ്പോള്‍ ഉപയോഗപ്രദമാകുന്ന സ്മാര്‍ട്ട് ക്രാള്‍ അസിസ്റ്റ്, ഇന്റലി-ടേണ്‍ വിത്ത് ദി റോക്സ് തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര ഥാറിന്റെ പ്രത്യേകതകളാണ്.

More from DriveSpark

Article Published On: Wednesday, November 6, 2024, 8:30 [IST]
English summary
Offroad competition between thar roxx gurkha and fortuner legender video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X