കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡോക്ടർമാരെ എത്തിക്കുന്നതിനായി ഓല കാബ്സ് തങ്ങളുടെ 500 വാഹനങ്ങൾ കർണാടക സർക്കാരിന് വാഗ്ദാനം ചെയ്തു. കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വന്ത്നാരായൺ തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

ബാംഗ്ലൂർ, മൈസൂർ, മംഗലാപുരം, ഹുബ്ലി-ധാർവാഡ്, ബെലഗാവി എന്നീ ജില്ലകളിൽ ഓലയുടെ സേവനങ്ങൾ ലഭ്യമാകും. കൂടാതെ ആവശ്യാനുസരണം ഈ പ്രദേശങ്ങളിൽ ക്യാബുകളെ വിന്യസിക്കാൻ സർക്കാരിന് കഴിയും.

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

ആരോഗ്യ പ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിനും, മരുന്നുകളും മറ്റ് അവശ്യ ആരോഗ്യ ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിനും ക്യാബുകൾ ഉപയോഗിക്കും. അടിയന്തിര സാഹചര്യങ്ങളിലും ഇവയുടെ സേവനം ലഭ്യമാകും.

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓല ക്യാബ്സ് സർവീസ് രാജ്യത്തുടനീളം സസ്പെൻഡ് ചെയ്തിരുന്നു. പാട്ടത്തിനെടുത്ത വാഹനങ്ങൾ പങ്കാളികളികളായ ഡ്രൈവമാരിൽ നിന്ന് തിരിച്ചുവിളിച്ചു.

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ജോലിയില്ലാതെയിരിക്കുന്ന ഡ്രൈവർമാർക്കായി ഒരു ഫണ്ട് കമ്പനി രൂപീകരിക്കുകയും, ഈ ഡ്രൈവർമാരിൽ നിന്ന് ദിവസേനയുള്ള വാടക സ്വീകരിക്കുന്നത് താൽകാലികമായി നിർത്തി വയ്ക്കുകയും ചെയ്തു.

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

കൊവിഡ് -19 ബാധിച്ചാൽ ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും 30,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

കൊറോണ വൈറസ് മഹാമാരി കാരണം ഇന്ത്യയിൽ ഇതുവരെ 29 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1070 ൽ അധികം ആളുകൾ വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Most Read: കൊവിഡ്-19 ലോക്ക്ഡൗൺ: ഓൺലൈൻ ബുക്കിംഗും ഹോം ഡെലിവറിയും വാഗ്‌ദാനം ചെയ്‌ത് ടാറ്റ

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

ഇതിന്റെ ഫലമായി രാജ്യം മുഴുവൻ പൂട്ടിയിരിക്കുകയാണ്, അതിഥി തൊഴിലാളികൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനാൽ ഒരു വലിയ രാജ്യമെങ്ങും ഒരു വലിയ പുറപ്പാട് ഉളവാക്കി.

Most Read: കൊവിഡ്-19; വാഹന നിർമ്മാതാക്കളോട് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ട് സർക്കാർ

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

ഈ തൊഴിലാളികൾക്ക് ഭക്ഷണത്തിനും പാർപ്പിടത്തിനുമായി സംസ്ഥാന സർക്കാരുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗ്രേറ്റർ നോയിഡയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടും (BIC) ഇതിനായി ഉപയോഗിക്കും.

Most Read: കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

കൊവിഡ്-19; അവശ്യ സേവനങ്ങൾക്ക് 500 ക്യാബുകൾ വിട്ടു നൽകി ഓല

അതേസമയം, ഫെയ്സ് ഷീൽഡുകൾ, മാസ്കുകൾ, വെന്റിലേറ്ററുകൾ എന്നിവയുൾപ്പെടെ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി വാഹന നിർമ്മാതാക്കൾ തങ്ങളുടെ നിർമ്മാണശാലകളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, March 31, 2020, 20:51 [IST]
English summary
Ola provides 500 cabs for doctors and essential services amid coronavirus outbreak. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X