ബൈക്ക് ടാക്സികൾക്ക് തിരിച്ചടിയുമായി ദില്ലി സർക്കാർ; ഇലക്ട്രിക് മാത്രമാണ് പോംവഴി

ദില്ലിയിലെ ഊബർ,ഓല,റാപ്പിഡോ ടാക്സികൾക്ക് ഒരു തിരിച്ചടിയാണ് ദില്ലി സർക്കാർ നൽകിയിരിക്കുന്നത്. എല്ലാ പ്രധാന ടാക്സി അഗ്രഗേറ്ററുകളും തങ്ങളുടെ സേവനം നിർത്തിവയ്ക്കാനാണ് ഗതാഗത വകുപ്പിലൂടെ ദില്ലി സർക്കാർ അറിയിച്ചിരിക്കുന്നത്. അറിയിപ്പിന് വിപരീതമായി ഏതെങ്കിലും സേവനം നടത്തിയാൽ കനത്ത പിഴയാണ് നൽകേണ്ടത്.

നിയമലംഘനം നടത്തിയാൽ 5000 രൂപയാണ് ആദ്യം പിഴയായി നൽകേണ്ടത്. അതിന് ശേഷം വീണ്ടും തെറ്റ് ആവർത്തിച്ചാൽ 10000 രൂപയാണ് പിഴ അടയ്ക്കേണ്ടത് എന്നാണ് ദില്ലി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. എന്നാൽ വിലക്കിന് പുറമേ ഒരു പോംവഴിയും സർക്കാർ നിർദേശിച്ചിട്ടുണ്ട്. അത് എന്താണെന്ന് വച്ചാൽ ഇപ്പോൾ ടാക്സി അഗ്രഗേറ്ററുകൾ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾ എല്ലാം ഇലക്ട്രിക് വാഹനങ്ങളായി മാറ്റണമെന്നാണ് സർക്കാർ നിർദേശം.

ബൈക്ക് ടാക്സികൾക്ക് തിരിച്ചടിയുമായി ദില്ലി സർക്കാർ; ഇലക്ട്രിക് മാത്രമാണ് പോംവഴി

2022 ഒക്ടോബറിൽ കർണാടകയിൽ ഓല,ഊബർ ടാക്സി സർവീസുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഓല, ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കര്‍ണാടക ഗതാഗത വകുപ്പ് ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതി ബന്ധപ്പെട്ട നിയമപ്രകാരം യാത്രാനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, അധിക സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഓട്ടോ അഗ്രഗേറ്റര്‍മാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടത്.

അധികാരികള്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് താല്‍ക്കാലിക ചട്ടമെന്ന നിലയില്‍ ജിഎസ്ടിയുടെ 5 ശതമാനത്തിനൊപ്പം അടിസ്ഥാന നിരക്കിനേക്കാള്‍ 10 ശതമാനം കണ്‍വീനിയന്‍സ് ഫീസായി ഈടാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഓട്ടോ അഗ്രഗേറ്റര്‍മാരെ അനുവദിച്ചിട്ടുണ്ട്. നേരത്തെ, ഓട്ടോ അഗ്രഗേറ്റര്‍മാര്‍ കണ്‍വീനിയന്‍സ് ഫീസായി ഒരു യാത്രയ്ക്ക് 40 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബര്‍ 6-ലെ കര്‍ണാടക ഗതാഗത വകുപ്പിന്റെ നോട്ടീസ് 2016ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റര്‍ റൂള്‍സ് അനുസരിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്ന് ഓലയുടെയും ഊബറിന്റെയും അഭിഭാഷകര്‍ വാദിച്ചത്.

ബൈക്ക് ടാക്സികൾക്ക് തിരിച്ചടിയുമായി ദില്ലി സർക്കാർ; ഇലക്ട്രിക് മാത്രമാണ് പോംവഴി

അപ്പീല്‍ ചട്ടങ്ങളുടെ സാധുതയെക്കുറിച്ചുള്ള വിധിക്കായി കാത്തിരിക്കുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് 2016 ഡിസംബറില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നീക്കം. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തുല്യമായ പ്രതിഫലം വാഗ്ദാനം ചെയ്യുമ്പോള്‍ സേവനങ്ങള്‍ നല്‍കുന്നതിന് കുറഞ്ഞത് 20 ശതമാനം അധിക ചാര്‍ജുകള്‍ ആവശ്യമാണെന്ന് ഓട്ടോ അഗ്രഗേറ്റര്‍മാരെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ പറഞ്ഞു.

കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമായിരുന്നു. 2016-ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റേഴ്സ് റൂള്‍സ് പ്രകാരം പ്രകാരം ഈ സ്ഥാപനങ്ങള്‍ക്ക് ടാക്‌സികള്‍ മാത്രം ഓടിക്കാനാണ് ലൈസന്‍സ് നല്‍കിയതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓട്ടോകള്‍ക്ക് ഇ നിയമം ബാധകമല്ല. എന്നാൽ ഇപ്പോൾ ഓട്ടോയിൽ യാത്ര ചെയ്യണമെങ്കിൽ കിലോമീറ്ററിന് 30 രൂപയാണ് ഈടാക്കുന്നത്. മുൻപ് അത് രണ്ട് കിലോമീറ്ററിന് 30 രൂപയായിരുന്നു. അതായത് കിലോമീറ്ററിന് 15 രൂപ.

ബൈക്ക് ടാക്സികൾക്ക് തിരിച്ചടിയുമായി ദില്ലി സർക്കാർ; ഇലക്ട്രിക് മാത്രമാണ് പോംവഴി

ഈ ബൈക്ക് ടാക്സികൾ ആദ്യമായിട്ടാണ് ഒരു നിയമ പ്രശ്നത്തിൽ അകപ്പെടുന്നത്. ജനുവരി മാസത്തിൽ റാപ്പിഡോയുടെ മോട്ടോർബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകുന്നതിൽ മഹാരാഷ്ട്ര സർക്കാർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു, കാരണം മറ്റൊന്നുമല്ല റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങളും നിരക്കും സർക്കാരിന് അംഗീകരിക്കാൻ കഴിയുന്നതല്ലായിരുന്നു. അത് കൊണ്ട് തന്നെ ബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകിയിട്ടില്ല.

വാണിജ്യപരമായ ഉപയോഗത്തിന് ലൈസൻസിന് അപേക്ഷിച്ചുവെങ്കിലും അത് നടപ്പായില്ല എന്നതാണ് സത്യം. അത് കൊണ്ട് സംഭവിച്ചത് മറ്റൊന്നും അല്ല, അനധികൃതമായി ബൈക്ക് ടാക്സികൾ സർവീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ അനധികൃതമായി സർവീസ് നടത്തുന്ന റാപ്പിഡോ പോലെയുളള ബൈക്ക് ടാക്സികൾ നിയമപരമായി എല്ലാ പ്രതിബന്ധങ്ങളും നേരിടുന്നുണ്ട് എന്നതാണ് സത്യം. മറ്റ് സംസ്ഥാനങ്ങളും ഇനി ഇത് പോലെയുളള നിയമങ്ങൾ നിലവിൽ വരുത്തുമോ എന്ന് കണ്ടറിയുക തന്നെ വേണം.

More from DriveSpark

Article Published On: Friday, February 24, 2023, 17:30 [IST]
English summary
Ola rapido uber got banned by delhi government this is the solution
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X