ബിജിലിയാണ് താരം; ഓലയുടെ പുതിയ ജീവനക്കാരൻ വൈറലായി
ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓലയിലെ പുതിയതായി ജോലിക്ക് കയറിയ ജീവനക്കാരൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടായിരിക്കും ഒരു ജീവനക്കാരൻ ഇത്രയ്ക്ക ആഘോഷിക്കപ്പെടാൻ കാരണം എന്ന് എല്ലാവർക്കും ഒരു സംശയം ഉണ്ടായേക്കാം. സംഭവം മറ്റൊന്നുമല്ല ഓലയുടെ മേധാവി ഭവീഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം നിയമിച്ച പുതിയ ജീവനക്കാരന്‍ എന്ന് പറയുന്നത് ഒരു നായയാണ്.
ബിജിലി എന്നാണ് പുതിയ ജീവനക്കാരനായ നായയ്ക്ക് അദ്ദേഹം പേര് നല്‍കിയിരിക്കുന്നത്. ഇലക്ട്രിസിറ്റി എന്നാണ് ഈ പേരിന്റെ അര്‍ഥം. ബിജിലിയെ ജീവനക്കാരനായി അംഗീകരിക്കുക മാത്രമല്ല ഓല ഇലക്ട്രിക്കിന്റെ ഐഡി കാര്‍ഡും നായയ്ക്ക് നല്‍കിയിട്ടുണ്ട്. പേരും ഫോട്ടോയും ഉള്‍പ്പെടെയാണ് ഐഡി കാര്‍ഡ് ഒരുക്കിയിരിക്കുന്നത്. 440 വി എന്നാണ് പുതിയ ജീവനക്കാരൻ്റെ എംപ്ലോയി കോഡ്. രക്തഗ്രൂപ്പായി പി.എ.ഡബ്ല്യു പോസിറ്റീവ്, എമര്‍ജന്‍സി കോണ്ടാക്ട് നമ്പറിന്റെ സ്ഥാനത്ത് ബി.എ. ഓഫീസ് എന്നുമാണ് കാർഡിൽ നൽകിയിരിക്കുന്നത്.

കമ്പനിയുടെ മെസേജിങ്ങ് സംവിധാനമായ സ്ലാക്കാണ് ബിജിലിയുടെ കോണ്ടാക്ട് വിവരമായി നല്‍കിയിട്ടുള്ളത്. ഐ.ഡി. കാര്‍ഡില്‍ നല്‍കിയിട്ടുള്ള അഡ്രസിന്റെ അടിസ്ഥാനത്തില്‍ ഒലയുടെ കോറമംഗലയിലുള്ള ഓഫീസിലാണ് ബിജിലി ജോലി ചെയ്യുന്നതെന്ന് അറിയുന്നത്. ഓലയുടെ സിഇഓ തന്നെയാണ് ഈ കാര്യങ്ങൾ തൻ്റെ ട്വീറ്റിലുടെ എല്ലാവരിലേക്കും പങ്കുവെച്ചത്.
ഓല S1 എയർ ഇലക്‌ട്രിക് സ്‌കൂട്ടറിന് വിപണിയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പർച്ചേസ് വിൻഡോ ആരംഭിച്ച് ഇതുവരെ ഇലക്‌ട്രിക് സ്‌കൂട്ടറിനെ തേടി എത്തിയിരിക്കുന്നത് 50,000 ബുക്കിംഗുകളാണെന്ന് ഓല പറയുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് മോഡലിനായുള്ള പർച്ചേസ് വിൻഡോ ജൂലൈ 27-നാണ് ആരംഭിക്കുന്നത്.

ഇത് ആരംഭിച്ച് വെറും നാല് ദിവസത്തിനുള്ളിലാണ് S1 എയർ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനായി അരലക്ഷത്തോളം ആളുകൾ ഇരച്ചെത്തിയത്. 1.09 ലക്ഷം രൂപ (FAMEII സബ്‌സിഡി ഉൾപ്പെടെ) എക്‌സ്ഷോറൂ വിലയിലാണ് ഇപ്പോൾ മോഡൽ വാങ്ങാനാവുക. ആദ്യത്തെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാവും ഈ വിലയിൽ ഇവി ലഭ്യമാക്കുക എന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ പ്രാരംഭ വിലയുലുള്ള ഓഫർ ഓല നീട്ടിയതായി അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ വാഹനങ്ങളോടൊപ്പം ചാര്‍ജിംഗ് ആക്സസറികള്‍/ ഓഫ്ബോര്‍ഡ് ചാര്‍ജറുകള്‍ വാങ്ങിയ ഉപഭോക്താക്കള്‍ക്ക് 130 കോടി രൂപ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്. ഫെയിം പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് അധിക വിലയ്ക്ക് ആക്സസറികള്‍ വില്‍ക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം.
ചാര്‍ജറുകളും സോഫ്റ്റ്വെയറും പോലുള്ള അവിഭാജ്യ ഘടകങ്ങള്‍ വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതലായി ആക്സസറികളാക്കി വില്‍ക്കാന്‍ പാടില്ലെന്നാണ് ഫെയിം പദ്ധതി ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നത്. വാഹന വില പരിധിക്കുള്ളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു ഇത്. ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന കാരണം കൊണ്ട് സര്‍ക്കാറിന് ഫെയിം പദ്ധതികള്‍ പ്രകാരം നല്‍കുന്ന സബ്‌സിഡി തടഞ്ഞുവെക്കാം.
2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 2023 മാര്‍ച്ച് 30 വരെ ജനറേറ്റുചെയ്ത ബില്ലിംഗുകള്‍ക്ക് പണം തിരികെ ലഭിക്കുന്നതാണ്. ചാര്‍ജറിന് ഈടാക്കിയ പണം തിരികെ നല്‍കാന്‍ കമ്പനി തീരുമാനിച്ചത് ഗുണകരമാണ്. ഇത് കൂടുതല്‍ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സാമ്പത്തിക സഹായം നേടിയെടുക്കുന്ന കമ്പനികള്‍ക്ക് താക്കീത് കൂടിയാകും സംഭവം.
ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാനുള്ള ഓല ഇലക്ട്രിക്കിന്റെ തീരുമാനം ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഒരു ശരിയായ ചുവടുവെപ്പാണ്. ഫെയിം മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെ അധികാരികള്‍ കണ്ണടക്കുകയില്ലെന്നും സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലം അനുഭവിക്കേണ്ടി വരുമെന്ന് മറ്റ് നിര്‍മാതാക്കള്‍ക്ക് ഒരു പാഠം കൂടിയാണ് ഈ സംഭവം. ഇവികളിലേക്കുന്ന മാറ്റം സുഖമവും വിജയകരവുമാക്കാന്‍ നിര്‍മാതാക്കള്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.
2023 ഏപ്രിലില്‍ തങ്ങള്‍ 30,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഓല ഇലക്ട്രിക് അവകാശപ്പെട്ടു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ 40 ശതമാനം വിപണി വിഹിതം തങ്ങള്‍ കൈപ്പിടിയിലാക്കിയതായി ഓല ചൊവ്വാഴ്ച അറിയിച്ചു. ഓല S1 എയര്‍, ഓല S1, ഓല S1 പ്രോ എന്നിങ്ങനെ മൂന്ന് ഇവികളാണ് ഓല ഓഫര്‍ ചെയ്യുന്നത്.


Click it and Unblock the Notifications