ബെന്‍സ് കാറിനെ 'സൈഡില്‍ നിര്‍ത്തി' വെള്ളക്കെട്ടില്‍ മാസ്സ് കാണിച്ച് ഓല

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ യൂട്യൂബര്‍ കടലില്‍ ഇറക്കിയ വൈറല്‍ വീഡിയോയെ കുറിച്ച് ഞങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കടല്‍വെള്ളത്തില്‍ ഏതാണ്ട് മുഴുവനായും മുങ്ങിയിട്ടും യാതൊരു കൂസലുമില്ലാതെ പ്രവര്‍ത്തിച്ച ഓല ഇലക്ട്രിക് സ്‌കൂട്ടിന്റെ വീഡിയോ പലരിലും അത്ഭുതമുളവാക്കി.

ഇപ്പോള്‍ ഒരു മെര്‍സിഡീസ് ബെന്‍സ് വെള്ളക്കെട്ടില്‍ കുടുങ്ങിയപ്പോള്‍ സൈഡില്‍ കൂടി കൂളായി കടന്ന് പോകുന്ന ഒരു ഓല ഇവിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അടുത്തിടെയാണ് ഗുജറാത്ത് അടക്കം ഇന്ത്യയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ബിപര്‍ജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ വിവിധ നഗരങ്ങളെ ഇത് വലിയ രീതിയില്‍ ബാധിച്ചു. കനത്ത് മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളം കയറി.

mercedes benz stuck ola s1 pro wades through water

പ്രധാന റോഡുകളില്‍ പലയിടത്തും വെള്ളം കയറിയതോടെ വാഹനങ്ങള്‍ക്കും കനത്ത നാശങ്ങളുണ്ടായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ മേഖലയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഹൈവേയുടെ സര്‍വീസ് റോഡില്‍ വെച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ സമീപത്തെ ഹൈവേയിലൂടെ നിരനിരയായി ഓടുന്നത് കാണാം. സര്‍വീസ് റോഡിലൂടെ വെള്ളം ഒഴുകുകയാണ്. എന്നാല്‍ വെള്ളക്കെട്ടിലേക്ക് ഇറക്കാന്‍ ശ്രമിച്ച മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസ് കാര്‍ പകുതിയില്‍ വെച്ച് നിന്നതായി കാണാം.

ഈ കാര്‍ ഹൈഡ്രോലോക്ക് ചെയ്യപ്പെട്ടതായാണ് തോന്നുന്നത്. അതേസമയം തന്നെ കാറിന് അടുത്ത് കൂടി വെള്ള നിറത്തിലുള്ള ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് പേര്‍ വരുന്നതായി കാണാം. ഓല വരുമ്പോള്‍ അത് വെള്ളക്കെട്ടില്‍ നിന്ന്‌പോകുമെന്ന് പലരും പ്രതീക്ഷിച്ച് കാണും. എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച് ഓല ഇവി ഒരു പ്രശ്‌നവുമില്ലാതെ വെള്ളക്കെട്ട് എളുപ്പത്തില്‍ മുറിച്ചുകടന്നു. ഓലയുടെ സ്ഥാനത്ത് വേറെ വല്ല പെട്രോള്‍ സ്‌കൂട്ടറോ മോട്ടോര്‍സൈക്കിളോ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ.

mercedes benz stuck ola s1 pro wades through water

കാരണം എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ അടക്കമുള്ള ഓപണിംഗുകളില്‍ കൂടി എഞ്ചിനിലേക്ക് വെള്ളം എത്താന്‍ സാധ്യതയുള്ളതിനാല്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറക്കുന്നത് അപകടകരമാണ്. എക്സ്ഹോസ്റ്റ് പൈപ്പിന് പുറമെ ഇത്തരം വാഹനങ്ങളില്‍ എയര്‍ ഇന്‍ടേക്ക് ഏരിയയിലൂടെയും വെള്ളം എഞ്ചിനിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറിന് എക്‌സ്‌ഹോസ്റ്റ് ഇല്ല എന്നതും അതിന് IP67 സര്‍ട്ടിഫൈഡ് ബാറ്ററിയുണ്ട് എന്ന കാര്യവും ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും.

അതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വെള്ളത്തില്‍ മുങ്ങിയാലും ബാറ്ററി ഏരിയയില്‍ വെള്ളം എത്തില്ല. ഇത് ഇലക്ട്രിക് സ്‌കൂട്ടറിനെ വെള്ളത്തില്‍ പോലും സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമാക്കുന്നു. ജര്‍മ്മന്‍ ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നിവ നിര്‍മിക്കുന്ന കാറുകളുടെ എയര്‍ ഇന്‍ടേക്ക് ഏരിയ റോഡിനോട് വളരെ അടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അതിനാല്‍ തന്നെ വെള്ളക്കെട്ടുള്ള റോഡുകളിലോ സ്ഥലങ്ങളിലോ വാഹനം ഇറക്കുമ്പോള്‍ എയര്‍ ഇന്‍ടേക്ക് ഏരിയയിലൂടെ വെള്ളം എഞ്ചിനിലേക്ക് പോയി ഹൈഡ്രോലോക്ക് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇവിടെ വെള്ളക്കെട്ട് മുറിച്ച് കടക്കാന്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പനയും ഉപകാരപ്രദമായിട്ടുണ്ട്. ICE വാഹനങ്ങള്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ മഴക്കാലത്ത് അല്‍പ്പം കരുതല്‍ വേണം.

പ്രളയബാധിത വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് നല്ലൊരു സംഖ്യ ചെലവാകും. ഒപ്പം തന്നെ ഇത്തരം വാഹനങ്ങള്‍ക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ മാര്‍ക്കറ്റ് ഇടിയുകയും ചെയ്യും. എന്നാല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടറിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ഇത്തരം കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുപോലെ തന്നെ ബസുകളും ട്രക്കുകളും പോലുള്ള ഭാരമേറിയ വാണിജ്യ വാഹനങ്ങള്‍ ഇതുപോലെ മഴവെള്ളത്തെ ഈസിയായി കീറിമുറിച്ച് പോകുന്നു.

ഇവയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് ഉപകാരപ്പെടുന്നത്. എന്നാല്‍ ഇലക്ട്രിക് കാറുകളും എസ്യുവികളും ഇത്തരം വെള്ളക്കെട്ടുകളില്‍ ഇറക്കുന്നത് നല്ലതല്ല. കാരണം കാറിന്റെ ഡോറുകള്‍ക്കുള്ളിലൂടെ വെള്ളം അകത്ത് കയറാന്‍ സാധ്യത വളരെ കൂടുതലാണ്. കാറിനുള്ളില്‍ വെള്ളം കയറിയാല്‍ അത് ഇലക്ട്രിക്കല്‍ തകരാറുകള്‍ അടക്കം ഉണ്ടാകാന്‍ കാരണമാകും. അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

ഇവികള്‍ ഉണ്ടെന്ന് കരുതി നിങ്ങള്‍ ഒരിക്കലും ഇത്തരം സാഹസങ്ങള്‍ക്ക് മുതിരരുത്. കാരണം ഒരു അംഗീകൃത നിര്‍മ്മാതാവില്‍ നിന്നുള്ള ബാറ്ററി അല്ല ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നതെങ്കില്‍ അവിടെ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ വെള്ളം നിറഞ്ഞ റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ബാറ്ററികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ ജീവന് വരെ ഭീഷണിയായി മാറും.

More from DriveSpark

Article Published On: Monday, June 26, 2023, 13:47 [IST]
English summary
Ola electric scooter wades through waterlogged road where mercedes benz car stuck viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X