ഇലക്ട്രിക് യുഗത്തിന് പച്ചക്കൊടി വീശി എം കെ സ്റ്റാലിൻ; ഓലയും തമിഴ്നാട് സർക്കാരും ധാരണ

ഇലക്ട്രിക് യുഗമെന്ന് പറഞ്ഞാൽ സത്യത്തിൽ ഇതാണ്. എവിടേയും ഇവി മയം, സത്യത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി കുതിച്ചുയരുകയാണ്. അതിന് കൂടുതൽ പിന്തുണ നൽകുന്ന പ്രവർത്തികളാണ് ചില സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്നത്. ഏറ്റവും മികച്ച ഒരു മാതൃകയാണ് തമിഴ്നാട് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്.

ഓല ഇലക്ട്രിക് മൊബിലിറ്റിയുമായി 7,614 കോടി രൂപ മുതൽമുടക്കിൽ ഫോർ വീലർ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും അതോടൊപ്പം തന്നെ 20 GW ബാറ്ററി നിർമ്മാണ ശേഷി സ്ഥാപിക്കുന്നതിനും സർക്കാർ ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണ്. 3111 പേർക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കാൻ പോകുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത.

ഇലക്ട്രിക് യുഗത്തിന് പച്ചക്കൊടി വീശി എം കെ സ്റ്റാലിൻ; ഓലയും തമിഴ്നാട് സർക്കാരും ധാരണ

ഫെബ്രുവരി 14 നാണ് തമിഴ്‌നാട് സർക്കാർ ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയം 2023 പുറത്തിറക്കിയത്, ഇതുവഴി ഇവി വ്യവസായത്തിന് വലിയ ഉത്തേജനം നൽകിക്കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപം നേടാനും അതിലുപരി 1.50 ലക്ഷം ജോലി സാധ്യതകൾ സൃഷ്ടിക്കുവാനും കഴിയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ഫെബ്രുവരി പതിനാലിന് സെക്രട്ടേറിയറ്റിൽ സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുതിയ നയം ഔദ്യോഗികമായി പുറത്തിറക്കിയത്. 100 ശതമാനം റോഡ് നികുതിയാണ് ഇവികൾക്ക് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്. അത് വഴി ഇലക്ട്രിക് വാഹനങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അഭിപ്രായപ്പെട്ടത്

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ ഒന്നാം സ്ഥാനക്കാരാണ് ഓല ഇലക്ട്രിക്. ഓലയില്‍ നിന്നുള്ള ഓരോ അപ്‌ഡേറ്റുകളും വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുളളത്.ഇന്ന് ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റ് ഭരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി. കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില പുതിയ വേരിയന്റ് സമ്മാനിച്ചപ്പോള്‍ മറ്റൊരു സര്‍പ്രൈസും കരുതിയിരുന്നു. വരാനിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ആദ്യ ടീസറുകള്‍ ഓല പങ്കുവെച്ചു.

ഇന്ത്യയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ യുഗത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിടുന്ന ഓലക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തും ചുവടുറപ്പിക്കണം. ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ അവര്‍ നേടിയ മിന്നുന്ന വിജയം നോക്കുമ്പോള്‍ അവര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും സമാനമായ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ വേരിയന്റ് ലൈനപ്പ് പുനഃക്രമീകരിച്ചിരിക്കുകയാണ് ഓലയിപ്പോള്‍.

ഇലക്ട്രിക് യുഗത്തിന് പച്ചക്കൊടി വീശി എം കെ സ്റ്റാലിൻ; ഓലയും തമിഴ്നാട് സർക്കാരും ധാരണ
മോഡലിന് ഇപ്പോള്‍ കുറഞ്ഞ റേഞ്ചുള്ള 2 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2.5 kWh ബാറ്ററി പായ്ക്കിന്റെ പകരക്കാരനായാണ് ചെറിയ ബാറ്ററി പായ്ക്ക് എത്തുന്നത്. 84,999 രൂപയില്‍ വരുന്ന ഓല S1 എയറില്‍ ഇത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഓല S1-ന്റെ 2 kWh വേരിയന്റിന്റെ വില 99,999 രൂപയാണ് (എക്‌സ്-ഷോറൂം). വീട്ടിലെ സാഹചര്യത്തില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ എടുക്കും.

ചെറിയ ബാറ്ററി പായ്ക്ക് ആയതിനാലാണ് ചാര്‍ജിംഗിന് കൂടുതല്‍ സമയമെടുക്കുന്നത്. ഗെരുവ, മാറ്റ് ബ്ലാക്ക്, കോറല്‍ ഗ്ലാം, മില്ലേനിയല്‍ പിങ്ക്, പോര്‍സലൈന്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, ജെറ്റ് ബ്ലാക്ക്, മാര്‍ഷ്‌മെല്ലോ, ആന്ത്രാസൈറ്റ് ഗ്രേ, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ് എന്നീ 11 കളര്‍ ഓപ്ഷനുകളില്‍ പുതിയ S1 വേരിയന്റ് ലഭ്യമാകും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. 141 കിലോമീറ്റര്‍ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്ക് ഓപ്ഷനും ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ ലഭ്യമാണ്.

മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. 6 bhp പവര്‍ ഉത്്പാദിപ്പിക്കുന്ന മോട്ടോര്‍ ആണ് ഓല S1 എയറിന്റെ കരുത്ത്. ഇത് ഫുള്‍ചാര്‍ജില്‍ 85 കിലോമീറ്റര്‍ (IDC) റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഓല S1, ഓല S1 പ്രോ എന്നിവയുടെ ആധിപത്യത്തോടെ, ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണികളില്‍ ഒന്നാണ്. ഹിറ്റായ S1 പോര്‍ട്ട്ഫോളിയോയും 3 വേരിയന്റുകളിലും ഒന്നിലധികം പ്രൈസ് റെയ്ഞ്ചിലുമായി S1 എയറിന്റെ വിപുലീകരണവും കൂടുതല്‍ ഉപഭോക്താക്കളെ ഇവികളിലേക്ക് സ്ഥിരമായി ചുവട്മാറാന്‍ പ്രോത്സാഹിപ്പിക്കും. 2022 ഐസിഇ യുഗത്തിന്റെ അന്ത്യത്തിന് തുടക്കം കുറിച്ചെങ്കില്‍ 2023 ഇന്ത്യയിലെ ഇരുചക്ര വാഹന വ്യവസായത്തിന്റെ ഗതി മാറ്റുമെന്ന് ഭവിഷ് കൂട്ടിച്ചേര്‍ത്തു.

More from DriveSpark

Article Published On: Sunday, February 19, 2023, 11:00 [IST]
English summary
Ola electric signs with tamilnadu investing 7416 crores for electric battery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X