1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ഒട്ടു മിക്ക വീടുകളിലും വാഹനങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ ഇന്ധന വില ഓരോ വ്യക്തിയുടെയും ജീവിതത്തെ നല്ല രീതിയില്‍ ബാധിക്കുന്നുമുണ്ട്. ഏഴ് മാസത്തിലേറെയായി വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ ചില്ലറ വില്‍പ്പന വില ഇപ്പോഴും വളരെ ഉയര്‍ന്ന് തന്നെയാണ്.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

ഇതേസമയമാണ് ഇന്ത്യയിലെ എണ്ണ കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 10 രൂപ ലാഭത്തിലാണ് വില്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അത് ഇന്ധനത്തിന്റെ ചില്ലറ വില്‍പന വിലയെ ബാധിക്കുകയോ ഉപഭോക്താക്കള്‍ക്ക് ആശ്വസം ഏകുകയോ ചെയ്യുന്നില്ല.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

പെട്രോളില്‍ നിന്ന് ലിറ്ററിന് 10 രൂപ ലാഭം നേടുമ്പോള്‍ എണ്ണ കമ്പനികള്‍ക്ക് ഡീസല്‍ ലിറ്ററിന് 6.5 രൂപ നഷ്ടമാകുന്നതായും പിടിഐ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പെട്രോളില്‍ കിട്ടുന്ന ലാഭം കൊണ്ട് ഈ നഷ്ടം നികത്താനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ ഇന്ധന വില കുറയുമെന്ന ഒരു പ്രതീക്ഷയും വേണ്ട.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. വില കൂടിയപ്പോള്‍ അവര്‍ നഷ്ടം നേരിട്ടതായും ഇപ്പോള്‍ അത് നികത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഡിസംബറിനുമിടയില്‍, എണ്ണ കമ്പനികള്‍ പെട്രോളില്‍ ലിറ്ററിന് 10 രൂപ ലാഭം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ കമ്പനികള്‍ക്ക് പെട്രോളിന് ലിറ്ററിന് 17.4 രൂപയും ഡീസലിന് 27.7 രൂപയും നഷ്ടം രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇത്.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

'2022 ജൂണ്‍ 24-ന് അവസാനിച്ച ആഴ്ചയില്‍ പെട്രോളിന് ലിറ്ററിന് 17.4 രൂപയും ഡീസല്‍ ലിറ്ററിന് 27.7 രൂപയും എന്ന റെക്കോര്‍ഡ് നഷ്ടത്തിന് ശേഷം, പെട്രോളിന്റെ മാര്‍ജിന്‍ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍ 2022) ലിറ്ററിന് 10 രൂപ പോസിറ്റീവ് ആയി കണക്കാക്കുന്നു. അതേസമയം ഡീസല്‍ നഷ്ടം ഇതേ പാദത്തില്‍ ലിറ്ററിന് 6.5 രൂപയായി ചുരുങ്ങാന്‍ സാധ്യതയുണ്ട' ഐസിഐസിഐ സെക്യൂരിറ്റീസ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ധനവില മാറിയുംമാറിഞ്ഞുമായിരുന്നു ഇരിന്നിരുന്നത്. നമ്മുടെ രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാത്തിലധികം അന്താരാഷ്ട്ര വിപണിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയിലെ കയറ്റിറക്കങ്ങള്‍ ഇന്ത്യയിലെ എണ്ണ കമ്പനികളെ സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളില്‍ നിന്ന് അവസാനമായി വില പുതുക്കിയത്.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

ഇന്‍പുട്ട് ക്രൂഡ് ഓയില്‍ വില ബാരലിന് 102.97 ഡോളറില്‍ നിന്ന് ജൂണില്‍ 116.01 ഡോളറായി ഉയര്‍ന്നിട്ടും ഈ മാസം 78.09 ഡോളറായി കുറഞ്ഞിട്ടും 2022 ഏപ്രില്‍ 6 മുതല്‍ മൂന്ന് എണ്ണ കമ്പനികളും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ചില്ലറ വില്‍പ്പന വിലയേക്കാള്‍ ഇന്‍പുട്ട് ചെലവ് കൂടുതലായപ്പോള്‍ വില പിടിച്ചുനിര്‍ത്തുന്നത് മൂന്ന് കമ്പനികളെയും അറ്റ വരുമാന നഷ്ടത്തിലേക്ക് നയിച്ചു.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

2020-ല്‍ കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഇന്ധന വില റെക്കോഡ് തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. എന്നാല്‍ 2022-ല്‍ റഷ്യ ഉക്രെയ്നെ ആക്രമിച്ചതോടെ രംഗം വീണ്ടും മാറിമറിഞ്ഞു. 2022 മാര്‍ച്ചില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് ഏകദേശം 140 ഡോളര്‍ എന്ന 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നു. മുന്‍നിര ഇറക്കുമതിക്കാരില്‍ നിന്നുള്ള ദുര്‍ബലമായ ഡിമാന്‍ഡ് കാരണമാണ് ഇത്.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

85 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു രാജ്യമെന്ന നിലക്ക് ഈ കുതിച്ചുചാട്ടം ഇന്ത്യയില്‍ പണപ്പെരുപ്പം കൂട്ടുകയും കോവിഡില്‍ നിന്ന് കരകയറി വരുന്ന സാമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍, വിപണിയുടെ ഏകദേശം 90 ശതമാനവും നിയന്ത്രിക്കുന്ന മൂന്ന് എണ്ണ കമ്പനികളും കുറഞ്ഞത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവിലേക്ക് പെട്രോള്‍, ഡീസല്‍ വില മരവിപ്പിച്ചു.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

2021 നവംബറിന്റെ തുടക്കത്തില്‍ ഇന്ധന വില ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ കുറഞ്ഞ എണ്ണവില മുതലെടുക്കാന്‍ എണ്ണ കമ്പനികള്‍ നടപ്പാക്കിയ പ്രതിദിന വില പരിഷ്‌കരണം നിര്‍ത്തി. ഇത് കോവിഡ് മഹാമാരിയുടെ സമയത്തെ കുറഞ്ഞ ഇന്ധന വിലയുടെ പ്രയോജനം നേടാന്‍ വേണ്ടി കൂട്ടിയ എക്‌സൈസ് തീരുവ കുറക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചു.

1 ലിറ്റർ പെട്രോളിന് എണ്ണ കമ്പനികള്‍ക്ക് ലാഭം 10 രൂപ; എന്നിട്ടും വില കുറക്കാത്തത് എന്ത് ?

വില മരവിപ്പിക്കല്‍ 2022 വരെ തുടര്‍ന്നു. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം മാര്‍ച്ച് പകുതി മുതല്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഇതോടെ എക്‌സൈസ് തീരുവ വീണ്ടും കുറക്കുകയുണ്ടായി. ഏപ്രില്‍ 6-ന് ആരംഭിച്ച നിലവിലെ വില മരവിപ്പിക്കല്‍ തുടരുകയാണ്. മൂന്ന് ചില്ലറ വ്യാപാരികള്‍ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന് നഷ്ടപരിഹാരം നല്‍കാനാണ് പെട്രോളിയം മന്ത്രാലയം ശ്രമിക്കുന്നത്.

More from DriveSpark

Article Published On: Monday, January 9, 2023, 14:00 [IST]
English summary
Oil companies selling petrol at a profit of rs 10 per litre in india why retail price not reduced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X