ഇ-രാജയെ പരിചയപ്പെടൂ
ഓട്ടോമോബൈൽ ഇൻഡസ്ട്രിയ്ക്ക് ഹൈ ഡെൻസിറ്റി പ്ളാസ്റ്റിക്കുകൾ നിർമ്മിച്ച് കൊടുക്കുന്ന ഓകെ പ്ളെ, ഇ-രാജ എന്ന പുതിയ ഇ-റിക്ഷ ലോഞ്ച് ചെയ്തിരിക്കുകയാണ്. ദില്ലിയിലെ ഇതിന്റെ ടാക്സ് അടക്കം ദില്ലി വില 1.15 മുതൽ 1.25 ലക്ഷം വരെയാണ്.
ഡ്രൈവർ അടക്കം നാല് പേർക്ക് ഇരിക്കാൻ പാകത്തിനാണ് ഇതിന്റെ നിർമ്മിതി. പൊലൂഷൻ ഫ്രീ റിക്ഷയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇ-റിക്ഷയെ കൂടുതൽ അറിയാൻ താഴെയുള്ള സ്ളൈഡുകൾ പരിശോധിക്കൂ

100% ഇന്ത്യയിൽ രൂപകൽപന ചെയ്തതും നിർമ്മിച്ചതുമാണ് ഇ-രാജയെന്ന് കമ്പനി ഉറപ്പ്‌നൽകുന്നു. ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ള 90% സാമഗ്രഹികളും ഇന്ത്യയിൽ നിന്നുള്ളതാണ്.

എൈസിഎടി(ICAT) സെർട്ടിഫിക്കേഷൻ ഉള്ള സീറോ എമിഷൻ പ്ളാസ്റ്റിക് ബോഡിയാണുള്ളത്. ഇത് ഭാരക്കുറവുള്ളതും, അറ്റക്കുറ്റപ്പണികൾ നടത്താൻ വളരെ എളുപ്പമുള്ളതുമാണ്. വിവിധ വർണ്ണങ്ങളാൽ ഇതിനെ മോടിപിടിപ്പിക്കാവുന്നതുമാണ്.

ഈ വാഹനത്തിന്റെ ബേസ് വളരെ വിശാലവും ഉറപ്പുള്ളതുമാണ്. ഇതിന്റെ ഹാന്റിലുകൾ ഈട് നിൽക്കുന്നതും വെള്ളംതട്ടിക്കാവുന്ന മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.

നിർമ്മാണത്തിനായി ആണികളോ തടികഷ്ണങ്ങളോ ഉപയോഗിച്ചിട്ടില്ല. പല നിറങ്ങളിൽ ഇവ ലഭ്യമാണ്.

ഹരിയാനയിലും തമിഴ്‌നാടിലുമുള്ള രണ്ട് യൂണിറ്റുകളിൽ നിന്ന് 3,00,000 ഇ-റിക്ഷകൾ ഇറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഹരിയാനയിലെ സോഹ്നയിൽ നിന്ന് ഉത്തരേന്ത്യയിലേക്കും, തമിഴ്‍നാടിലെ റാണിപേട്ടിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും ഈ വാഹനങ്ങൾ അയക്കപ്പെടും.

10ദശലക്ഷം സൈക്കിൾ റിക്ഷയും 7.5 ദശലക്ഷം ഓട്ടോറിക്ഷകളുമാണ് നമ്മുടെ രാജ്യത്തുള്ളത്. ഇത് കാലക്രമേണ ഇ-റിക്ഷകൾക്ക് വഴിമാറി കൊടുക്കുമെന്നാണ് കമ്പനി ഉറച്ച് വിശ്വസിക്കുന്നത്.


Click it and Unblock the Notifications








